ടോയ്‌ലറ്റ് മൂടി തുറന്നിടുന്നതാണോ അടയ്ക്കുന്നതാണോ നല്ലത്? അറിയേണ്ട കാര്യങ്ങൾ | Daily Hygiene Practices, Is it better to keep your toilet flap open or closed at all times Malayalam news - Malayalam Tv9

Hygiene Practices: ടോയ്‌ലറ്റ് മൂടി തുറന്നിടുന്നതാണോ അടയ്ക്കുന്നതാണോ നല്ലത്? അറിയേണ്ട കാര്യങ്ങൾ

Published: 

16 Feb 2026 | 07:44 AM

How To Prevent Toilet Plume: ടോയ്‌ലറ്റിൻ്റെ ശുചിത്വവുമായി ബന്ധപ്പെട്ട് ഇതൊരു പ്രധാന ചോദ്യമാണ്. അണുബാധ തടയുന്നതിനും ടോയ്‌ലറ്റുകൾ വൃത്തിയായി സൂക്ഷിക്കുന്നതിനും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

1 / 5
ഇന്നത്തെ കാലത്തെ മിക്ക വീടുകളിലും ഉപയോ​ഗിക്കുന്നത് യൂറോപ്യൻ സ്റ്റൈലിലുള്ള ടോയ്‌ലറ്റുകളാണ്. അതിനാൽ അവയുടെ മൂടി തുറന്നിടുന്നതാണോ അടച്ചിടുന്നതാണോ നല്ലതെന്ന സംശയങ്ങളും പലരിലും ഉണ്ടാകാറുണ്ട്. ടോയ്‌ലറ്റിൻ്റെ ശുചിത്വവുമായി ബന്ധപ്പെട്ട് ഇതൊരു പ്രധാന ചോദ്യമാണ്.  അണുബാധ തടയുന്നതിനും ടോയ്‌ലറ്റുകൾ വൃത്തിയായി സൂക്ഷിക്കുന്നതിനും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമെന്ന് നോക്കാം. (Getty Images)

2 / 5
വൈറസുകൾ വായുവിൽ പടരാതിരിക്കാൻ ഫ്ലഷ് ചെയ്യുമ്പോൾ മൂടി അടച്ചിടണമെന്നാണ് പറയപ്പെടുന്നത്. എന്നാൽ അടുത്തിടെ പുറത്തുവന്ന ഒരു പഠനം പറയുന്നത്, മൂടി അടച്ചു വയ്ക്കുന്നത് അണുബാധ തടയുന്നതിൽ അത്ര ഫലപ്രദമല്ല എന്നാണ്.  ഫ്ലഷ് ചെയ്യുമ്പോൾ, വെള്ളം ശക്തിയായി വരുന്നതിലൂടെ തുള്ളികൾ വായുവിലേക്ക് തെറിക്കുന്നു. ഇതിനെയാണ് 'ടോയ്‌ലറ്റ് പ്ലൂം' എന്ന് പറയുന്നത്. ഈ തുള്ളികളിൽ മലമൂത്ര വിസർജ്യങ്ങളിൽ നിന്നുള്ള മാരകമായ ബാക്ടീരിയകളും വൈറസുകളും അടങ്ങിയിരിക്കുന്നു.

3 / 5
മൂടി അടച്ചിട്ടാലും ചെറിയ വിടവുകളിലൂടെ ഇത്തരം ബാക്ടീരിയകൾ പുറത്തേക്ക് വരുമെന്നാണ് പുതിയ പഠനം പറയുന്നത്. വായുവിലേക്ക് എത്തുന്ന ഇത്തരം ബാക്ടീരിയകൾ നിങ്ങളുടെ ടൂത്ത് ബ്രഷ്, ടവലുകൾ, സോപ്പ് തുടങ്ങി ബാത്ത്റൂമിനുള്ളിലെ സകല വസ്തുക്കളിലും പറ്റിപ്പിടിച്ചിരിക്കുന്നു. വായുവിൽ പടരുന്ന ബാക്ടീരിയകൾ ശ്വസനത്തിലൂടെയോ, പറ്റിപ്പിടിച്ച സാധനങ്ങൾ ഉപയോഗിക്കുന്നതിലൂടെയോ ശരീരത്തിനുള്ളിൽ എത്തിച്ചേരുന്നു. അതിലൂടെ വയറിളക്കം, ചർമ്മരോഗം, അണുബാധകൾ എന്നിവ ഉണ്ടാകുന്നു.

