പെണ്‍കുട്ടികള്‍ക്ക് മാതാപിതാക്കളുടെ സ്വത്തില്‍ അവകാശമുണ്ടോ? ആണ്‍കുട്ടികളെ പോലെയാണോ... | Daughters Property Rights Do Married Women Get an Equal Share Malayalam news - Malayalam Tv9

പെണ്‍കുട്ടികള്‍ക്ക് മാതാപിതാക്കളുടെ സ്വത്തില്‍ അവകാശമുണ്ടോ? ആണ്‍കുട്ടികളെ പോലെയാണോ…

Published: 

08 Sep 2026 | 12:58 PM

Married Daughter Property Rights: Know What the Law Says: പാരമ്പര്യമായി കൈമാറി വന്ന ഭൂമി, വീട് തുടങ്ങിയ സ്വത്തുകളില്‍ പെണ്‍മക്കള്‍ക്ക് ജനനം മുതല്‍ തന്നെ അവകാശമുണ്ടെന്ന് നിയമത്തില്‍ പറയുന്നു. വിവാഹം കഴിഞ്ഞാലും ഈ അവകാശം നഷ്ടപ്പെടില്ല. 2020ലെ സുപ്രീം കോടതി വിധിയും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. 2005ല്‍ പിതാവ് ജീവിച്ചിരുന്നോ എന്നത് പെണ്‍മകളുടെ അവകാശത്തെ ബാധിക്കില്ലെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്.

1 / 5
സ്വത്തുമായി ബന്ധപ്പെട്ട് ഒരുപാട് തെറ്റിധാരണങ്ങള്‍ നിലനിന്നിരുന്ന ഒരു രാജ്യമാണ് നമ്മുടേത്. ഇന്ത്യയില്‍ ഏറെക്കാലം കുടുംബസ്വത്തില്‍ ആണ്‍മക്കള്‍ക്കായിരുന്നു പ്രധാന അവകാശമെന്ന ധാരണ ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് നിയമത്തില്‍ വലിയ മാറ്റം കൊണ്ടുവന്നതോടെ കാര്യങ്ങളാകെ മാറി. 2005ലെ ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമ ഭേദഗതിയോടെ പാരമ്പര്യ സ്വത്തില്‍ മക്കളായ പെണ്‍കുട്ടികള്‍ക്കും ആണ്‍മക്കള്‍ക്കും തുല്യ അവകാശം ലഭിച്ചു. (Image Credit Source: Getty Images)

2 / 5
പാരമ്പര്യമായി കൈമാറി വന്ന ഭൂമി, വീട് തുടങ്ങിയ സ്വത്തുകളില്‍ പെണ്‍മക്കള്‍ക്ക് ജനനം മുതല്‍ തന്നെ അവകാശമുണ്ടെന്ന് നിയമത്തില്‍ പറയുന്നു. വിവാഹം കഴിഞ്ഞാലും ഈ അവകാശം നഷ്ടപ്പെടില്ല. 2020ലെ സുപ്രീം കോടതി വിധിയും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. 2005ല്‍ പിതാവ് ജീവിച്ചിരുന്നോ എന്നത് പെണ്‍മകളുടെ അവകാശത്തെ ബാധിക്കില്ലെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്.

3 / 5
എന്നാല്‍ മാതാപിതാക്കള്‍ സ്വന്തം വരുമാനം ഉപയോഗിച്ച് വാങ്ങിയ സ്വത്ത് പാരമ്പര്യ സ്വത്തില്‍ നിന്ന് വ്യത്യസ്തമാണ്. സ്വയം സമ്പാദിച്ച് ഉണ്ടാക്കിയ സ്വത്ത് ഉടമയ്ക്ക് വില്‍പ്പത്രത്തിലൂടെ താല്‍പര്യമുള്ള രീതിയില്‍ കൈമാറാന്‍ സാധിക്കും. അതിനാല്‍ കുട്ടികള്‍ക്ക് അവകാശം നിര്‍ബന്ധിച്ച് പിടിച്ചുവാങ്ങാനാകില്ല.

4 / 5
വില്‍പ്പത്രമില്ലാതെ ഒരാള്‍ മരിച്ചാല്‍, ബാധകമായ ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമപ്രകാരം മക്കളും ഭാര്യയും ഉള്‍പ്പെടെയുള്ള നിയമപരമായ അവകാശികള്‍ക്ക് സ്വത്തില്‍ അവകാശമുണ്ടാകും. പെണ്‍മക്കളെ ആണ്‍മക്കളേക്കാള്‍ താഴ്ന്ന വിഭാഗമായി നിയമം കാണുന്നില്ല. അതിനാല്‍ പെണ്‍കുട്ടികള്‍ക്കും അവകാശമുണ്ട്.

5 / 5
അതുകൊണ്ട് വിവാഹിതയായ പെണ്‍മകള്‍ക്കും പാരമ്പര്യ സ്വത്തില്‍ അവകാശമുണ്ട്. കുടുംബത്തില്‍ ധാരണയിലൂടെ സ്വത്ത് വിഭജിക്കാനാകുമെങ്കില്‍ കോടതിയെ സമീപിക്കേണ്ട സാഹചര്യം ഒഴിവാക്കാം. തര്‍ക്കമുണ്ടാകുമ്പോഴാണ് സാധാരണയായി നിയമനടപടികള്‍ ആവശ്യമായി വരുന്നത്.

Loading...
Unable to load recommendations.
Follow Us
മെത്ത മാറ്റേണ്ടത് എത്ര വർഷം കഴിയുമ്പോൾ?
ഗില്ലിന് ഇന്ന് 27-ാം ജന്മദിനം; ഇന്ത്യന്‍ നായകന്റെ ആസ്തി
വലിയ വില കൊടുക്കല്ലേ...സ്വര്‍ണാഭരണം വാങ്ങാന്‍ മികച്ച മാര്‍ഗമിതാ
സാംസങ് വില 'ചെറുതായി'ട്ടൊന്ന് കൂട്ടിയിട്ടുണ്ടേ!
നീലഗിരി ഗൂഡലൂർ ടൗണിൽ കാട്ടാന ഇറങ്ങിയപ്പോൾ
ഡൽഹിയിൽ കുട്ടികളുടെ ഹോസ്റ്റൽ തകർന്നു വീണപ്പോൾ
Viral Video | ആ 21 വയസ്സുകാരൻ ലോക ശ്രദ്ധ നേടിയത്
Thrissur Accident Video | 8 പേർ മരിച്ച കയ്പമംഗലത്തെ അപകടം