ചെലവേറിയ പോളിഷ് വേണ്ട, പഴത്തൊലി ഉപയോഗിച്ച് ഷൂസുകൾ മിനുക്കാം | DIY Shoe Shine Hack, How to Polish Leather Shoes Using Just a Banana Peel Malayalam news - Malayalam Tv9

Banana Peel Trick:  ചെലവേറിയ പോളിഷ് വേണ്ട, പഴത്തൊലി ഉപയോഗിച്ച് ഷൂസുകൾ മിനുക്കാം

Published: 

26 Oct 2026 | 10:53 AM

How to Polish Leather Shoes Using Banana Peel: വിലകൂടിയ ഷൂ പോളിഷുകൾക്ക് പകരം വെറുമൊരു പഴത്തൊലി ഉപയോഗിച്ച് ലെതർ ഷൂസുകൾക്ക് പുത്തൻ തിളക്കം നൽകാൻ സാധിക്കും. സാധാരണയായി കട്ടിയുള്ള ലെതർ ഷൂസുകളിലാണ് ഇത് കൂടുതൽ ഫലപ്രദമാകുന്നത്. അത്ഭുതപ്പെടേണ്ട, എന്താണ് സംഗതി എന്ന് നോക്കിയാലോ ...

1 / 5
ചിലപ്പോഴൊക്കെ വീട്ടിലെ ഉപയോഗശൂന്യമായോ വേസ്റ്റായോ തള്ളിക്കളഞ്ഞ വലിയ രീതിയിൽ ഉപകാരിയായി തീരാറുണ്ട്. അത്തരത്തിലുള്ള ഒന്നാണ് പഴത്തൊലി. വിലകൂടിയ ഷൂ പോളിഷുകൾക്ക് പകരം വെറുമൊരു 'പഴത്തൊലി' ഉപയോഗിച്ച് ലെതർ ഷൂസുകൾക്ക് പുത്തൻ തിളക്കം നൽകാൻ സാധിക്കുമെന്നാണ് പറയുന്നത്. അത്ഭുതപ്പെടേണ്ട, എന്താണ് സംഗതി എന്ന് നോക്കിയാലോ... (Image Credit source: Getty Images)

2 / 5
പഴത്തൊലിയുടെ ഉൾഭാഗം ഉപയോഗിച്ച് ലെതർ ഷൂസുകൾ തേച്ചുപിടിപ്പിക്കുമ്പോൾ അതിലടങ്ങിയിരിക്കുന്ന പ്രകൃതിദത്ത എണ്ണകളും പൊട്ടാസ്യവും ലെതറിന്റെ ഉപരിതല മിനുക്കം വീണ്ടെടുക്കാൻ സഹായിക്കുന്നു. പെട്ടെന്ന് ഒരു തിളക്കം നൽകാൻ സഹായിക്കുന്ന താൽക്കാലിക തിളക്കം ഇത് ഷൂസിന് നൽകും.

3 / 5
സാധാരണയായി കട്ടിയുള്ള ലെതർ ഷൂസുകളിലാണ് ഇത് കൂടുതൽ ഫലപ്രദമാകുന്നത്. ആദ്യം ഷൂസിലെ പൊടിയും അഴുക്കും ഒരു തുണികൊണ്ട് തുടച്ചു മാറ്റുക. പഴതൊലിയുടെ ഉൾഭാഗം എടുത്ത് ഷൂസിന് മുകളിൽ വട്ടത്തിൽ തേച്ചുപിടിപ്പിക്കുക. തൊലിയിലെ അവശിഷ്ടങ്ങളും നനവും ലെതറിൽ പിടിച്ചു കഴിഞ്ഞാൽ, ഒരു വൃത്തിയുള്ള ഉണങ്ങിയ കോട്ടൺ തുണികൊണ്ട് ഷൂ നന്നായി തുടച്ചെടുക്കുക.

4 / 5
എന്നാൽ ഇത് എല്ലാത്തരം ലെതറുകൾക്കും ഒരേപോലെ അനുയോജ്യമാകണമെന്നില്ല. സ്വീഡ്, നബക്ക്, പേറ്റന്റ് ലെതർ തുടങ്ങിയവയിൽ ഈ പരീക്ഷണം നടത്തിയാൽ കറകളോ പാടുകളോ വീഴാൻ സാധ്യതയുണ്ട്. അതിനാൽ ഷൂസിന്റെ പെട്ടെന്ന് കാണാത്ത ചെറിയൊരു ഭാഗത്ത് ഇത് ആദ്യം പരീക്ഷിച്ചു നോക്കുന്നത് നന്നായിരിക്കും.

5 / 5
പെട്ടെന്ന് പുറത്തുപോകേണ്ട സാഹചര്യങ്ങളിൽ വിലകൂടിയ പോളിഷ് കയ്യിലില്ലെങ്കിൽ ഈ വിദ്യ പരീക്ഷിക്കാവുന്നതാണ്. പതിവായുള്ള ഷൂ പരിപാലനത്തിന് പ്രൊഫഷണൽ ക്ലീനറുകളും പോളിഷുകളും ഉപയോഗിക്കുന്നത് തന്നെയാണ് നല്ലതെങ്കിലും, അടിയന്തര ഘട്ടങ്ങളിൽ പരീക്ഷിക്കാൻ പറ്റിയ ഒരു എളുപ്പവഴിയാണിത്.

Loading...
Unable to load recommendations.
Follow Us
ഓറഞ്ച് തൊലി കളയരുതേ! ആരോഗ്യ ഗുണങ്ങള്‍ അനവധി
6330mAh ബാറ്ററി, IP68 റേറ്റിങ്; പോക്കോ X8s 5G ലോഞ്ച് ചെയ്തു
​ഫ്ലിപ്പ്കാർട്ട് ടോപ് ഡീൽസ്: മോട്ടോ G37 പവർ 5G ഡിസ്കൗണ്ട്
വെറുംവയറ്റിൽ വെള്ളം കുടിക്കാറുണ്ടോ? ഈ ഗുണങ്ങൾ അറിയൂ
ഫെരാരി അപകടത്തിൽപ്പെട്ടപ്പോൾ
മുഖ്യമന്ത്രിയുടെ വാച്ച് കൊണ്ട് മുതുകാടിൻ്റെ മാജിക്
അങ്ങനെ സുരാജിനും ലഭിച്ചു ആ കല്യാണക്കുറി
വിസ്റ്റാഡോം കോച്ചിൻ്റെ ഉള്ളി കാഴ്ചകൾ