ഒരു സിമ്മും ഒരുപിടി ആനുകൂല്യങ്ങളും വെറും 1 രൂപയ്ക്ക്; ബിഎസ്എൻഎൽ ഓഫർ നീട്ടി | BSNL extends Re 1 offer until November; benefits range from a free SIM to 24 days of validity Malayalam news - Malayalam Tv9

ഒരു സിമ്മും ഒരുപിടി ആനുകൂല്യങ്ങളും വെറും 1 രൂപയ്ക്ക്; ബിഎസ്എൻഎൽ ഓഫർ നീട്ടി

Published: 

17 Oct 2026 | 08:33 PM

BSNL extends Rs 1 offer until November: ഏറെ ജനപ്രിയമായ ബിഎസ്എൻഎൽ 1 രൂപ ഓഫർ നവംബർ വരെ നീട്ടി. ഈ കാലയളവിനുള്ളിൽ ഈ ഓഫർ പ്രയോജനപ്പെടുത്തുന്നവർക്ക് സൗജന്യ സിം സഹിതം 24 ദിവസത്തേക്ക് ബിഎസ്എൻഎൽ കോളിങ്, ഡാറ്റ, എസ്എംഎസ് സേവനങ്ങൾ അ‌ടക്കം ലഭ്യമാകുകയും അ‌ത് വിലയിരുത്തുകയും ചെയ്യാനാകും. ബിഎസ്എൻഎൽ കണക്ഷനെടുക്കാൻ ആഗ്രഹിക്കുന്ന പുതിയ ഉപയോക്താക്കൾക്ക് ഇത് ഒരു മികച്ച ഓപ്ഷനാണ്.

1 / 6
 പൊതുമേഖലാ ടെലിക്കോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (BSNL) തങ്ങളുടെ ജനപ്രിയ ഓഫറുകളിൽ ഒന്നായ 1 രൂപ ഓഫർ നവംബർ വരെ നീട്ടി. ഏറെ നാളായി ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് ലഭ്യമാക്കിയിട്ടുള്ള ഒരു ഓഫർ ആണ് ഇത്. കഴിഞ്ഞ വർഷം സ്വാതന്ത്ര്യദിനത്തോട് അ‌നുബന്ധിച്ചാണ് ബിഎസ്എൻഎൽ 1 രൂപയുടെ പ്ലാൻ ആദ്യം പുറത്തിറക്കിയത്. (Image credit: Getty Images)

2 / 6
  ഫ്രീഡം പ്ലാൻ (ആസാദി കാ പ്ലാൻ) എന്നായിരുന്നു ബിഎസ്എൻഎൽ 1 രൂപ ഓഫറിന്റെ ആദ്യത്തെ പേര്. ഇത് വൻ വിജയമാകുകയും നിരവധി പേർ ഈ ഓഫറിന്റെ ഭാഗമായി ബിഎസ്എൻഎല്ലിലേക്ക് എത്തുകയും ചെയ്തു. തുടർന്ന് പല ഘട്ടങ്ങളിലായി ബിഎസ്എൻഎൽ ഈ ഓഫർ ഇടയ്ക്കിടയ്ക്ക് അ‌വതരിപ്പിക്കാറുണ്ട്. ഏതാനും നാൾ മുമ്പ് ബിഎസ്എൻഎൽ 1 രൂപ ഓഫറിലെ ആനുകൂല്യങ്ങൾ പരിഷ്കരിച്ചു.

3 / 6
 ഇപ്പോൾ വരിക്കാർ കാണുന്നത് ബിഎസ്എൻഎൽ 1 രൂപ ഓഫറിന്റെ പുതുക്കിയ രൂപമായ  'ഫ്രീഡം 2.0' (Freedom 2.0) ആണ്. മുൻപ് 30 ദിവസ വാലിഡിറ്റിയും അ‌തിന് അ‌നുസരിച്ചുള്ള ആനുകൂല്യങ്ങളും ബിഎസ്എൻഎൽ 1 രൂപ പ്ലാൻ വാഗ്ദാനം ചെയ്തിരുന്നു. ഫ്രീഡം 2.0 ഓഫറായി പുതുക്കിയപ്പോൾ വാലിഡിറ്റിയിൽ ഉൾപ്പെടെ മാറ്റം വന്നിട്ടുണ്ട്.

