വാഷിംഗ് മെഷീനിലിട്ട വസ്ത്രങ്ങളിലെ അഴുക്ക് പോകുന്നില്ലേ? നിങ്ങൾ ചെയ്യുന്ന അബദ്ധങ്ങൾ ഇതാ | Clothes Washing Tips, Washing Machine hacks to brightening Clothes, Most Common Mistake You do Malayalam news - Malayalam Tv9

Clothes Washing Tips: വാഷിംഗ് മെഷീനിലിട്ട വസ്ത്രങ്ങളിലെ അഴുക്ക് പോകുന്നില്ലേ? നിങ്ങൾ ചെയ്യുന്ന അബദ്ധങ്ങൾ ഇതാ

Published: 

17 Oct 2026 | 12:33 PM

Washing Machine Tips And Tricks: മെഷീനിലിടുന്നതിന് മുൻപ് കറയുള്ള ഭാഗത്ത് അല്പം ലിക്വിഡ് ഡിറ്റർജന്റോ നാരങ്ങാനീരോ പുരട്ടി 10 മിനിറ്റ് വെച്ച ശേഷം അലക്കുക. എല്ലാത്തരം വസ്ത്രങ്ങൾക്കും ഒരേ വാഷ് മോഡ് ഉപയോഗിക്കുന്നത് അഴുക്ക് പോകില്ല. വസ്ത്രങ്ങളുടെ കാഠിന്യം അനുസരിച്ച് അനുയോജ്യമായ സൈക്കിളുകൾ തിരഞ്ഞെടുക്കുക. വാഷിംഗ് മെഷീൻ ഉപയോഗിക്കുമ്പോൾ സാധാരണയായി വരുത്തുന്ന ചില തെറ്റുകളും അവ പരിഹരിക്കാനുള്ള വഴികളും നോക്കാം.

1 / 5
വാഷിംഗ് മെഷീനിൽ അലക്കിയിട്ടും വസ്ത്രങ്ങളിലെ അഴുക്കും കറകളും പൂർണ്ണമായി മാറുന്നില്ലെന്നും വസ്ത്രങ്ങളുടെ തിളക്കം നഷ്ടപ്പെടുന്നുവെന്നും പലരും പരാതിപ്പെടാറുണ്ട്. എന്നാൽ ഇത് മെഷീന്റെ തകരാറുകൊണ്ടല്ല, മറിച്ച് നമ്മൾ അലക്കുമ്പോൾ വരുത്തുന്ന ചില ചെറിയ അബദ്ധങ്ങളാണ് ഇതിന് പ്രധാന കാരണം. വാഷിംഗ് മെഷീൻ ഉപയോഗിക്കുമ്പോൾ സാധാരണയായി വരുത്തുന്ന ചില തെറ്റുകളും അവ പരിഹരിക്കാനുള്ള വഴികളും നോക്കാം. (Image credit Source: Unsplash)

2 / 5
തുണികൾ നിറയ്ക്കുന്നത്: സമയവും കറന്റും ലാഭിക്കാനെന്ന പേരിൽ മെഷീനിലെ ഡ്രമ്മിൽ പകുതിയിലധികം നിറയെ വസ്ത്രങ്ങൾ കുത്തിനിറയ്ക്കുന്നത് വളരെ വലിയൊരു തെറ്റാണ്. ഇതുമൂലം തുണികൾക്ക് നന്നായി തിരിയാനും വെള്ളവും ഡിറ്റർജന്റും എല്ലാ വസ്ത്രങ്ങളിലേക്കും ഒരുപോലെ എത്താനും സ്ഥലം ലഭിക്കാതെ വരുന്നു. അതിനാൽ എപ്പോഴും, ഡ്രമ്മിന്റെ 3/4 ഭാഗം മാത്രം തുണികൾ കൊണ്ട് നിറയ്ക്കുക. കൈ അകത്തേക്ക് ഇട്ടുനോക്കിയാൽ അല്പം സ്ഥലം ബാക്കിയുണ്ടെന്ന് ഉറപ്പുവരുത്തണം.

