പാട്ടുകാരായിരുന്നില്ലെങ്കിൽ....ബിടിഎസ് താരങ്ങളുടെ മറുപടി ഇങ്ങനെ... | BTS Backup Career Plans, What Would BTS Members Be If They Weren't Idols Malayalam news - Malayalam Tv9

BTS: പാട്ടുകാരായിരുന്നില്ലെങ്കിൽ….ബിടിഎസ് താരങ്ങളുടെ മറുപടി ഇങ്ങനെ…

Updated On: 

28 Sep 2025 22:45 PM

BTS Members: പാട്ടുകാരായിരുന്നില്ലെങ്കിൽ തിരഞ്ഞെടുക്കുമായിരുന്ന ജോലികളെ കുറിച്ച് ബിടിഎസ് താരങ്ങൾ ഇന്റർവ്യൂകളിൽ പറഞ്ഞിട്ടുണ്ട്.

1 / 8ലോകമെമ്പാടും ആരാധകരുള്ള ​ദക്ഷിണ കൊറിയൻ ബോയ് ബാൻഡാണ് ബിടിഎസ്. കഠിനാധ്വാനത്തിലൂടെ വിജയങ്ങൾ കീഴടക്കിയ താരങ്ങൾ, പാട്ടുകാരായിരുന്നില്ലെങ്കിൽ തിരഞ്ഞെടുക്കുമായിരുന്ന ജോലികൾ വിവിധ അഭിമുഖങ്ങളിൽ വെളിപ്പെടുത്തിയിട്ടുണ്ട്. (Image Credit: Instagram)

ലോകമെമ്പാടും ആരാധകരുള്ള ​ദക്ഷിണ കൊറിയൻ ബോയ് ബാൻഡാണ് ബിടിഎസ്. കഠിനാധ്വാനത്തിലൂടെ വിജയങ്ങൾ കീഴടക്കിയ താരങ്ങൾ, പാട്ടുകാരായിരുന്നില്ലെങ്കിൽ തിരഞ്ഞെടുക്കുമായിരുന്ന ജോലികൾ വിവിധ അഭിമുഖങ്ങളിൽ വെളിപ്പെടുത്തിയിട്ടുണ്ട്. (Image Credit: Instagram)

2 / 8

ബിടിഎസിന്റെ ലീഡറും മെയിൻ റാപ്പറുമാണ് കിം നംജൂൺ എന്ന ആർഎം. കെ പോപ്പ് താരമായിരുന്നില്ലെങ്കിൽ ഒരു ബിസിനസ്സുകാരൻ അല്ലെങ്കിൽ സ്ഥിരമായ ഒരു ഓഫീസ് ജോലി ആയിരുന്നു ആർഎമ്മിന്റെ ലക്ഷ്യം. (Image Credit: Instagram)

3 / 8

​ഗ്രൂപ്പിന്റെ സിൽവർ വോയിസാണ് ജിൻ എന്ന കിം സോക്ക്ജിൻ. പാട്ടുക്കാരനായിരുന്നില്ലെങ്കിൽ ഒരു നടൻ അല്ലെങ്കിൽ കർഷകനായിരുന്നേക്കാം എന്നാണ് ജിൻ ഇന്റർവ്യൂകളിൽ പറഞ്ഞിട്ടുള്ളത്. (Image Credit: Instagram)

4 / 8

ബിടിഎസിന്റെ റാപ്പറും പ്രൊഡ്യൂസറുമാണ് ഷു​ഗ എന്ന മിൻ-യൂൺ​ഗി. ഷു​ഗയും കെ പോപ്പ് താരമായിരുന്നില്ലെങ്കിൽ താൻ ഒരു സംഗീത നിർമ്മാതാവ്/രചയിതാവ് ആകുമായിരുന്നെന്ന് പറഞ്ഞിട്ടുണ്ട്. (Image Credit: Instagram)

5 / 8

ബിടിഎസിന്റെ പ്രധാന ഡാൻസറാണ് ജെ-ഹോപ്പ് എന്ന ജങ് ഹോ-സിയോക്ക്. ഒരു ഡാൻസർ അല്ലെങ്കിൽ ടെന്നീസ് കളിക്കാരൻ ആവുകയെന്നതായിരുന്നു താരത്തിന്റെ ലക്ഷ്യം. ഡാൻസിനോട് ചെറുപ്പം മുതലേ അതിയായ ഇഷ്ടമുണ്ടായിരുന്നു. (Image Credit: Instagram)

6 / 8

ബിടിഎസിന്റെ വിഷ്വലും ​ഗായകനുമാണ് കിം തെഹ്യുങ് എന്ന വി. ചെറുപ്പത്തിൽ താനൊരു കർഷകൻ ആകാനോ അല്ലെങ്കിൽ ഒരു സാക്സഫോണിസ്റ്റ് ആകാനോ ആണ് ആ​ഗ്രഹിച്ചിരുന്നതെന്ന് വി പറഞ്ഞിട്ടുണ്ട്. (Image Credit: Instagram)

7 / 8

ഒരു പോലീസ് ഉദ്യോഗസ്ഥൻ അല്ലെങ്കിൽ ‍ഡാൻസർ ആകണമെന്നായിരുന്നു ജിമിൻ എന്ന പാർക്ക് ജിമിന്റെ ആ​ഗ്രഹം. തന്റെ ഈ ആ​ഗ്രഹത്തെ പറ്റി നിരവധി ഇന്റർവ്യൂകളിൽ ജിമിൻ പറഞ്ഞിട്ടുണ്ട്. ​ഗ്രൂപ്പിന്റെ മെയിൻ ഡാൻസറാണ് താരം. (Image Credit: Instagram)

8 / 8

ബിടിഎസിലെ സകലകല വല്ലഭനാണ് ജെകെ എന്ന ജിയോൺ ജംഗ്കൂക്ക്. ഒരു അത്‌ലറ്റ് അല്ലെങ്കിൽ പ്രൊഫഷണൽ ഗെയിമർ ആകാനായിരുന്നു ​ഗ്രൂപ്പിന്റെ മെയിൻ ​ഗായകന്റെ ആ​ഗ്രഹവും. (Image Credit: Instagram)

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