Bigg Boss Malayalam Season 7: 50 ലക്ഷവും കാറും അനുമോൾ കൊണ്ടു പോകും! ഉറപ്പിച്ച് അഖിൽ മാരാർ
Bigg Boss Malayalam Season 7 Winner:ആലോചിച്ചു നോക്കൂ 18 പേർ ഒരു ഷോയിലേക്ക് പോയി.. 50 ലക്ഷം അടിച്ചോണ്ട് ഒരുത്തൻ ഇറങ്ങിപ്പോയി. ആ അവനെ മണ്ടൻ എന്ന് വിളിക്കുന്നവരല്ലേ യഥാർത്ഥത്തിൽ മണ്ടൻ. അവന് ലോട്ടറി അടിച്ചത് ഒന്നുമല്ലല്ലോ. അയാൾ അകത്തു പോയി ഒരു...

Akhil Marar Says Anumol Is The Winner

50 ലക്ഷവും കാറും ആര് കൊണ്ടുപോകും എന്ന ആകാംക്ഷയിലാണ് ആരാധകർ. അതിനിടയിൽ ഒരു വമ്പൻ പ്രവചനവുമായി എത്തിയിരിക്കുകയാണ് ബിഗ് ബോസ് സീസൺ ഫൈവിലെ വിജയി ആയ അഖില്‍മാരാർ. ഇത്തവണത്തെ ബിഗ് ബോസ് സീസൺ സെവനിൽ വിജയിക്കുക അനുമോൾ ആണെന്നാണ് അഖിൽ മാരാർ പറയുന്നത്. (Photo: Facebook)

50 ലക്ഷവും കാറും അനുമോൾ കൊണ്ടുപോകും. ഉറപ്പിച്ചു തന്നെ അഖിൽ മാരാർ പറയുന്നതാണ് ഇക്കാര്യം. പറയുന്നവൻ പറഞ്ഞു കൊണ്ടേയിരിക്കും എങ്കിലും സമ്മാനം കൊണ്ടുപോവുക അനുമോൾ തന്നെ. ജിന്റോ മണ്ടനാണ് പൊട്ടനാണ് എന്ന് ആവർത്തിച്ചു പറയുന്നു. ഒന്ന് ആലോചിച്ചു നോക്കൂ 18 പേർ ഒരു ഷോയിലേക്ക് പോയി.. (Photo: Facebook)

50 ലക്ഷം അടിച്ചോണ്ട് ഒരുത്തൻ ഇറങ്ങിപ്പോയി. ആ അവനെ മണ്ടൻ എന്ന് വിളിക്കുന്നവരല്ലേ യഥാർത്ഥത്തിൽ മണ്ടൻ. അവന് ലോട്ടറി അടിച്ചത് ഒന്നുമല്ലല്ലോ. അയാൾ അകത്തു പോയി ഒരു പൊട്ടനെ പോലെ നിന്ന് മറ്റുള്ളവരെ തോൽപ്പിച്ച് സമ്മാനം വാങ്ങി ഇറങ്ങിയിട്ടുണ്ടെങ്കിൽ യഥാർത്ഥത്തിൽ മറ്റുള്ളവരെ പൊട്ടൻ. അത് അവന്റെ മിടുക്കല്ലേ... വിജയികളെ അംഗീകരിക്കാൻ പഠിക്കണമെന്നും അഖിൽ മാരാർ. ഒരു ഓൺലൈൻ മീഡിയയോടാണ് ഇക്കാര്യം പറഞ്ഞത്. (Photo: Facebook)

അറിഞ്ഞോ അറിയാതെയോ അനുമോൾ ബിഗ് ബോസിലെ ഒരു വലിയ കണ്ടെന്റ് ക്രിയേറ്ററായി മാറുകയാണെന്നും... അതൊരു പക്ഷേ അനുമോളുടെ മിടുക്ക് കൊണ്ടായിരിക്കില്ല അവസാന നിമിഷം ബിഗ് ബോസിൽ ചർച്ചാവിഷയമായി മാറുന്നത് അനുമോൾ ആണെന്നും അഖിൽമാരാർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു. അനുമോളെ കേന്ദ്രീകരിച്ച് പി ആർ വിഷയം ചർച്ചയായതോടെ ഇനി ബിഗ് ബോസിലേക്ക് പോകുന്നവർ ആദ്യം ചിന്തിക്കുക പുറത്ത് ഒരു പിആറിനെ വെക്കണം എന്നാണ്. (Photo: Facebook)

മാത്രമല്ല അടുത്ത സീസൺ തൊട്ട് ലക്ഷക്കണക്കിന് പൈസ പിആറിന് കൊടുത്തിട്ട് ആയിരിക്കും മത്സരാർത്ഥികൾ ഷോയിലേക്ക് എത്തുക എന്നും അഖിൽമാരാർ പറയുന്നു. അതേസമയം അനുമോൾക്ക് എതിരെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാണ് നടക്കുന്നത്. അനു അനാവശ്യമായി സദാചാരം പറയുകയും ഷോയിലുള്ള ആളുകളെ ബോഡി ഷെയ്മിങ് നടത്തുക പുരുഷ മത്സരാർത്ഥികളെ അധിക്ഷേപിക്കുക ഒക്കെയാണ് അനുമോളുടെ സ്ഥിരം വേല എന്നാണ് സോഷ്യൽ മീഡിയ അഭിപ്രായപ്പെടുന്നത്. (Photo: Facebook)