വയറിന് ആശ്വാസം, ചർമ്മത്തിന് തിളക്കം; മാതളനാരങ്ങയുടെ തൊലി നൽകും അത്ഭുത മാറ്റങ്ങൾ | Discover the Hidden Health and Skin Benefits of Pomegranate Peels, here is how to use Malayalam news - Malayalam Tv9

Pomegranate Peels Benefits: വയറിന് ആശ്വാസം, ചർമ്മത്തിന് തിളക്കം; മാതളനാരങ്ങയുടെ തൊലി നൽകും അത്ഭുത മാറ്റങ്ങൾ

Published: 

20 Oct 2026 | 12:35 PM

Pomegranate Peels Health and Skin Benefits: രുചികരമായ മാതളനാരങ്ങയുടെ വിത്തുകൾ കഴിച്ചശേഷം അതിന്റെ തൊലി കളയുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും. എന്നാൽ മാതളനാരങ്ങയുടെ ഉള്ളിലെ വിത്തുകളെക്കാൾ രണ്ടിരട്ടി അധികം ആന്റിഓക്സിഡന്റുകളും പോഷകഗുണങ്ങളും അതിന്റെ പുറംതൊലിയിലുണ്ട് എന്ന് അറിഞ്ഞാൽ നിങ്ങൾ അത് കളയാൻ മടിക്കും. തൊലിയിൽ കാൽസ്യം, ഫോസ്ഫറസ് എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളുടെ സാന്ദ്രത വർദ്ധിപ്പിക്കാനും ഓസ്റ്റിയോപൊറോസിസ് പോലുള്ള എല്ലുകളെ ബാധിക്കുന്ന രോഗങ്ങളെ തടയാനും സഹായിക്കുന്നു.

1 / 5
മാതളനാരങ്ങയുടെ വിത്തുകൾ പോലെ തന്നെ ഏറേ പോഷകഗുണങ്ങൾ നിറഞ്ഞതാണ് അതിന്റെ തൊലിയും.  രുചികരമായ മാതളനാരങ്ങയുടെ വിത്തുകൾ കഴിച്ചശേഷം അതിന്റെ തൊലി കളയുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും. എന്നാൽ മാതളനാരങ്ങയുടെ ഉള്ളിലെ വിത്തുകളെക്കാൾ രണ്ടിരട്ടി അധികം ആന്റിഓക്സിഡന്റുകളും പോഷകഗുണങ്ങളും അതിന്റെ പുറംതൊലിയിലുണ്ട് എന്ന് അറിഞ്ഞാൽ നിങ്ങൾ അത് കളയാൻ മടിക്കും. (Image Credit Source: Getty Images)

2 / 5
ദഹനസംബന്ധമായ പ്രശ്നം: മാതളനാരങ്ങയുടെ തൊലിയിൽ ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്ന ടാന്നിനുകൾ (Tannins) കുടലിലെ വീക്കവും നീർക്കെട്ടും കുറയ്ക്കാൻ സഹായിക്കുന്നു. അതിസാരം, ഡിസന്ററി തുടങ്ങിയ പ്രശ്നങ്ങൾക്കുള്ള മികച്ച ആയുർവേദ ഔഷധമായി ഇതിന്റെ തൊലി ഉപയോഗിക്കുന്നു. മാതളനാരങ്ങയുടെ ഉണക്കിയ തൊലി വെള്ളത്തിലിട്ട് തിളപ്പിച്ച് കുടിക്കുന്നത് വയറ്റിലെ അസ്വസ്ഥതകൾ മാറാൻ സഹായിക്കും.

3 / 5
ഹൃദയാരോഗ്യം: മാതളനാരങ്ങ തൊലിയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ ചീത്ത കൊളസ്ട്രോളായ ഓക്സിഡൈസ് ചെയ്യുന്നത് തടയുന്നു. ഇത് ധമനികളിലെ ബ്ലോക്കുകൾ കുറയ്ക്കാനും രക്തസമ്മർദ്ദം ക്രമീകരിക്കാനും സഹായിക്കുന്നു. ഹൃദയാരോഗ്യം നിലനിർത്താൻ ഇതിന്റെ ചായ കുടിക്കുന്നത് നല്ലതാണ്.

4 / 5
ചർമ്മത്തിന് തിളക്കം: സൗന്ദര്യ സംരക്ഷണത്തിൽ മാതളനാരങ്ങയുടെ തൊലി മുൻപന്തിയിലാണ്. ഇതിലെ വിറ്റാമിൻ സി ചർമ്മത്തിലെ കൊളാജൻ ഉൽപാദനം വർദ്ധിപ്പിക്കുകയും ചുളിവുകളും പ്രായമാകുന്നതിന്റെ ലക്ഷണങ്ങളും കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ മുഖക്കുരു, ബ്ലാക്ക്ഹെഡ്സ് എന്നിവ മാറാനും ഇത് സഹായിക്കുന്നു. ഉണക്കിയ മാതളനാരങ്ങ തൊലിപ്പൊടി അല്പം റോസ് വാട്ടറിലോ അല്ലെങ്കിൽ തൈരിലോ ചേർത്ത് മുഖത്തിടുക. 15 മിനിറ്റിന് ശേഷം കഴുകിക്കളയാം. ഇത് ചർമ്മത്തിന് ഇൻസ്റ്റന്റ് തിളക്കം നൽകും.

5 / 5
രോഗപ്രതിരോധ ശേഷി: മാതളനാരങ്ങയുടെ തൊലിയിൽ വിറ്റാമിൻ സി, വിറ്റാമിൻ ഇ തുടങ്ങിയവയും ഉയർന്ന അളവിൽ പോളിഫെനോളുകളും  അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും വൈറസ്, ബാക്ടീരിയ ബാധകളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. ഈ തൊലിയിൽ കാൽസ്യം, ഫോസ്ഫറസ് എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളുടെ സാന്ദ്രത വർദ്ധിപ്പിക്കാനും ഓസ്റ്റിയോപൊറോസിസ് പോലുള്ള എല്ലുകളെ ബാധിക്കുന്ന രോഗങ്ങളെ തടയാനും സഹായിക്കുന്നു.

Loading...
Unable to load recommendations.
Follow Us
ദുർഗ്ഗാദേവിക്ക് കരിമ്പ് എങ്ങനെ പ്രധാന നിവേദ്യമായി?
നെയ്യ് പെട്ടെന്ന് കേടാകുന്നുണ്ടോ? 5 തെറ്റുകൾ ഒഴിവാക്കാം
ഗ്യാസ് മാറാൻ ജീരകം മതി; കഴിക്കേണ്ടത് എങ്ങനെ
വെറും 20 മിനിറ്റ് മതി; തടി കുറയ്ക്കാൻ ഇതാ ഒരു ബെസ്റ്റ് വർക്കൗട്ട്!
സെക്കൻ്റുകൾ കൊണ്ട് സംഭവിച്ച അപകടം
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്