ചിക്കൻ കഴിച്ച് മടുത്തോ? വർക്കൗട്ടിന് ശേഷം മത്സ്യം കഴിച്ചാലുള്ള ഗുണങ്ങൾ അറിയു! | Beyond Chicken and Protein Shakes: The Surprising Benefits of Fish for Muscle Recovery Malayalam news - Malayalam Tv9

ചിക്കൻ കഴിച്ച് മടുത്തോ? വർക്കൗട്ടിന് ശേഷം മത്സ്യം കഴിച്ചാലുള്ള ഗുണങ്ങൾ അറിയു!

Published: 

23 Oct 2026 | 03:51 PM

Omega-3s and Muscle Repair: The Science Behind Eating Fish After Exercise: കഠിനമായ വ്യായാമത്തിന് ശേഷം കഴിക്കേണ്ട ഭക്ഷണങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ ഭൂരിഭാഗം ആളുകളുടെയും മനസ്സിൽ ആദ്യം വരുന്നത് പ്രോട്ടീൻ ഷേക്കുകൾ, ചിക്കൻ, മുട്ട അല്ലെങ്കിൽ ബീഫ് എന്നിവയാകും. എന്നാൽ ഫിറ്റ്നസ് പ്രേമികൾ പലപ്പോഴും തങ്ങളുടെ ഡയറ്റിൽ നിന്നും ഒഴിവാക്കുന്ന ഒന്നാണ് മത്സ്യം. വർക്കൗട്ടിന് ശേഷമുള്ള റിക്കവറിക്ക് ആവശ്യമായ നിരവധി ആരോഗ്യ ഗുണങ്ങൾ ഒരുമിച്ച് നൽകാൻ മത്സ്യത്തിന് സാധിക്കും എന്ന കാര്യം പലർക്കും അറിയില്ല.

1 / 5
മത്സ്യം ഉയർന്ന ഗുണനിലവാരമുള്ള പ്രോട്ടീൻ നൽകുന്ന ഒരു മികച്ച സ്രോതസ്സാണ്. കഠിനമായ പരിശീലനത്തിന് ശേഷം പേശികളുടെ റിക്കവറിക്കും വളർച്ചയ്ക്കും അമിനോ ആസിഡുകൾ വളരെ അത്യാവശ്യമാണ്. നിങ്ങളുടെ ഭക്ഷണത്തിൽ മത്തി, അയല പോലുള്ള കൊഴുപ്പുള്ള നാടൻ മത്സ്യങ്ങൾ ഉൾപ്പെടുത്തുന്നത് അധിക കലോറി ഇല്ലാതെ തന്നെ ഓരോ ദിവസസും കൃത്യമായ അവളവിൽ പ്രോട്ടീൻ ഉറപ്പാക്കാനാകും. (Image Credit source: Getty Images)

2 / 5
പ്രോട്ടീനിന് പുറമെ മത്സ്യത്തിൽ അടങ്ങിയിരിക്കുന്ന ആരോഗ്യകരമായ കൊഴുപ്പാണ് ഇതിനെ ഡയറ്റിൽ കൂടുതൽ മികച്ചതാക്കുന്നത്. മത്തി, അയല തുടങ്ങിയ മത്സ്യങ്ങളിൽ ഒമേഗ ത്രീ ഫാറ്റി ആസിഡുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിലെ ഇൻഫ്ലമേഷൻ കുറയ്ക്കാൻ സഹായിക്കും. സ്ഥിരമായി മത്സ്യം കഴിക്കുന്നത് വർക്കൗട്ടിന് ശേഷമുള്ള പേശികളുടെ വേദന കുറയ്ക്കുകയും റിക്കവറി വേഗത്തിലാക്കുകയും ചെയ്യും.