3 / 5
ഡിറ്റർജന്റിന്റെ അളവ്: അഴുക്ക് കൂടുതൽ പോകും എന്ന് കരുതി കൂടുതൽ ഡിറ്റർജന്റ് പൊടിയോ ലിക്വിഡോ ഉപയോഗിക്കുന്നത് അത്ര നല്ലതല്ല. അമിതമായ പത വസ്ത്രങ്ങളിൽ പറ്റിപ്പിടിക്കുകയും അലക്കി കഴിഞ്ഞാലും സോപ്പിന്റെ പാടുകൾ തുണികളിൽ ബാക്കിയാവുകയും ചെയുന്നതിന് ഇത് വലിയൊരു കാരണമാണ്. പ്രത്യേകിച്ച് കറുത്ത നിറമുള്ള വസ്ത്രങ്ങളിൽ. തുണികളുടെ അളവിനും മെഷീന്റെ തരവും അനുസരിച്ച് മാത്രം നിർദ്ദേശിച്ചിട്ടുള്ള അളവിൽ ഡിറ്റർജന്റ് ഉപയോഗിക്കുക.

4 / 5
വൃത്തിയാക്കാതിരിക്കുന്നത്: മാസം തോറും വാഷിംഗ് മെഷീൻ വൃത്തിയാക്കാൻ വിട്ടുപോകുന്നത് വലിയൊരു തെറ്റാണെന്ന് മനസ്സിലാക്കുക. ഇങ്ങനെ ചെയ്യാതിരുന്നാൽ, മെഷീൻ ഡ്രമ്മിനുള്ളിലും ഫിൽട്ടറിലും അഴുക്കും ബാക്ടീരിയകളും അടിയുകയും അത് അലക്കുന്ന വസ്ത്രങ്ങളിലേക്ക് പടരുകയും ചെയ്യും. മാസത്തിലൊരിക്കൽ ടബ് ക്ലീൻ മോഡ് ഉപയോഗിച്ചോ അല്ലെങ്കിൽ വിനാഗിരി, ബേക്കിംഗ് സോഡ എന്നിവ ഉപയോഗിച്ചോ മെഷീൻ ക്ലീൻ ചെയ്യാൻ മറക്കരുത്.

5 / 5
കറകൾ: ഷർട്ടിൻ്റെ കോളറിലെയും കൈകളിലെയും കഠിനമായ അഴുക്കുകളും എണ്ണക്കറകളും നേരിട്ട് മെഷീനിലേക്ക് ഇടുന്നത് തെറ്റാണ്. സാധാരണ വാഷിംഗ് സൈക്കിളിൽ കഠിനമായ കറകൾ പൂർണ്ണമായും പോകില്ല. മെഷീനിലിടുന്നതിന് മുൻപ് കറയുള്ള ഭാഗത്ത് അല്പം ലിക്വിഡ് ഡിറ്റർജന്റോ നാരങ്ങാനീരോ പുരട്ടി 10 മിനിറ്റ് വെച്ച ശേഷം അലക്കുക. എല്ലാത്തരം വസ്ത്രങ്ങൾക്കും ഒരേ വാഷ് മോഡ് ഉപയോഗിക്കുന്നത് അഴുക്ക് പോകില്ല. വസ്ത്രങ്ങളുടെ കാഠിന്യം അനുസരിച്ച്  അനുയോജ്യമായ സൈക്കിളുകൾ തിരഞ്ഞെടുക്കുക.

Loading...
Unable to load recommendations.
Follow Us
ഉറക്കം കിട്ടുന്നില്ലേ? ഈ ചായ കുടിച്ചോളൂ നല്ല ഉറക്കം ഉറപ്പ്
കൂടിയ മൈലേജും കുറഞ്ഞ വിലയും - ബജാജ് പ്ലാറ്റിന
ദിവസവും ഓട്സ് കഴിക്കുന്നത് നല്ലതല്ലേ?
A20 പ്രോ കരുത്തിൽ ഒരു ഫോൾഡബിൾ ഐഫോൺ! ഇപ്പോൾ വാങ്ങാം
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?