വേനലിൽ മുടി തഴച്ചു വളരാൻ വെളിച്ചെണ്ണയോ തേങ്ങാവെള്ളമോ; ഏതാണ് കൂടുതൽ നല്ലത്? | Coconut Oil vs Coconut Water, Best Summer Hair Care and How to Prevent Hair Fall Malayalam news - Malayalam Tv9

Summer Haircare: വേനലിൽ മുടി തഴച്ചു വളരാൻ വെളിച്ചെണ്ണയോ തേങ്ങാവെള്ളമോ; ഏതാണ് കൂടുതൽ നല്ലത്?

Published: 

25 Mar 2026 | 08:51 PM

Coconut Oil vs Coconut Water Benefits For Hair: മുടി വല്ലാതെ വരണ്ടുപോകുന്നതും മുടി കൊഴിച്ചിൽ കൂടുന്നതുമാണ് ഈ സമയത്തെ പ്രധാന പ്രശ്നം. മുടി വളരാനും മുടി കൊഴിച്ചിൽ കുറയ്ക്കാനും സാധാരണ നല്ല നാടൻ വെളിച്ചെണ്ണയാണ് നമ്മൾ ഉപയോ​ഗിക്കുന്നത്. എന്നാൽ ശരിക്കും ഈ ചൂടുകാലത്ത് വെളിച്ചെണ്ണയാണോ, അതോ തേങ്ങാവെള്ളമാണോ കൂടുതൽ അനുയോജ്യം?

1 / 5
വേനൽക്കാലത്തെ കഠിനമായ ചൂട് മുടിയുടെ ആരോഗ്യത്തെയും കാര്യമായി ബാധിക്കാറുണ്ട്. മുടി വല്ലാതെ വരണ്ടുപോകുന്നതും മുടി കൊഴിച്ചിൽ കൂടുന്നതുമാണ് ഈ സമയത്തെ പ്രധാന പ്രശ്നം. മുടി വളരാനും മുടി കൊഴിച്ചിൽ കുറയ്ക്കാനും സാധാരണ നല്ല നാടൻ വെളിച്ചെണ്ണയാണ് നമ്മൾ ഉപയോ​ഗിക്കുന്നത്. എന്നാൽ ശരിക്കും ഈ ചൂടുകാലത്ത് വെളിച്ചെണ്ണയാണോ, അതോ തേങ്ങാവെള്ളമാണോ കൂടുതൽ അനുയോജ്യം? (Image Credits: Getty Images)

2 / 5
വെളിച്ചെണ്ണ: മുടിയുടെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പോഷണം നൽകാൻ വെളിച്ചെണ്ണയാണ് ഏറ്റവും മികച്ചതായി പറയപ്പെടുന്നത്. ഇതിലടങ്ങിയിരിക്കുന്ന ലോറിക് ആസിഡ് മുടിയിലെ പ്രോട്ടീനിൻ്റെ നഷ്ടത്തെ തടയുന്നു. മുടിക്ക് നല്ല തിളക്കം നൽകാനും അറ്റം പിളരുന്നത് തടയാനും കണ്ടീഷണറായി പ്രവർത്തിക്കാനും വെളിച്ചെണ്ണ ബെസ്റ്റാണ്.

3 / 5
ശ്രദ്ധിക്കേണ്ടത്: വെയിലത്ത് ഇറങ്ങുന്നതിന് തൊട്ടുമുമ്പ് അമിതമായി തലയിൽ എണ്ണ തേക്കുന്നത് ഒഴിവാക്കണം. കാരണം ഇത് പുറത്തെ പൊടിയും അഴുക്കും മുടിയിൽ പറ്റിപ്പിടിക്കാൻ കാരണമാകുന്നു. രാത്രിയിൽ തേച്ചുപിടിപ്പിച്ച് രാവിലെ കഴുകിക്കളയുന്നതാണ് വേനൽ കാലത്ത് മുടിയുടെ സംരക്ഷണത്തിന് ഏറ്റവും നല്ലത്. അതിന് പറ്റില്ലെങ്കിൽ പുറത്ത് പോകാത്ത സമയത്ത് എണ്ണ തേച്ച് തല കഴുകാം.

4 / 5
തേങ്ങാവെള്ളം: ശരീരത്തിന് എന്നപോലെ മുടിക്കും വേരുകളിൽ നിന്ന് ജലാംശം നൽകാൻ തേങ്ങാവെള്ളം നല്ലതാണ്. ഇതിലെ വൈറ്റമിനുകളും ഇലക്ട്രോലൈറ്റുകളും മുടിവേരുകളെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. ചൂടു മൂലമുണ്ടാകുന്ന തലയോട്ടിയിലെ ചൊറിച്ചിലും ചൂടും, കൂടാതെ താരനും അകറ്റാൻ ഇത് വളരെ നല്ലതാണ്. വെയിലത്ത് പോയി വന്നാലുടൻ തേങ്ങാവെള്ളം കൊണ്ട് മുടി കഴുകുന്നത് സൂര്യപ്രകാശം മൂലമുള്ള കേടുപാടുകൾ കുറയ്ക്കാൻ സാധിക്കും.

5 / 5
വേനൽക്കാലത്ത് വെളിച്ചെണ്ണയും തേങ്ങാവെള്ളവും ഒന്നിച്ച് ഉപയോഗിക്കുന്നതും നല്ലതാണ്. വെളിച്ചെണ്ണയും അല്പം തേങ്ങാവെള്ളവും കലർത്തി തലയോട്ടിയിൽ തേച്ചുപിടിപ്പി  ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം. അല്ലെങ്കിൽ മുടിയിൽ എണ്ണതേച്ച് കുളിച്ച ശേഷം തേങ്ങാവെള്ളം ഉപയോ​ഗിച്ച് മുടി കഴുകിയെടുക്കാം. ഒരു സ്പ്രേ ബോട്ടിലിൽ തേങ്ങാവെള്ളം നിറച്ച് സൂക്ഷിച്ച് ഇടയ്ക്ക് തലയിൽ സ്പ്രേ ചെയ്ത് കൊടുക്കുന്നതും നല്ലതാണ്.

Follow Us
ഇനി ഞാൻ സെൽഫി എടുക്കട്ടെ! യുവാവിൻ്റെ ഫോൺ തട്ടികൊണ്ടുപോയ കുരങ്ങൻ ചെയ്തത്
രണ്ടര മണിക്കൂറോളം നേരം റോഡിൽ നിശ്ചലനായി നിന്ന് യുവാവ്
ആംബുലൻസ് വെറുതേ കിടക്കുവല്ലേ? എങ്കിൽ ഇങ്ങനൊരു പണി
സ്റ്റീൽ കുറ്റിയിലും ജാറിലും പെട്രോൾ, വാങ്ങാൻ ആളുകൾ ക്യൂ