പൂജയ്ക്ക് കിട്ടിയ പൊരി ബാക്കിയുണ്ടോ? എണ്ണ കുടിക്കാത്ത നല്ല മൊരിഞ്ഞ വട തയ്യാറാക്കാം | Do you have pori left over from the navratri pooja, can use it to make crispy vadas that don't soak up much oil Malayalam news - Malayalam Tv9

Pori vada: പൂജയ്ക്ക് കിട്ടിയ പൊരി ബാക്കിയുണ്ടോ? എണ്ണ കുടിക്കാത്ത നല്ല മൊരിഞ്ഞ വട തയ്യാറാക്കാം

Published: 

23 Oct 2026 | 06:19 PM

Pori vada Recipe:രും കഴിക്കാതെ കിടന്നു അവസാനം പുറത്തേക്ക് വലിച്ചെറിയുന്ന ഒന്നാണ് ഈ പൊരി. ഈ വർഷവും നമുക്ക് ആ തെറ്റ് ആവർത്തിക്കാതെ ആ ഭക്ഷ്യവസ്തുവിനെ ഉപകാരപ്രദമാകുന്ന ഒരു നല്ല പലഹാരമാക്കി മാറ്റാം. ബാക്കി വന്ന പൊരി ഉപയോഗിച്ച് മൃദുവും ക്രിസ്പിയുമായ വട ഉണ്ടാക്കുന്നതെങ്ങനെയെന്ന് നമുക്ക് നോക്കാം.സാധാരണ വടയിൽ നിന്നും വളരെ വ്യത്യസ്തമായ രുചിയായിരിക്കും ഈ വടയ്ക്ക്. ഇതിന് ആവശ്യമായ ചേരുവകൾ എന്തൊക്കെയെന്നും എങ്ങനെ എളുപ്പത്തിൽ തയ്യാറാക്കാമെന്നും നോക്കാം.ഇതിന് പ്രധാനമായും ..........

1 / 5
 ആയുധപൂജ കഴിഞ്ഞ് ഒരു വീട്ടിൽ എപ്പോഴും ബാക്കിയാകുന്ന ഒന്നാണ് പൊരിയുടെ പാക്കറ്റുകൾ. ആഴ്ചകളോളം അത് ആരും കഴിക്കാതെ കിടന്നു അവസാനം പുറത്തേക്ക് വലിച്ചെറിയുന്ന ഒന്നാണ് ഈ പൊരി. ഈ വർഷവും നമുക്ക് ആ തെറ്റ് ആവർത്തിക്കാതെ ആ ഭക്ഷ്യവസ്തുവിനെ ഉപകാരപ്രദമാകുന്ന ഒരു നല്ല പലഹാരമാക്കി മാറ്റാം. ബാക്കി വന്ന പൊരി ഉപയോഗിച്ച് മൃദുവും ക്രിസ്പിയുമായ വട ഉണ്ടാക്കുന്നതെങ്ങനെയെന്ന് നമുക്ക് നോക്കാം.(IMAGE CREDIT SOURCE:TV9 NETWORK)

2 / 5
സാധാരണ വടയിൽ നിന്നും വളരെ വ്യത്യസ്തമായ രുചിയായിരിക്കും ഈ വടയ്ക്ക്. ഇതിന് ആവശ്യമായ ചേരുവകൾ എന്തൊക്കെയെന്നും എങ്ങനെ എളുപ്പത്തിൽ തയ്യാറാക്കാമെന്നും നോക്കാം.ഇതിന് പ്രധാനമായും പൊരി രണ്ട് കപ്പ്, തൈര് ഒരു കപ്പ്, റവ ഒരു കപ്പ്, ഒരു വലിയ ഉള്ളി, ഒരു കഷണം ഇഞ്ചി, രണ്ട് പച്ചമുളക്, കുറച്ച് കറിവേപ്പില, ഒരുപിടി മല്ലിയില, ഒരു ടീസ്പൂൺ ജീരകം ആവശ്യത്തിന് ഉപ്പ്, വറുക്കാൻ ആവശ്യമായ എണ്ണ എന്നിവയാണ്.