4 / 5
ഫ്ലഷ് ചെയ്യുന്നതിന് മുൻപ് മൂടി അടച്ചിടുന്നതാണ് നല്ലത്. കാരണം ഇത് ബാക്ടീരിയകൾ വായുവിൽ പടരുന്നതും ഒപ്പം തന്നെ വെള്ളത്തുള്ളികൾ പുറത്തേക്ക് തെറിക്കുന്നതും തടയുന്നു.  എന്നാൽ ടോയ്‌ലറ്റ് മൂടികൾ അടച്ചിട്ടതുകൊണ്ട് മാത്രം ടോയ്‌ലറ്റിൽ ശുചിത്വം ഉണ്ടാകണമെന്നില്ല. ടോയ്‌ലറ്റ് ലിഡ്, ഫ്ലഷ് ബട്ടൺ, ഡോർ ഹാൻഡിൽ എന്നിവ ആഴ്ചയിൽ ഒന്നിലധികം തവണ വൃത്തിയാക്കാൻ ശ്രദ്ധിക്കണം. ബാത്റൂമിൽ എക്സോസ്റ്റ് ഫാൻ ഉപയോഗിക്കുന്നത് വായുവിൽ പടരുന്ന ബാക്ടീരിയകളെ പുറത്തേക്ക് കടത്തിവിടാൻ സഹായിക്കും.

5 / 5
ടൂത്ത് ബ്രഷുകൾ, റേസറുകൾ, സോപ്പ്, ടവലുകൾ എന്നിവ വാഷ്‌റൂമുകളിൽ സൂക്ഷിക്കാതിരിക്കുക. ബാത്റൂമിനുള്ളിലെ ഈർപ്പവും ചൂടും ടവലുകളിൽ പൂപ്പലുകളും ബാക്ടീരിയകളും വളരാൻ കാരണമാകുന്നു. ഇത് ഉപയോഗിക്കുന്നത് ചർമ്മരോഗങ്ങൾക്കും മുഖക്കുരുവിനും വഴിയൊരുക്കും. അതുപോലെ തന്നെയാണ് ബാത്റൂമിനുള്ളിൽ സൂക്ഷിക്കുന്ന ഓരോ വസ്തുക്കളും നമുക്ക് ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നത്.

ഉള്ളിത്തൊലി ഇനി ബുദ്ധിമുട്ടിക്കില്ല! പെട്ടെന്ന് കളയാം
ഫ്രിഡ്ജിൽ സ്ഥലമുണ്ടാക്കാനുമുണ്ട് ഒരു സൂത്രവിദ്യ
കറ്റാർവാഴ പുരട്ടിയാൽ വെയിലത്ത് കറുക്കുമോ? ഈ അബദ്ധം കാട്ടരുത്
തൈരില്ലാതെയും ഉറയൊഴിക്കാം; ഈ ട്രിക്ക് അറിയാമോ?
എനിക്ക് എന്തേലും സംഭവിച്ചാൽ ഉത്തരവാദി യുട്യൂബർമാർ
ആനക്ക് ഇഷ്ടപ്പെട്ടില്ല, ഒടുവിൽ കലിപ്പായി
മാസ് ലുക്കില്‍ മന്ത്രി വി. ശിവന്‍കുട്ടി
വെള്ളത്തിലേക്ക് വിട്ടിട്ടും പാമ്പ് പോയില്ല