4 / 6
ബിഎസ്എൻഎൽ ട്വിറ്ററിലൂടെ അ‌റിയിച്ചിരിക്കുന്നത് പ്രകാരം, 2026 നവംബർ 9 വരെയാണ് ഫ്രീഡം 2.0 ഓഫർ കാലാവധി നീട്ടിയിരിക്കുന്നത്. താൽപ്പര്യമുള്ളവർക്ക് അടുത്തുള്ള BSNL കസ്റ്റമർ സർവീസ് സെന്ററിലോ അംഗീകൃത റീട്ടെയിലർ വഴിയോ ഈ പ്ലാൻ എടുക്കാവുന്നതാണ്. ഈ ഓഫർ പുതിയ ഉപഭോക്താക്കൾക്ക് മാത്രമുള്ളതാണ് എന്നകാര്യം ശ്രദ്ധിക്കുക.

5 / 6
ഫ്രീഡം 2.0 ഓഫർ ആനുകൂല്യങ്ങൾ: ബിഎസ്എൻഎല്ലിന്റെ 1 രൂപ പ്ലാനിൽ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, ദിവസവും 100 SMS, പ്രതിദിനം 1GB ഡാറ്റ എന്നിവ ലഭിക്കും. 24 ദിവസ വാലിഡിറ്റിയിൽ ആണ് ഈ ആനുകൂല്യങ്ങൾ ലഭ്യമാകുക. പുതിയതായി ബിഎസ്എൻഎല്ലിലേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും അ‌നുയോജ്യമായ ഓപ്ഷൻ ആണ് ഇത്.

6 / 6
 ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ ടെലിക്കോം ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന കമ്പനി ബിഎസ്എൻഎൽ ആണ്. എങ്കിലും ബിഎസ്എൻഎൽ തെരഞ്ഞെടുക്കാൻ പലരും മടിക്കുന്നു. അ‌തിന് പിന്നിൽ പലവിധ സംശയങ്ങൾ ഉണ്ട്. എന്നാൽ സംശയങ്ങൾ നേരിട്ട് തീർക്കാനും ബിഎസ്എൻഎൽ സിം എക്സ്പീരിയൻസ് എങ്ങനെയുണ്ട് എന്ന് മനസിലാക്കാനും ഈ ഒരു രൂപ ഓഫർ മികച്ച മാർഗമാണ്. ഇത് ഉപയോഗിച്ച് സേവനങ്ങൾ അ‌നുയോജ്യമാണ് എന്ന് മനസിലായാൽ തുടർന്ന് വിവിധ റീച്ചാർജ് പ്ലാനുകൾ ഉപയോഗിച്ച് മുന്നോട്ട് പോകാം.

Loading...
Unable to load recommendations.
Follow Us
Related Photo Gallery
Hero Xtreme 160R 4V: കൂടുതൽ പ്രീമിയം ലുക്കും ഫീച്ചറുകളും, 1.27 ലക്ഷം വിലയിൽ പുത്തൻ ഹീറോ എക്‌സ്ട്രീം 160R 4V
ഇത് അനീതി! ജയ്‌സ്വാളിനെ ഒഴിവാക്കിയത് എന്തിന്? സെലക്ഷന്‍ കമ്മിറ്റിക്കെതിരെ തുറന്നടിച്ച് അശ്വിന്‍
സപ്ലിമെൻ്റുകൾ വേണ്ട, ടെസ്റ്റോസ്റ്റിറോൺ അളവ് സ്വാഭാവികമായി കൂട്ടാം; ജിമ്മിൽ പരിശീലിക്കേണ്ട 4 പ്രധാന വ്യായാമങ്ങൾ ഇതാ!
8th Pay Commission: ജീവനക്കാർക്ക് മിനിമം ശമ്പളം 68,994 രൂപ; അധിക തുകയിൽ കടം വീട്ടണോ സേവിങ്സ് കൂട്ടണോ?
Clothes Washing Tips: വാഷിംഗ് മെഷീനിലിട്ട വസ്ത്രങ്ങളിലെ അഴുക്ക് പോകുന്നില്ലേ? നിങ്ങൾ ചെയ്യുന്ന അബദ്ധങ്ങൾ ഇതാ
Kitchen Tips: രാത്രി കുതിർക്കാൻ വെച്ചില്ലെങ്കിലും പ്രശ്നമില്ല; കടല സോഫ്റ്റായി വെന്ത് കിട്ടാൻ വഴിയിതാ…
കൃത്യം 5550 രൂപ ഡിസ്കൗണ്ട്! വിവോ 5G ഫോൺ ഫ്ലിപ്പ്കാർട്ട് ഡീൽ
മുട്ട ദിവസവും കഴിക്കുന്നത് സുരക്ഷിതമോ?
ശരീരഭാരം കുറയ്ക്കാൻ പപ്പായ സഹായിക്കുമോ?
പുഴുങ്ങിയ ഏത്തപ്പഴം കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?