3 / 5
 ആദ്യം തന്നെ പ്രധാന ചേരുവയായ പൊരി അൽപ്പം വെള്ളത്തിൽ രണ്ട് മിനിറ്റ് നേരം കുതിർത്ത് എടുക്കുക. അതിനുശേഷം ഇഞ്ചി, പച്ചമുളക്, മല്ലിയില, ഉള്ളി, കറിവേപ്പില എന്നിവ നന്നായി കഴുകി വൃത്തിയാക്കി പൊടിപൊടിയായി അരിഞ്ഞുവെക്കുക. കുതിർത്തുവെച്ച കൂട്ടിലേക്ക് വെള്ളം നന്നായി പിഴിഞ്ഞ് കളയാനായി പ്രത്യേകം ശ്രദ്ധിക്കണം.

4 / 5
 ഇനി കുതിർത്ത് പിഴിഞ്ഞെടുത്ത ഈ മിശ്രിതം ഒരു മിക്സിയിലേക്ക് മാറ്റി അതിലേക്ക് തൈരും അല്പം ഉപ്പും വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക. ഈ മാവ് മറ്റൊരു പാത്രത്തിലേക്ക് മാറ്റി റവയും അരിഞ്ഞുവച്ച ഉള്ളി, ഇഞ്ചി, പച്ചമുളക്, മല്ലിയില, ജീരകം എന്നിവ ചേർത്ത് ആവശ്യത്തിന് വെള്ളം കൂടി ചേർത്ത് വടയുടെ പാകത്തിൽ നന്നായി കുഴച്ചെടുക്കുക.

5 / 5
 അതിനുശേഷം ഒരു പാൻ സ്റ്റൗവിൽ വച്ച് ചൂടാകുമ്പോൾ എണ്ണ ഒഴിക്കുക. എണ്ണ നന്നായി ചൂടായശേഷം തയ്യാറാക്കി വച്ചിരുന്ന മാവ് വടയുടെ രൂപത്തിലാക്കി ഓരോന്നായി എണ്ണയിലിടുക. ഇരുവശവും സ്വർണ നിറമാകുന്നതുവരെ വറുത്തെടുക്കുക. വറുത്ത് കോരിയ ശേഷം എണ്ണ വലിച്ചെടുക്കാൻ ടിഷ്യൂ പേപ്പറിൽ വച്ച് ചൂടായ ചായയോടോ കാപ്പിയോടോ ഒപ്പം ഇത് ആസ്വദിച്ച് കഴിക്കാവുന്നതാണ്.

Loading...
Unable to load recommendations.
Follow Us
ഉപ്പ് കൂടിപ്പോയ കറി ഇനി കളയേണ്ട; പരിഹാരമുണ്ട്‌
ആമസോൺ ഓഫർ റീലോഡഡ്; മോട്ടറോള എഡ്ജ് 60 ഫ്യൂഷന് ഡിസ്കൗണ്ട്
സ്ട്രെസ്സ് ഈറ്റിംഗ് എന്ന ലൂപ്പിൽ പെട്ടുപോയിട്ടുണ്ടോ ? കാരണമിതാണ്!
നവംബറിലാണ് കുഞ്ഞിന്റെ ജനനമെങ്കിൽ ഈ പേരുകൾ നൽകൂ...
അങ്ങനെ സുരാജിനും ലഭിച്ചു ആ കല്യാണക്കുറി
വിസ്റ്റാഡോം കോച്ചിൻ്റെ ഉള്ളി കാഴ്ചകൾ
നിയുക്ത ഗവർണർ ഓംപ്രകാശ് മാഥൂറിന് സ്വീകരണം നൽകി മുഖ്യമന്ത്രി
കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്ന് മുഖ്യമന്ത്രി