ഈ സമയങ്ങളിൽ നിശബ്ദത നൂറിരട്ടി ഫലം ചെയ്യും, ചാണക്യൻ പറയുന്നത്... | Chanakya Niti, Situations Where Silence Speaks Louder Than Words Malayalam news - Malayalam Tv9

Chanakya Niti: ഈ സമയങ്ങളിൽ നിശബ്ദത നൂറിരട്ടി ഫലം ചെയ്യും, ചാണക്യൻ പറയുന്നത്…

Published: 

07 Jun 2026 | 09:38 PM

Chanakya Niti about Silence: ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതനും തത്വചിന്തകനും നയതന്ത്രജ്ഞനുമാണ് ആചാര്യനായ ചാണക്യൻ. ജീവിതത്തിൽ വിജയം നേടാനുള്ള ധാരാളം കാര്യങ്ങൾ അദ്ദേഹം തന്റെ ചാണക്യനീതിയിൽ പരാമ‍‍‍ർശിച്ചിട്ടുണ്ട്. ചില സാഹചര്യങ്ങളിൽ വാക്കുകളേക്കാൾ കൂടുതൽ നമ്മുടെ മൗനം ​ഗുണം ചെയ്യുമെന്ന് ചാണക്യൻ പറയുന്നു. അവ ഏതെല്ലാമെന്ന് നോക്കിയാലോ...

1 / 5
അറിവില്ലാത്ത കാര്യങ്ങളെ കുറിച്ച് അമിതമായി സംസാരിക്കരുതെന്ന് ചാണക്യൻ പറയുന്നു. പൂർണ്ണമായ അറിവില്ലാത്ത ഒരു വിഷയത്തെക്കുറിച്ച് ഒരു ചർച്ച നടക്കുമ്പോൾ അവിടെ മൗനം പാലിക്കുന്നതാണ് ഉചിതം. പകുതി അറിവ് വെച്ച് സംസാരിക്കുന്നത് നിങ്ങളുടെ വ്യക്തിത്വത്തെ മോശമായി ബാധിക്കുമെന്നും ചാണക്യൻ പറയുന്നു. (Image Credit source: Getty Images)

2 / 5
ദേഷ്യം വരുമ്പോൾ മനുഷ്യന് വിവേകം നഷ്ടപ്പെടുന്നു. ആ സമയത്ത് പറയുന്ന വാക്കുകൾ പലപ്പോഴും ബന്ധങ്ങൾ തകർക്കാനും പിന്നീട് ജീവിതകാലം മുഴുവൻ പശ്ചാത്തപിക്കാനും കാരണമാകും. അതുകൊണ്ട് ദേഷ്യം തോന്നുമ്പോൾ വായ അടച്ചുവെക്കുക എന്നതാണ് ഏറ്റവും വലിയ ബുദ്ധി.

3 / 5
നിങ്ങളുടെ വാക്കുകളെ ബഹുമാനിക്കാത്ത അല്ലെങ്കിൽ നിങ്ങളുടെ ഉപദേശങ്ങൾക്ക് വില കൽപ്പിക്കാത്ത ആളുകളുടെ മുന്നിൽ സംസാരിക്കുന്നത് സമയവും ഊർജ്ജവും കളയുന്നതിന് തുല്യമാണ്. അവിടെ നിങ്ങളുടെ മൗനമാണ് അവർക്കുള്ള ഏറ്റവും നല്ല മറുപടിയെന്ന് ചാണക്യൻ പറയുന്നു.

4 / 5
നിങ്ങളുടെ വ്യക്തിപരമായ കാര്യങ്ങൾ, ഭാവി പദ്ധതികൾ അല്ലെങ്കിൽ മറ്റൊരാൾ നിങ്ങളെ വിശ്വസിച്ച് ഏൽപ്പിച്ച രഹസ്യങ്ങൾ എന്നിവ ആരോടും പറയാതെ കാത്തുസൂക്ഷിക്കുക. വായനക്കാരോട് അല്ലെങ്കിൽ സുഹൃത്തുക്കളോട് പോലും അനാവശ്യമായി ഇത്തരം കാര്യങ്ങൾ സംസാരിക്കാതിരിക്കാൻ മൗനം സഹായിക്കും.

5 / 5
ഒരു പ്രയോജനവുമില്ലാത്ത കാര്യങ്ങളെ ചൊല്ലി വാദപ്രതിവാദങ്ങൾ നടക്കുമ്പോൾ അതിൽ നിന്ന് പിന്മാറി മൗനം പാലിക്കുക. മൂഢന്മാരുമായി തർക്കത്തിൽ ഏർപ്പെടുന്നത് നിങ്ങളുടെ സമാധാനം കളയാൻ മാത്രമേ ഉപകരിക്കൂവെന്നും ചാണക്യൻ ചാണക്യനീതിയിലൂടെ ഓർമിപ്പിക്കുന്നു.

Follow Us
കനത്ത മഴയത്തും തുണികൾ വേഗത്തിൽ ഉണക്കാം, വഴിയുണ്ട്!
വെളുത്ത അരിയാണോ മട്ട അരിയോണോ നല്ലത്?
നോര്‍വേ ചെസ് കിരീടം സ്വന്തമാക്കിയ പ്രഗ്നാനന്ദയ്ക്ക് ലഭിക്കുന്നത്
ലിവര്‍ സിറോസിന്റെ ലക്ഷണങ്ങള്‍ എന്തെല്ലാം? ഇവ പേടിക്കണം
കോഴിക്കോട് സ്‌കൂട്ടറും ബസും കൂട്ടിയിടിച്ച് പതിനേഴുകാരന് ദാരുണാന്ത്യം
തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കൊപ്പം ലീഗ് നേതാക്കൾ
ധവളപത്രം വിശകലനം ചെയ്ത് മുഹമ്മദ് റിയാസും ജനീഷു കുമാറും
മെലിഞ്ഞപ്പോൾ, ഗ്രേസ് ആൻ്റണി എത്ര ഫ്ലെക്സിബിൾ ആണെന്ന് കണ്ടോ