Chanakya Niti: പാമ്പിനേക്കാളും വിഷം, അബദ്ധത്തിൽപോലും ഇവരെ സുഹൃത്തുക്കളാക്കരുത്
Chanakya Niti about Friendship: നല്ല കൂട്ടുക്കാരുള്ളത് വലിയൊരു അനുഗ്രഹമാണ്. സ്വാർത്ഥത മാത്രം ലക്ഷ്യമിട്ട് കൂടെക്കൂടുന്ന വ്യാജ സുഹൃത്തുക്കളെ തിരിച്ചറിയാതെ പോയാൽ അത് വലിയ സാമ്പത്തിക, വ്യക്തിഗത തകർച്ചകൾക്ക് വഴിവെക്കും. ആചാര്യ ചാണക്യൻ നല്ല സുഹൃത്തുക്കളെ തിരിച്ചറിയാനും വ്യാജ മിത്രങ്ങളെ ഒഴിവാക്കാനുമുള്ള ചില വഴികൾ ചാണക്യനീതിയിൽ പറഞ്ഞിട്ടുണ്ട്.

ജീവിതത്തിൽ നല്ല സുഹൃത്തുക്കളെ കിട്ടുക എന്നത് അത്ര എളുപ്പമല്ല. അത്തരത്തിൽ നല്ല കൂട്ടുക്കാരുള്ളത് വലിയൊരു അനുഗ്രഹമാണ്. സ്വാർത്ഥത മാത്രം ലക്ഷ്യമിട്ട് കൂടെക്കൂടുന്ന വ്യാജ സുഹൃത്തുക്കളെ തിരിച്ചറിയാതെ പോയാൽ അത് വലിയ സാമ്പത്തിക, വ്യക്തിഗത തകർച്ചകൾക്ക് വഴിവെക്കും. ആചാര്യ ചാണക്യൻ നല്ല സുഹൃത്തുക്കളെ തിരിച്ചറിയാനും വ്യാജ മിത്രങ്ങളെ ഒഴിവാക്കാനുമുള്ള ചില വഴികൾ ചാണക്യനീതിയിൽ പറഞ്ഞിട്ടുണ്ട്. (Image Credit source: Getty Images)

മുന്നിൽ വെച്ച് പുകഴ്ത്തുകയും പിന്നിൽ നിന്ന് നിങ്ങളെ കുറിച്ച് മോശമായി സംസാരിക്കുകയും ചെയ്യുന്നവരെ സുഹൃത്തുക്കളാക്കരുതെന്ന് ചാണക്യൻ പറയുന്നു. അത്തരം സുഹൃത്തുക്കൾ അവസരം ലഭിക്കുമ്പോൾ നിങ്ങളെ ഉപദ്രവിക്കും. അതുപോലെ, നിങ്ങളുടെ സുഹൃത്തിനെ അന്ധമായി വിശ്വസിച്ച് നിങ്ങളുടെ രഹസ്യങ്ങൾ പങ്കുവെക്കരുത്. കാരണം നിങ്ങളുടെ ബന്ധം വഷളാകുമ്പോൾ, അവർ ആ രഹസ്യങ്ങൾ എല്ലാവരോടും വെളിപ്പെടുത്തിയേക്കും.

ചാണക്യന്റെ അഭിപ്രായത്തിൽ, നിങ്ങളുമായി സാമ്യമുള്ളവരെ സുഹൃത്തുക്കളാക്കുന്നതാണ് കൂടുതൽ നല്ലത്. അതുപോലെ, സ്വന്തം കാര്യസാധ്യത്തിനായി മാത്രം നിങ്ങളെ സമീപിക്കുകയും, നിങ്ങളുടെ ആവശ്യനേരത്ത് ഒഴിഞ്ഞുമാറുകയും ചെയ്യുന്ന സ്വാർത്ഥരായ സുഹൃത്തുക്കളെ അകറ്റി നിർത്തണമെന്നും അദ്ദേഹം ചാണക്യനീതിയിലൂടെ ഓർമിപ്പിക്കുന്നു.

നിങ്ങൾക്ക് സമ്പത്തും പദവിയും ഉള്ളപ്പോൾ ചുറ്റും കൂടുന്നവരല്ല യഥാർത്ഥ സുഹൃത്തുക്കൾ. രോഗം വന്ന് കിടപ്പിലാകുമ്പോഴും, കടുത്ത സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുമ്പോഴും, ദുരന്തങ്ങൾ സംഭവിക്കുമ്പോഴും നിങ്ങളെ ഉപേക്ഷിച്ചു പോകാതെ കൂടെ നിൽക്കുന്നവനാണ് യഥാർത്ഥ മിത്രമെന്നും ചാണക്യൻ പറയുന്നു.

നിങ്ങൾ തെറ്റ് ചെയ്യുമ്പോൾ അത് ചൂണ്ടിക്കാണിക്കുകയും ശരിയായ വഴി കാണിച്ചുതരികയും ചെയ്യുന്നവനാണ് നല്ല സുഹൃത്ത്. നിങ്ങളെ പ്രീതിപ്പെടുത്താൻ വേണ്ടി മാത്രം എപ്പോഴും പുകഴ്ത്തി സംസാരിക്കുന്നവരെ സൂക്ഷിക്കേണ്ടതുണ്ട്. "വിഷം നിറച്ച കുടത്തിന്റെ മുകളിൽ പാൽ ഒഴിച്ച് വെച്ചിരിക്കുന്നത് പോലെയാണ് മുഖത്ത് മധുരവും മനസ്സിൽ വിഷവുമുള്ള വ്യാജ സുഹൃത്തുക്കളെന്ന് അദ്ദേഹം ഓർമിപ്പിക്കുന്നു.