സിബിഎസ്ഇ പരീക്ഷകൾ നാളെ മുതൽ; 10 മണി കഴിഞ്ഞാൽ നോ എൻട്രി, കുട്ടികളേ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ | CBSE Board Exams 2026, Know 10 And 12 Class Students Entry Rules and Full Exam-Day Schedule Malayalam news - Malayalam Tv9

CBSE Board Exams 2026: സിബിഎസ്ഇ പരീക്ഷകൾ നാളെ മുതൽ; 10 മണി കഴിഞ്ഞാൽ നോ എൻട്രി, കുട്ടികളേ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ

Published: 

16 Feb 2026 | 01:27 PM

CBSE Board Exams 2026 Full Schedule: നാളെ പരീക്ഷാ ഹാളിലേക്ക് പോകുന്നതിന് മുൻപ് വിദ്യാർത്ഥികളും രക്ഷിതാക്കളും അറിഞ്ഞിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളാണ് ഇവിടെ പറയുന്നത്. പരീക്ഷയ്ക്ക് മുന്നോടിയായി സിബിഎസ്ഇ പുറപ്പെടുവിച്ച നിർദ്ദേശങ്ങളും പരീക്ഷാ ഹാളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളും എന്തെല്ലാമെന്ന് നോക്കാം.

1 / 5
സിബിഎസ്ഇ 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകൾ നാളെ (ഫെബ്രുവരി 17, 2026) മുതൽ (CBSE Board Exams 2026) ആരംഭിക്കുകയാണ്. 46 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് പരീക്ഷയെഴുതാൻ കാത്തിരിക്കുന്നത്. പരീക്ഷയ്ക്ക് മുന്നോടിയായി സിബിഎസ്ഇ പുറപ്പെടുവിച്ച നിർദ്ദേശങ്ങളും പരീക്ഷാ ഹാളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളും എന്തെല്ലാമെന്ന് നോക്കാം. (Image Credits:PTI)

2 / 5
നാളെ പരീക്ഷാ ഹാളിലേക്ക് പോകുന്നതിന് മുൻപ് വിദ്യാർത്ഥികളും രക്ഷിതാക്കളും അറിഞ്ഞിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളാണ് ഇവിടെ പറയുന്നത്. രാവിലെ 10 മണി മുതൽ 1.30 വരെയാണ് പരീക്ഷ. അതിനാൽ വിദ്യാർത്ഥികൾ പരീക്ഷാ കേന്ദ്രങ്ങളിൽ രാവിലെ 9:00 - 9:30 ഓടെ എത്താൻ ശ്രമിക്കുക. രാവിലെ 10:00 മണിക്ക് ശേഷം ഒരു വിദ്യാർത്ഥിയെയും പരീക്ഷാ കേന്ദ്രത്തിനകത്തേക്ക് പ്രവേശിപ്പിക്കില്ല.

3 / 5
പരീക്ഷാ കേന്ദ്രത്തിൽ പ്രവേശിപ്പിക്കണമെങ്കിൽ അഡ്മിറ്റ് കാർഡിൻ്റെ ഒറിജിനൽ പ്രിൻ്റഡ് കോപ്പി കയ്യിൽ കരുതണം. ഇതിൽ പ്രിൻസിപ്പലിൻ്റെയും വിദ്യാർത്ഥിയുടെയും ഒപ്പ് ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. സ്കൂൾ നൽകിയിട്ടുള്ള ഐഡിൻ്റിറ്റി കാർഡും കൈയിൽ കരുതുക. വിദ്യാർത്ഥികൾ നിർബന്ധമായും അതാത് സ്കൂളുകളുടെ യൂണിഫോമിൽ മാത്രമേ പരീക്ഷയ്ക്ക് എത്താവൂ.

4 / 5
നീല അല്ലെങ്കിൽ കറുപ്പ് ബോൾ പോയിന്റ് പേനകൾ, പെൻസിൽ തുടങ്ങിയവ മാത്രമെ പരീക്ഷാ ഹാളിലേക്ക് കയറ്റുകയുള്ളൂ. മൊബൈൽ ഫോണുകൾ, സ്മാർട്ട് വാച്ചുകൾ, കാൽക്കുലേറ്ററുകൾ, ബ്ലൂടൂത്ത് ഉപകരണങ്ങൾ എന്നിവ കർശനമായി പരീക്ഷ ഹാളിൽ നിരോധിച്ചിരിക്കുന്നു. അഡ്മിറ്റ് കാർഡ് ഒഴികെയുള്ള പുസ്തകങ്ങളോ മറ്റ് കടലാസുകളോ ഹാളിലേക്ക് കയറ്റാൻ അനുവദിക്കില്ല.

5 / 5
ആഭരണങ്ങൾ, വലിയ ഷൂസുകൾ, മെറ്റൽ ആക്സസറികൾ എന്നിവ ഒഴിവാക്കി ലളിതമായ രീതിയിൽ പരീക്ഷയ്ക്ക് എത്തേണ്ടതുണ്ട്. ചോദ്യപ്പേപ്പർ കൈയ്യിൽ കിട്ടി ആദ്യത്തെ 15 മിനിറ്റ് ചോദ്യങ്ങൾ കൃത്യമായി വായിച്ചു മനസ്സിലാക്കുക. ഏത് ക്രമത്തിൽ എഴുതണം എന്ന് അപ്പോൾ തന്നെ പ്ലാൻ ചെയ്യുക. പരീക്ഷയ്ക്ക് മുൻപുള്ള രാത്രി നന്നായി ഉറങ്ങുക. പരീക്ഷാ ദിവസം ലഘുവായ ഭക്ഷണം മാത്രം കഴിക്കാൻ ശ്രമിക്കുക.

Loading...
Unable to load recommendations.
Follow Us
10000mAh ബാറ്ററി! ഐക്യൂ Z11S ലോഞ്ച് ചെയ്തു
ദിവസവും വെറും 20 മിനിറ്റ് നടന്നാൽ തലച്ചോറിൽ സംഭവിക്കുന്നത് എന്താണെന്ന് അറിയാമോ?
വൈകുന്നേരം മൂന്ന് മണിക്ക് ശേഷം കാപ്പി കുടിക്കരുത്; കാരണമിതാ
ഓഹരി വിപണിയിലെ നഷ്ടം ഒഴിവാക്കാം, നിക്ഷേപകന് വേണം ഈ ശീലങ്ങൾ
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം
ഫ്ലൈറ്റിലെ പോലെ യാത്ര, KSRTC ആലപ്പുഴ-ബംഗളൂരു പ്രീമിയം സർവീസ് ആരംഭിച്ചു
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്