Post Office Schemes: സത്രീകൾക്ക് ലക്ഷങ്ങൾ വരെ സമ്പാദിക്കാം, മികച്ച പോസ്റ്റ് ഓഫീസ് പദ്ധതികള്‍ ഇതാ
Post Office Savings Schemes for Women: ഇന്നത്തെ കാലത്ത് സാമ്പത്തിക ഭദ്രത ഏറെ അനിവാര്യമാണ്. പ്രത്യേകിച്ച് സ്ത്രീകൾക്ക്. സാമ്പത്തിക ഭദ്രത ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് ഏറ്റവും സുരക്ഷിതമായ മാർഗ്ഗമാണ് പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾ. സ്ത്രീകൾക്ക് വൻ ലാഭം നൽകുന്ന മികച്ച പോസ്റ്റ് ഓഫീസ് പദ്ധതികൾ പരിചയപ്പെട്ടാലോ ...

സ്ത്രീകൾക്കും പെൺകുട്ടികൾക്കും മാത്രമായുള്ള പ്രത്യേക പദ്ധതിയാണ് മഹിളാ സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റ്. പലിശ 7.5%. ചുരുങ്ങിയത് 1,000 രൂപ മുതൽ പരമാവധി 2 ലക്ഷം രൂപ വരെ നിക്ഷേപിക്കാവുന്നതാണ്, 2 വർഷമാണ് പദ്ധതിയുടെ കാലാവധി.

10 വയസ്സിൽ താഴെയുള്ള പെൺകുട്ടികളുടെ ഭാവി സുരക്ഷിതമാക്കാൻ സഹായിക്കുന്ന പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. ഏറ്റവും ഉയർന്ന പലിശ നിരക്ക് ലഭിക്കുന്ന പദ്ധതികളിൽ ഒന്നായ ഇതിൽ 8.2 ആണ് പലിശ നിരക്ക്. നിക്ഷേപിക്കുന്ന തുകയ്ക്കും പലിശയ്ക്കും ആദായനികുതി ഇളവ് ലഭിക്കും.

60 വയസ്സിന് മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം സ്ത്രീകൾക്ക് പ്രയോജനപ്പെടുത്താവുന്നതാണ്. 8.2 ശതമാനമാണ് പലിശ നിരക്ക്. 5 വര്‍ഷമാണ് കാലാവധി. 30 ലക്ഷം രൂപ വരെ ഇതിൽ നിക്ഷേപിക്കാൻ സാധിക്കും.

പോസ്റ്റ് ഓഫീസ് മന്ത്‌ലി ഇന്‍കം സ്‌കീമിൽ 7.4 ശതമാനമാണ് പലിശ. 5 വര്‍ഷമാണ് കാലാവധി. ഒറ്റത്തവണയായി തുക നിക്ഷേപിക്കണം. ഒരാള്‍ക്ക് 9 ലക്ഷം രൂപ വരെയും ജോയിന്റ് അക്കൗണ്ടില്‍ 15 ലക്ഷം രൂപ വരെയും നിക്ഷേപിക്കാവുന്നതാണ്.

പബ്ലിക് പ്രൊവിഡന്റ് ഫണ്ട് ആണ് മറ്റൊരു ഓപ്ഷൻ. 7.1 ശതമാനമാണ് പലിശ നിരക്ക്. 15 വര്‍ഷമാണ് കാലാവധി. ആവശ്യമെങ്കിൽ 5 വർഷം വീതം നീട്ടാം. 500 മുതൽ 1.5 ലക്ഷം വരെ നിക്ഷേപിക്കാവുന്നതാണ്. (Image Credit: Getty Images)