നിർജ്ജലീകരണം ഒഴിവാക്കാൻ കുട്ടികൾക്ക് നൽകേണ്ടത് ഈ പഴങ്ങൾ; ശ്രദ്ധിക്കണേ | Best Cooling Fruits to Keep Your Kids Hydrated and Healthy in This Summer Season Malayalam news - Malayalam Tv9

Summer Kids Health: നിർജ്ജലീകരണം ഒഴിവാക്കാൻ കുട്ടികൾക്ക് നൽകേണ്ടത് ഈ പഴങ്ങൾ; ശ്രദ്ധിക്കണേ

Published: 

28 Mar 2026 | 07:46 AM

Cooling Fruits For Kids In Summer: ചൂട് കൂടുമ്പോൾ കുട്ടികൾക്ക് എളുപ്പത്തിൽ നിർജ്ജലീകരണം സംഭവിക്കാൻ സാധ്യതയുണ്ട്. വേനലിൽ കുട്ടികളിൽ ഊർജ്ജം നിലനിർത്താനും ശരീരത്തിലെ ജലാംശം നിലനിർത്താനും സഹായിക്കുന്ന മികച്ച പഴങ്ങൾ ഏതെല്ലാമെന്ന് നമുക്ക് നോക്കാം. കുട്ടികൾക്ക് മാത്രമല്ല, മുതിർന്നവർക്കും വേനൽക്കാലത്ത് ധൈര്യമായി പഴങ്ങൾ കഴിക്കാവുന്നതാണ്.

1 / 5
വേനൽക്കാലത്തെ കഠിനമായ ചൂടിൽ പ്രായഭേദമന്യേ ആരോ​ഗ്യം ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. പ്രത്യേകിച്ച് കുട്ടികളെ. കാരണം ചൂട് കൂടുമ്പോൾ കുട്ടികൾക്ക് എളുപ്പത്തിൽ നിർജ്ജലീകരണം സംഭവിക്കാൻ സാധ്യതയുണ്ട്. വേനലിൽ കുട്ടികളിൽ ഊർജ്ജം നിലനിർത്താനും ശരീരത്തിലെ ജലാംശം നിലനിർത്താനും സഹായിക്കുന്ന മികച്ച പഴങ്ങൾ ഏതെല്ലാമെന്ന് നമുക്ക് നോക്കാം. (Image Credits: Getty Images)

2 / 5
തണ്ണിമത്തൻ: വേനൽകാലത്ത് വിപണിയിൽ ഏറ്റവും കൂടുതൽ ലഭിക്കുന്ന ഒന്നാണ് തണ്ണിമത്തൻ. ഇത് ധൈര്യമായി കുട്ടികൾക്ക് കൊടുക്കാം. കാരണം ശരീരത്തിലെ ചൂട് പെട്ടെന്ന് കുറയ്ക്കാനും വിയർപ്പിലൂടെ നഷ്ടമാകുന്ന ഇലക്ട്രോലൈറ്റുകൾ നൽകാനും സഹായിക്കുന്നു. കഷ്ണങ്ങളായോ അല്ലെങ്കിൽ പഞ്ചസാര ചേർക്കാത്ത ഫ്രഷ് ജ്യൂസായോ കുടിക്കുന്നതാണ് ഏറ്റവും ഉചിതം.

3 / 5
മാമ്പഴം: വേനൽകാലത്ത് എല്ലാ വീടുകളിലും മാമ്പഴം ധാരാളമായി കണ്ടുവരാറുണ്ട്. വൈറ്റമിൻ എ ധാരാളമുള്ളതിനാൽ കണ്ണിൻ്റെ ആരോഗ്യത്തിന് മാമ്പഴം വളരെ നല്ലതാണ്. മാമ്പഴം അമിതമായി കഴിക്കുന്നത് ചില കുട്ടികളിൽ ശരീരതാപം വർദ്ധിപ്പിച്ചേക്കാം. അതിനാൽ മിതമായ അളവിൽ മാത്രം നൽകുക. കൂടാതെ അമിതമായാൽ വയറിന് അസ്വസ്ഥതയും അനുഭവപ്പെട്ടേക്കാം.

4 / 5
പപ്പായ: ഏത് കാലാവസ്ഥയിലും കഴിക്കാൻ പറ്റിയ പഴമാണ് പപ്പായ. വേനൽക്കാലത്ത് കുട്ടികളിലുണ്ടാകുന്ന മലബന്ധം ഒഴിവാക്കാൻ പപ്പായ ഏറെ ​ഗുണകരമാണ്. ഇതിലെ ജലാംശം ചർമ്മത്തിന് തിളക്കവും കുട്ടികളിൽ ഊർജ്ജവും നൽകുന്നു. കുട്ടികൾക്ക് മാത്രമല്ല, മുതിർന്നവർക്കും വേനൽക്കാലത്ത് ധൈര്യമായി പപ്പായി കഴിക്കാവുന്നതാണ്.

5 / 5
വെള്ളരിയ്ക്ക: പച്ചക്കറികളുടെ ഇനത്തിൽ പെടുന്നതാണെങ്കിലും വേനൽക്കാലത്ത് ശരീരത്തിൽ ജലാംശം നിലനിർത്താൻ വെള്ളരിയ്ക്ക വളരെ മികച്ചതാണ്.  കുറഞ്ഞ കലോറിയും ഉയർന്ന ജലാംശവുമുള്ള ഒന്നാണ് വെള്ളരിയ്ക്ക. ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാനും ആവശ്യത്തിൽ കൂടുതൽ ജലാംശം നൽകാനും വെള്ളരിയ്ക്കയാണ് ഏറ്റവും നല്ലത്.

Follow Us
പെരുവന്താനത്ത് ജഡ്ജിയുടെ കാറും പിക്ക്പ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടം
പെട്രോളിന് ബൈക്കിൻ്റെ ടാങ്ക് ഊരി എത്തി, യുവാവ്
അമ്മയിൽ നിന്നും പാഠങ്ങൾ പഠിക്കുന്ന കുട്ടിയാന
കോൺഗ്രസ്സിൻ്റെ ക്രൗഡ്‌ പുള്ളർ ഷാഫിയോ?