3 / 5
പേശികൾക്ക് ആവശ്യമായ മറ്റ് പോഷകങ്ങളും മത്സ്യത്തിൽ നിന്ന് ലഭിക്കും. മത്തി ഉൾപ്പടെയുള്ള മത്സ്യങ്ങളിൽ വിറ്റാമിൻ ഡി ധാരാളമുണ്ട്. കൂടാതെ പലതരം കടൽ മത്സ്യങ്ങളിലും സെലിനിയം, അയോഡിൻ, ബി വിറ്റാമിനുകൾ എന്നിവയും അടങ്ങിയിട്ടുണ്ട്. ദിവസവും ചിക്കനും ചോറും മാത്രം കഴിച്ച് മടുത്തവർക്ക് തങ്ങളുടെ ഡയറ്റിൽ മാറ്റം വരുത്താൻ ധൈര്യമായി മത്സ്യം തിരഞ്ഞെടുക്കാവുന്നതാണ്.

4 / 5
വ്യായാമം കഴിഞ്ഞ് മണിക്കൂറുകൾക്ക് ശേഷവും നമ്മുടെ ശരീരം റിക്കവറിക്കായുള്ള പ്രവർത്തനം തുടർന്നുക്കൊണ്ടേയിരിക്കും. അതിനാൽ പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, ആരോഗ്യകരമായ കൊഴുപ്പ് എന്നിവയെല്ലാം അടങ്ങിയ ഭക്ഷണം കഴിക്കേണ്ടത് വളരെ പ്രധാനമാണ്. ചോറിനും പച്ചക്കറികൾക്കുമൊപ്പം മത്സ്യം കഴിക്കുന്നത് മികച്ച ഫല നൽകും. പേശികൾക്ക് ആവശ്യമായ പ്രോട്ടീൻ മത്സ്യത്തിൽ നിന്ന് ലഭിക്കുമ്പോൾ നഷ്ടപ്പെട്ട ഊർജ്ജം വീണ്ടെടുക്കാനുള്ള ഗ്ലൈക്കോജൻ കാർബോഹൈഡ്രേറ്റ് നൽകും, ആരോഗ്യകരമായ കൊഴുപ്പ് റിക്കവറിക്കും സഹായിക്കും.

5 / 5
എല്ലാ ദിവസവും നിർബന്ധമായും ഡയറ്റിൽ മത്സ്യം കഴിക്കണം എന്നല്ല ഇതിനർത്ഥം. എന്നാൽ നിങ്ങൾ സാധാരണയായി എപ്പോഴും കഴിക്കുന്ന ചിക്കൻ, ബീഫ്, പ്രോട്ടീൻ പൗഡർ എന്നിവയ്ക്ക് പകരമായി ഇടയ്ക്കിടെ മത്സ്യം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ശരീരത്തിന് ആവശ്യമായ അടിസ്ഥാന പോഷകങ്ങൾ കൃത്യമായി ലഭിക്കുമ്പോഴാണ് വ്യായാമത്തിന് ശേഷമുള്ള റിക്കവറി കൂടുതൽ മികച്ചതാകുന്നത്. ഈ അവശ്യ പോഷകങ്ങളെല്ലാം ഒറ്റയടിക്ക് ശരീരത്തിന് നൽകാൻ സാധിക്കുന്ന ഭക്ഷണമാണ് മത്സ്യം.

Loading...
Unable to load recommendations.
Follow Us
നവംബറിലാണ് കുഞ്ഞിന്റെ ജനനമെങ്കിൽ ഈ പേരുകൾ നൽകൂ...
കാടമുട്ടയോ കോഴിമുട്ടയോ? ഏതിലാണ് പോഷകം കൂടുതൽ
കിടിലൻ ലുക്കിൽ ഹീറോ എക്സ്ട്രീം 160R 4V
സാംസങ്ങിന്റെ ബജറ്റ് 5ജി ഫോൺ ഇന്ത്യയിൽ എത്തി
അങ്ങനെ സുരാജിനും ലഭിച്ചു ആ കല്യാണക്കുറി
വിസ്റ്റാഡോം കോച്ചിൻ്റെ ഉള്ളി കാഴ്ചകൾ
നിയുക്ത ഗവർണർ ഓംപ്രകാശ് മാഥൂറിന് സ്വീകരണം നൽകി മുഖ്യമന്ത്രി
കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്ന് മുഖ്യമന്ത്രി