പാര്‍ക്ക് ചെയ്യാനിങ് വാ, ഫൈന്‍ അടിച്ചുതരാം; ബെംഗളൂരുവില്‍ ഇവിടെയും പാര്‍ക്കിങ് ഫീ | Bengaluru West City Corporation to Launch Pay and Park System in Basavanagudi Malayalam news - Malayalam Tv9

Bengaluru Parking Fee: പാര്‍ക്ക് ചെയ്യാനിങ് വാ, ഫൈന്‍ അടിച്ചുതരാം; ബെംഗളൂരുവില്‍ ഇവിടെയും പാര്‍ക്കിങ് ഫീ

Published: 

14 Feb 2026 | 09:39 PM

Bengaluru Basavanagudi Pay & Park System Update: അനധികൃത ഫ്‌ളെക്‌സ് ബോര്‍ഡുകളും ബാനറുകളും നീക്കം ചെയ്യാനും റോഡരികുകളിലും ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളിലും മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്താനും നടപടികള്‍ ആരംഭിച്ചു.

1 / 5
ഗതാഗതകുരുക്ക് കുറയ്ക്കുന്നതിനും വരുമാനം വര്‍ധിപ്പിക്കുന്നതിനുമായി ബെംഗളൂരുവില്‍ പാര്‍ക്കിങ് ഫീസ് ഏര്‍പ്പെടുത്തുന്നു. ബസനവഗുഡിയിലാണ് നിലവില്‍ പാര്‍ക്കിങ് ഫീ ഏര്‍പ്പെടുത്താന്‍ ബെംഗളൂരു വെസ്റ്റ് സിറ്റി കോര്‍പ്പറേഷന്‍ തീരുമാനിച്ചിരിക്കുന്നത്. (Image Credits: Getty Images)

2 / 5
ബസവനഗുഡിക്ക് പുറമെ അനുയോജ്യമായ സ്ഥലങ്ങള്‍ കണ്ടെത്തി പേ ആന്‍ഡ് പാര്‍ക്കിങ് സംവിധാനം നടപ്പാക്കുമെന്ന് ബിഡബ്ല്യുസിസി കമ്മീഷണര്‍ രാജേന്ദ്ര കെവി അറിയിച്ചു. ബസവനഗുഡിയില്‍ എവിടെയായിരിക്കും പേ ആന്‍ഡ് പാര്‍ക്കിങ് ഉണ്ടായിരിക്കുക എന്ന കാര്യം വ്യക്തമല്ല.

3 / 5
പാര്‍ക്കിങ് കാര്യക്ഷമമാക്കുന്നതിനും തിരക്ക് കുറയ്ക്കുന്നതിനുമൊപ്പം കോര്‍പ്പറേഷന്റെ വരുമാനം വര്‍ധിപ്പിക്കുകയുമാണ് പേ ആന്‍ഡ് പാര്‍ക്ക് വഴി അധികൃതര്‍ ലക്ഷ്യമിടുന്നത്. റോഡ് സുരക്ഷ വര്‍ധിപ്പിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശമുണ്ട്.

4 / 5
അതേസമയം, പാര്‍ക്കുകളില്‍ ഉപയോഗശൂന്യമായുള്ള സാധനങ്ങളും മറ്റും കണ്ടെത്തുകയും അവയുടെ പ്രശ്‌നം പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കുകയും വേണമെന്ന് രാജേന്ദ്ര കെവി നിര്‍ദേശം നല്‍കി. തെരുവുവിളക്കുകളുടെ പ്രവര്‍ത്തനവും പരിപാലനവും സംബന്ധിച്ചും ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

5 / 5
ഇവയ്ക്ക് പുറമെ അനധികൃത ഫ്‌ളെക്‌സ് ബോര്‍ഡുകളും ബാനറുകളും നീക്കം ചെയ്യാനും റോഡരികുകളിലും ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളിലും മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്താനും നടപടികള്‍ ആരംഭിച്ചു.

മുട്ട പൊട്ടാതെ വേവിച്ച് എടുത്താലോ? അതിനും ടിപ്പുണ്ട്
പ്രമേഹ രോഗികള്‍ക്ക് ഉരുഴക്കിഴങ്ങ് കഴിക്കാമോ?
പാൽ കേടാകാതെ സൂക്ഷിക്കാം.... വളരെ സിമ്പിളാണ്
വാൽനക്ഷത്രം കണ്ടാൽ ഗുണമോ ദോഷമോ?
മച്ചിനുള്ളിൽ ഒളിച്ചിരുന്ന രാജവെമ്പാല, അവസാനം സംഭവിച്ചത്
തിരുവനന്തപുരം വിമാനത്താവളത്തിൻ്റെ സുരക്ഷയ്ക്കായി 3 പുതിയ ഫയർ ടെൻഡെറുകൾ എത്തിയപ്പോൾ
പെട്ടെന്നൊരു ചീറ്റൽ, ഭയന്ന് പോയി! എന്നാലും അവസാനം രാജവെമ്പാലയെ പിടികൂടി
ആരേലും കണ്ടോ? വിവാഹവേദിയിൽ നിന്നും അടിച്ചോണ്ട് പോയത് 4 ലക്ഷം രൂപയുടെ സ്വർണമാണ്