Burj Khalifa: ബുർജ് ഖലീഫയിൽ ഒന്ന് കയറാൻ എത്ര പണം ചിലവാകും ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം!
Travel Tips and Ticket Costs for Visiting Burj Khalifa: ലോകത്തിലെ തന്നെ ഏറ്റവും വലിയ കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫ സന്ദർശിക്കുക എന്നത് ഏതൊരു സഞ്ചാരിയുടെയും വലിയ സ്വപ്നമാണ്. ദിവസവും ലോകത്തിൻ്റെ പല ഭാഗങ്ങളിൽ നിന്നായി ആയിരക്കണക്കിന് ആളുകളാണ് ഇവിടെ കാഴ്ചകൾ കാണാനായി എത്തുന്നത്. മലയാളികൾ ഉൾപ്പെടെ ഗൾഫ് യാത്ര ചെയ്യുന്നവർ ബുർജ് ഖലീഫ കാണാൻ പോകുമ്പോൾ ടിക്കറ്റ് നിരക്കുകൾ അടക്കം ചില പ്രധാന കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതുണ്ട്

സാധാരണയായി വിനോദസഞ്ചാരികൾ ഏറ്റവും കൂടുതൽ സന്ദർശിക്കുന്ന 'അറ്റ് ദി ടോപ്പ്' എന്ന് വിളിക്കുന്ന 124, 125 നിലകളിലെ കയറി കാഴ്ചകൾ ആസ്വദിക്കുന്നതിന് 189 ദിർഹമാണ് ടിക്കറ്റ് നിരക്കായി നൽകേണ്ടിവരിക. ആതായർഹ് ഏകദേശം 4800 രൂപയിലധികം. നമ്മൾ സന്ദർശിക്കുന്ന സമയത്തെ തിരക്കിനനുസരിച്ച് ഈ നിരക്കുകളിൽ മാറ്റങ്ങൾ വരാനും സാധ്യതയുണ്ട്. ദുബായ് നഗരത്തിൻ്റെ മനോഹരമായ കാഴ്ചകൾ കാണാൻ ഈ ടിക്കറ്റ് തന്നെ വളരെ മികച്ചതാണ്. (Image Credit source: Getty Images)

കുറച്ചുകൂടി മികച്ച സൗകര്യങ്ങൾ ആഗ്രഹിക്കുന്നവർക്ക് 148-ാം നിലയിലുള്ള 'അറ്റ് ദി ടോപ്പ് സ്കൈ' ടിക്കറ്റുകൾ എടുക്കാം. ഇതിനായി ഏകദേശം 399 ദിർഹം നൽകേണ്ടിവരും. അതായത് ഏകദേശം 10200 രൂപ. ഈ ടിക്കറ്റ് എടുക്കുന്ന വിനോദസഞ്ചാരികൾക്ക് ഗൈഡിൻ്റെ സേവനം, ലോഞ്ച് ആക്സസ്സ്, ലഘുഭക്ഷണങ്ങൾ തുടങ്ങിയ നിരവധി പ്രത്യേക സൗകര്യങ്ങളും ലഭിക്കുന്നതാണ്.

ലോകത്തിലെ ഏറ്റവും ഉയർന്ന സ്ഥലത്തിരുന്ന് കാഴ്ചകൾ കാണാൻ ആഗ്രഹിക്കുന്നവർക്ക് 152, മുതൽ 154 വരെയുള്ള നിലകളിലെ 'ദ ലോഞ്ചിലേക്ക്' പോകാൻ സാധിക്കും. ഇതിനായി 769 ദിർഹം. അതായത് ഏകദേശം 19800 രൂപ ടിക്കറ്റ് നിരക്കായി നൽകണം. പ്രീമിയം സൗകര്യങ്ങളാണ് ഇവിടെയുള്ളത്. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ലോഞ്ചിലേക്കാണ് പ്രവേശനം ലഭിക്കുന്നത്.

ബുർജ് ഖലീഫയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ മറ്റ് ട്രാവൽ ആപ്പുകൾ വഴിയോ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. നേരിട്ട് കൗണ്ടറിൽ നിന്നും ടിക്കറ്റ് എടുക്കാമെങ്കിലും, ഓൺലൈൻ ബുക്കിംഗിനെ അപേക്ഷിച്ച് വലിയ തുക ഇതിനായി നൽകേണ്ടി വരും. കൂടാതെ തിരക്കുള്ള സമയങ്ങളിൽ അവിടെ കൗണ്ടറിൽ നിന്നും പെട്ടെന്ന് ടിക്കറ്റ് കിട്ടാനുള്ള സാധ്യതയും വളരെ കുറവാണ്.

ടിക്കറ്റിൽ അനുവദിച്ചിട്ടുള്ള സമയത്തിന് അര മണിക്കൂർ മുൻപെങ്കിലും ബുർജ് ഖലീഫയുടെ എൻട്രി ഗേറ്റിൽ എത്തിയിരിക്കണം. അകത്തേക്ക് കയറുമ്പോൾ ടിക്കറ്റിനൊപ്പം ഒറിജിനൽ പാസ്പോർട്ടോ എമിറേറ്റ്സ് ഐഡിയോ നിർബന്ധമായും കയ്യിൽ കരുതണം. വലിയ ബാഗുകൾ മുകളിലേക്ക് കൊണ്ടുപോകാൻ അനുവദിക്കാത്തതിനാൽ അവ താഴെയുള്ള ലോക്കറിൽ വെക്കാവുന്നതാണ്. യു.എ.ഇയുടെ സംസ്കാരത്തിന് അനുയോജ്യമായ തരത്തിൽ മാന്യമായ വസ്ത്രങ്ങൾ ധരിക്കാനും യാത്രക്കാർ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.