BTS Concert: ബിടിഎസ് ഇന്ത്യയിൽ വരുമോ? ആർമി കരുതേണ്ടത് ഇത്രയും രൂപ!
BTS India Concert Expectations: കൊറിയൻ പോപ്പ് ഗ്രൂപ്പായ ബിടിഎസ് (BTS) ഇന്ത്യയിലേക്ക് എത്തുന്നു എന്ന വാർത്തകൾ വീണ്ടും സജീവമാകുകയാണ്. ഇന്ത്യയിലുള്ള തങ്ങളുടെ ആരാധകരെ നേരിട്ട് കാണാനുള്ള ആഗ്രഹം വ്യക്തമാക്കി ബിടിഎസ് അംഗങ്ങളായ ഷുഗയും ജെ-ഹോപ്പും രംഗത്തെത്തിയതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്.

ലോകമെമ്പാടുമുള്ള കോടിക്കണക്കിന് സംഗീതപ്രേമികളുടെ ഹൃദയം കവർന്ന ദക്ഷിണ കൊറിയൻ പോപ്പ് ഗ്രൂപ്പായ ബിടിഎസ് (BTS) ഇന്ത്യയിലേക്ക് എത്തുന്നു എന്ന വാർത്തകൾ വീണ്ടും സജീവമാകുകയാണ്. ഇന്ത്യയിലുള്ള തങ്ങളുടെ ആരാധകരെ നേരിട്ട് കാണാനുള്ള ആഗ്രഹം വ്യക്തമാക്കി ബിടിഎസ് അംഗങ്ങളായ ഷുഗയും ജെ-ഹോപ്പും രംഗത്തെത്തിയതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്.

ഇന്ത്യയിലെ ആരാധകരുമായി സംവദിക്കാനും ഇവിടെ ഒരു കൺസേർട്ട് നടത്താനും താൻ ഏറെ ആഗ്രഹിക്കുന്നുവെന്ന് ഷുഗ വ്യക്തമാക്കി. മുൻപ് നിശ്ചയിച്ചിരുന്ന പല വേൾഡ് ടൂറുകളുടെയും പ്ലാനിൽ ഇന്ത്യ ഉൾപ്പെട്ടിരുന്നുവെങ്കിലും പല കാരണങ്ങളാൽ അത് നടക്കാതെ പോവുകയായിരുന്നു. എന്നാൽ ഇന്ത്യയിലെ ആരാധകർ നൽകുന്ന പിന്തുണ കാണുമ്പോൾ അവിടെയെത്തി ഷോ നടത്താൻ വലിയ ആഗ്രഹമുണ്ടെന്ന് താരം കൂട്ടിച്ചേർത്തു.

ബി.ടി.എസിന്റെ തത്സമയ പരിപാടികൾക്ക് ഇന്ത്യയിൽ ലഭിക്കുന്ന പിന്തുണ വളരെ വലുതാണെന്ന് ജെ-ഹോപ്പും ഓർത്തെടുത്തു. ഭാവിയിൽ ഒരു വേൾഡ് ടൂർ സംഘടിപ്പിക്കുമ്പോൾ ഇന്ത്യ തീർച്ചയായും തങ്ങളുടെ പട്ടികയിൽ ഉണ്ടാകുമെന്ന സൂചനയാണ് ജെ-ഹോപ്പ് നൽകുന്നത്. ഇന്ത്യൻ സംസ്കാരത്തെക്കുറിച്ചും ഇവിടുത്തെ ആരാധകരുടെ ഊഷ്മളമായ സ്നേഹത്തെക്കുറിച്ചും തങ്ങൾ സംസാരിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ 'മാപ്പ് ഓഫ് ദി സോൾ' (Map of the Soul) ടൂറിന്റെ ഭാഗമായി ബി.ടി.എസ് ഇന്ത്യ സന്ദർശിക്കാൻ പദ്ധതിയിട്ടിരുന്നെങ്കിലും കോവിഡ് മഹാമാരിയെ തുടർന്ന് ടൂർ റദ്ദാക്കുകയായിരുന്നു. ഗ്രൂപ്പിലെ അംഗങ്ങൾ തങ്ങളുടെ സൈനിക സേവനം പൂർത്തിയാക്കി പൂർണ്ണമായി തിരിച്ചെത്തി, കോൺസർട്ടുകൾ ആരംഭിച്ചതോടെ ഇന്ത്യയിലും എത്താനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

മറ്റ് പ്രമുഖ അന്താരാഷ്ട്ര ആർട്ടിസ്റ്റുകളുടെ ഇന്ത്യയിലെ ഷോകളുമായി താരതമ്യം ചെയ്യുമ്പോൾ, ബിടിഎസ് ഇന്ത്യയിലെത്തിയാൽ ടിക്കറ്റ് നിരക്ക് ഏകദേശം 5,000 രൂപ മുതൽ ആരംഭിക്കുമെന്നാണ് കണക്കാക്കുന്നത്. വേദിക്ക് തൊട്ടടുത്ത് നിന്ന് കാണാൻ സാധിക്കുന്ന വി.ഐ.പി സെക്ഷനുകൾക്ക് 80,000 രൂപ വരെയോ അതിൽ കൂടുതലോ നിരക്ക് വരാൻ സാധ്യതയുണ്ട്.