Weight Loss Tips: രാത്രി ഭക്ഷണം നേരത്തെയാക്കിയാൽ പൊണ്ണത്തടി കുറയുമോ? സത്യമറിയാം
Late Night Eating: രാത്രി 10 മണിക്ക് കഴിച്ചാലും 7 മണിക്ക് കലോറിയുടെ അളവ് കൂടുതലാണെങ്കിൽ പെണ്ണത്തടി കുറയുകയില്ല. രാത്രി വൈകി ചിപ്‌സ്, ഐസ്‌ക്രീം തുടങ്ങിയ കലോറി കൂടിയ സാധനങ്ങൾ കഴിക്കുന്നത് ശരിക്കും അപകടമാണ്.

ഭക്ഷണം എത്രത്തോളം കഴിക്കുന്നു എന്നതുപോലെ പ്രധാനമാണ് എപ്പോൾ കഴിക്കുന്നു എന്നതും. കാരണം പണ്ടുമുതൽക്കെ നാം കേൾക്കുന്ന ഒന്നാണ് നല്ല ആരോഗ്യത്തിന് രാത്രി ഏഴ് മണിക്ക് ശേഷം ഭക്ഷണം കഴിക്കരുത് എന്ന്. വൈകി ഭക്ഷണം കഴിക്കുന്നതിലൂടെ ശരീരഭാരം വർദ്ധിക്കുകയും, ദഹനക്കുറവിനും, ഉറക്കം നഷ്ടമാകുന്നതിനും കാരണമാകുന്നു. എന്നാൽ ഇത് യഥാർത്ഥത്തിൽ സത്യമാണോ? (Image Credits: Getty Images)

നിങ്ങൾ ദിവസം മുഴുവൻ കഴിക്കുന്ന കലോറിയുടെ അളവ് അനുസരിച്ച് തടി കൂടാനുള്ള സാധ്യതയും വർദ്ധിക്കുന്നു. രാത്രി 10 മണിക്ക് കഴിച്ചാലും 7 മണിക്ക് കലോറിയുടെ അളവ് കൂടുതലാണെങ്കിൽ പെണ്ണത്തടി കുറയുകയില്ല. രാത്രി വൈകി ചിപ്‌സ്, ഐസ്‌ക്രീം തുടങ്ങിയ കലോറി കൂടിയ സാധനങ്ങൾ കഴിക്കുന്നത് ശരിക്കും അപകടമാണ്.

അതുപോലെ തന്നെ ഉറങ്ങുന്നതിന് തൊട്ടുമുൻപ് ഭക്ഷണം കഴിക്കുന്നത് അസിഡിറ്റിക്കും ഉറക്കക്കുറവിനും കാരണമാകും. ശരിയായ ഉറക്കം ലഭിക്കാത്തവരിൽ വിശപ്പ് വർദ്ധിപ്പിക്കുന്ന ഹോർമോണായ ഗ്രെലിൻ ഉയരുകയും, വിശപ്പ് ശമിപ്പിക്കുന്ന ലെപ്റ്റിൻ കുറയുകയും ചെയ്യുന്നു. ഇത് പിറ്റേ ദിവസം നിങ്ങൾ കൂടുതൽ ഭക്ഷണം കഴിക്കാൻ സാധ്യത വർദ്ധിപ്പിക്കുന്നു.

ഉറങ്ങുന്നതിന് കുറഞ്ഞത് 2-3 മണിക്കൂർ മുൻപെങ്കിലും ഭക്ഷണം കഴിക്കുന്നതാണ് ഏറ്റവും നല്ലത്. രാത്രിയിൽ കൂടുതലും പ്രോട്ടീനും നാരുകളും അടങ്ങിയ ലഘുഭക്ഷണം കഴിക്കാൻ ശ്രമിക്കുക. കാർബോഹൈഡ്രേറ്റ് കുറയ്ക്കാം. പലപ്പോഴും നമ്മൾ ദാഹത്തെ വിശപ്പായി തെറ്റിദ്ധരിക്കാറുണ്ട്. രാത്രി വൈകി വിശപ്പ് അനുഭവപ്പെട്ടാൽ ഒരു ഗ്ലാസ് വെള്ളം കുടിച്ചു നോക്കുക. അല്ലെങ്കിൽ നട്സ് എന്തെങ്കിലും കഴിക്കുക.

വാസ്തവത്തിൽ രാത്രി ഭക്ഷണം നേരത്തെയാക്കുന്നത് കൊണ്ടുമാത്രം തടി കുറയുകയില്ല. പക്ഷേ, അത് നിങ്ങളുടെ ജീവിതശൈലി മെച്ചപ്പെടുത്താനും, രാത്രിയിലെ അനാവശ്യ കലോറി ഉപഭോഗം കുറയ്ക്കാനും, മികച്ച ഉറക്കം നൽകാനും സഹായിച്ചേക്കാം. കലോറി കുറയ്ക്കുന്നതോടൊപ്പം തന്നെ ഇതെല്ലാം ചേരുമ്പോൾ പൊണ്ണത്തടി കുറയാൻ സഹായിക്കുന്നു.