പൊരിയും തൈരും ഉണ്ടോ? ഉഴുന്നു ദോശയുടെ അതേ രുചിയിൽ ഇൻസ്റ്റന്റ് ദോശ ഇങ്ങനെ തയ്യാറാക്കു | Do you have puffed rice and curd, Here’s how to prepare an instant dosa that tastes just like a traditional uzhunnu dosa Malayalam news - Malayalam Tv9

Intant Dosa: പൊരിയും തൈരും ഉണ്ടോ? ഉഴുന്നു ദോശയുടെ അതേ രുചിയിൽ ഇൻസ്റ്റന്റ് ദോശ ഇങ്ങനെ തയ്യാറാക്കു

Published: 

21 Oct 2026 | 06:24 PM

Intant Dosa Recipe:അരിയും ഉഴുന്നും അടിച്ചു കഷ്ടപ്പെടാതെ ഇന്‍സ്റ്റന്‍റ് ആയിട്ടുള്ള ഒരു ദോശമാവ് കൊണ്ട് രുചികരമായ ദോശ എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്. ദോശ സാമ്പാർ അല്ലെങ്കിൽ മുട്ടക്കറി ചിക്കൻ കറി എന്നിങ്ങനെ വ്യത്യസ്തമായ കറികൾക്കൊപ്പം ഈ ദോശ വളരെ രുചികരം ആയിരിക്കും. മാത്രമല്ല അരിയും ഉഴുന്നും അടിക്കേണ്ട ബുദ്ധിമുട്ട് ഒന്നും ഇതിന് ഇല്ല.ഇതിന് പ്രധാനമായിട്ടും ആവശ്യം പൊരി, തൈര്, റവ, ഗോതമ്പ് പൊടി, റവ, ഉപ്പ്, വെള്ളം,യീസ്റ്റ് എന്നിവയാണ്. ഇനി ദോശയ്ക്കുവേണ്ടിയുള്ള മാവ്....

1 / 5
 ദോശ കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മിൽ ഭൂരിഭാഗവും. അതിനാൽ തന്നെ ഇന്ന് വിവിധ തരത്തിലുള്ള ദോശകളും ലഭ്യമാണ്. മസാല ദോശ, നെയ്റോസ്റ്റ്, ചോക്ലേറ്റ് ദോശ, ചിക്കൻ ദോശ എന്നിങ്ങനെ ദോശയിൽ വൈവിധ്യങ്ങൾ ഉള്ള ഈ കാലത്ത് അരിയും ഉഴുന്നും അടിച്ചു കഷ്ടപ്പെടാതെ ഇന്‍സ്റ്റന്‍റ് ആയിട്ടുള്ള ഒരു ദോശമാവ് കൊണ്ട് രുചികരമായ ദോശ എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്.(IMAGE CREDIT SOURCE:TV9 NETWORK)

2 / 5
ഇതിന് പ്രധാനമായിട്ടും ആവശ്യം പൊരി, തൈര്, റവ, ഗോതമ്പ് പൊടി, റവ, ഉപ്പ്, വെള്ളം,യീസ്റ്റ് എന്നിവയാണ്. ഇനി ദോശയ്ക്കുവേണ്ടിയുള്ള മാവ് എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്നു നോക്കാം.

3 / 5
ആദ്യം രണ്ട് കപ്പ് പൊരിയിലേക്ക് അര കപ്പ് തൈര് ഒഴിക്കുക. ശേഷം ഇത് കുതിരാനായി വെക്കുക. കുതിർന്നതിനുശേഷം പൊരി ഒരു മിക്സർ ജാറിലേക്ക് ഇട്ട് അതിലേക്ക് രണ്ട് ടേബിൾസ്പൂൺ ഗോതമ്പ് പൊടി, സ്വല്പം ഉപ്പ് ഒരു കപ്പ് കുതിർത്തു വച്ചിരിക്കുന്ന റവ, കപ്പ് വെള്ളം എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കുക.

4 / 5
 ഈ മാവിലേക്ക് അല്പം ബേക്കിംഗ് സോഡയും ചേർത്ത് കുറച്ചുനേരം അടച്ചുവെച്ച് കഴിഞ്ഞാൽ രുചികരമായ ദോശയ്ക്കുള്ള മാവ് തയ്യാറായി. ഇതിൽ ആവശ്യാനുസരണം നിങ്ങൾക്ക് ദോശ ഉണ്ടാക്കി കഴിക്കാവുന്നതാണ്. സാധാരണ അരി, ഉഴുന്ന് ദോശയുടെ അതേ രൂപത്തിലും രുചിയിലും തന്നെയാണ് ഇത് ലഭിക്കുക.

5 / 5
 ദോശ സാമ്പാർ അല്ലെങ്കിൽ മുട്ടക്കറി ചിക്കൻ കറി എന്നിങ്ങനെ വ്യത്യസ്തമായ കറികൾക്കൊപ്പം ഈ ദോശ വളരെ രുചികരം ആയിരിക്കും. മാത്രമല്ല അരിയും ഉഴുന്നും അടിക്കേണ്ട ബുദ്ധിമുട്ട് ഒന്നും ഇതിന് ഇല്ല എന്നതാണ് ഈ ദോശുടെ മറ്റൊരു പ്രത്യേകത.

Loading...
Unable to load recommendations.
Follow Us
പച്ചമുളക് കഴിച്ചാൽ കൊളസ്‌ട്രോൾ കുറയുമോ?
ഉലുവ മതി! ഹെയർ ടോണർ ഇനി പൈസ കൊടുത്ത് വാങ്ങല്ലേ..
വെറും വയറ്റിൽ ചായ കുടിച്ചാൽ സംഭവിക്കുന്നത് അറിയാമോ?
161കിലോമീറ്റർ റേഞ്ചും സൂപ്പർ പെർഫോമൻസും ഏഥറിന്റെ 450
സെക്കൻ്റുകൾ കൊണ്ട് സംഭവിച്ച അപകടം
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്