ഫ്രിഡ്ജുണ്ടെങ്കിലും പാൽ കേടാകുന്നുണ്ടോ? വേനലിൽ പാൽ ഫ്രഷ് ആയി സൂക്ഷിക്കാൻ ഇതാ വിദ്യ | Does Milk Spoil Fast in Summer Season, Here Is The Easy Tips to Extend Its Shelf Life Malayalam news - Malayalam Tv9

Kitchen Tips: ഫ്രിഡ്ജുണ്ടെങ്കിലും പാൽ കേടാകുന്നുണ്ടോ? വേനലിൽ പാൽ ഫ്രഷ് ആയി സൂക്ഷിക്കാൻ ഇതാ വിദ്യ

Updated On: 

29 Mar 2026 | 11:50 AM

Kitchen Tips For Storage Milk In Summer: ഫ്രിഡ്ജിൽ പാൽ വയ്ക്കുമ്പോൾ ഒരിക്കലും ഡോറിൻ്റെ വശത്ത് വയ്ക്കരുത്. പകരം, ഏറ്റവും തണുപ്പുള്ള സ്ഥരത്ത് അതായത് ഉൾവശത്ത് പാൽ സൂക്ഷിക്കുക. തണുപ്പ് കൂടുമ്പോൾ ബാക്ടീരിയയുടെ വളർച്ച നശിക്കുകയും പാൽ കൂടുതൽ ദിവസം കേടാകാതിരിക്കുകയും ചെയ്യുന്നു. ഫ്രിഡ്ജ് ഓരോ തവണ തുറക്കുമ്പോഴും പുറത്തെ ചൂട് വാതിലിലേക്ക് തട്ടുന്നു. ഇത് പാലിന്റെ തണുപ്പ് വേഗത്തിൽ കുറയും.

1 / 5
വേനൽക്കാലത്തെ കടുത്ത ചൂടിൽ ഏറ്റവും വലിയ ബുദ്ധിമുട്ട് ഭക്ഷ്യവസ്തുക്കൾ കേടായി പോകുന്നു എന്നതാണ്. അതിൽ ഏറ്റവും സങ്കടകരം, പാൽ ചീത്തയായി പോകുന്നതാണ്. ഫ്രിഡ്ജുണ്ടായിട്ടും പാൽ പെട്ടെന്ന് പിരിഞ്ഞുപോകുന്നത് വീട്ടമ്മമാരെ വല്ലാതെ അലട്ടുന്ന പ്രശ്നമാണ്. വേനൽക്കാലത്ത് പാൽ സൂക്ഷിക്കുമ്പോൾ നമ്മൾ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമെന്ന് നോക്കാം. (Image Credits: Getty Images/ Pexels)

2 / 5
ഫ്രിഡ്ജിൽ പാൽ വയ്ക്കുമ്പോൾ ഒരിക്കലും ഡോറിൻ്റെ വശത്ത് വയ്ക്കരുത്. പകരം, ഏറ്റവും തണുപ്പുള്ള സ്ഥരത്ത് അതായത് ഉൾവശത്ത് പാൽ സൂക്ഷിക്കുക. തണുപ്പ് കൂടുമ്പോൾ ബാക്ടീരിയയുടെ വളർച്ച നശിക്കുകയും പാൽ കൂടുതൽ ദിവസം കേടാകാതിരിക്കുകയും ചെയ്യുന്നു. ഫ്രിഡ്ജ് ഓരോ തവണ തുറക്കുമ്പോഴും പുറത്തെ ചൂട് വാതിലിലേക്ക് തട്ടുന്നു. ഇത് പാലിന്റെ തണുപ്പ് വേഗത്തിൽ കുറയും.

3 / 5
കടയിൽ നിന്നു വാങ്ങുന്ന പാക്കറ്റ് പാലാണെങ്കിലും നാടൻ പാലാണെങ്കിലും വീട്ടിലെത്തിയാൽ ഉടൻ തന്നെ തിളപ്പിക്കുക. അതുപോലെ നിങ്ങൾ പാൽ തിളപ്പിക്കാൻ എടുക്കുന്ന പാത്രം നന്നായി ഉണങ്ങിയതും വൃത്തിയുള്ളതുമായിരിക്കണം. പാത്രത്തിൽ പഴയ പാലിന്റെ അംശമുണ്ടെങ്കിൽ പാൽ തിളക്കുമ്പോൾ തന്നെ അത് പിരിഞ്ഞുപോകാൻ സാധ്യതയുണ്ട്.

4 / 5
ചൂടോടെ പാൽ ഫ്രിഡ്ജിൽ വെക്കരുത്. കാരണം ഇങ്ങനെ ചെയ്യുമ്പോൾ ഫ്രിഡ്ജിനുള്ളിൽ താപനില ഉയരുകയും മറ്റ് ഭക്ഷണസാധനങ്ങൾ കൂടി കേടാകാൻ കാരണമാവുകയും ചെയ്യും. പാൽ തിളപ്പിച്ച ശേഷം അത് നന്നായി തണുത്ത ശേഷം മാത്രം ഫ്രിഡ്ജിലേക്ക് മാറ്റുക. പാൽ പുറത്തു ഇടയ്ക്കിടെ തിളപ്പിക്കുന്നത് ഒഴിവാക്കുക. ഫ്രിഡ്ജിൽ വെച്ച പാൽ ഉപയോഗിക്കാൻ നേരത്ത് മാത്രമെ പുറത്തെടുക്കാവു.

5 / 5
ആവശ്യത്തിനുള്ളത് എടുത്ത് ശേഷം ബാക്കി പാൽ ഉടൻ തന്നെ ഫ്രിഡ്ജിൽ വയ്ക്കാൻ മറക്കരുത്. റഫ്രിജറേറ്ററിന്റെ താപനില  ഏകദേശം നാല് ഡിഗ്രി സെൽഷ്യസിൽ നിലനിർത്തുക. അതുപോലെ പുതിയ പാൽ പഴയ പാലുമായി കൂട്ടി കലർത്തരുത്.  ഇത് ബാക്ടീരിയകളെ പുറന്തള്ളുകയും കേടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും.

Loading...
Unable to load recommendations.
Follow Us
ഉറക്കം കിട്ടുന്നില്ലേ? ഈ ചായ കുടിച്ചോളൂ നല്ല ഉറക്കം ഉറപ്പ്
കൂടിയ മൈലേജും കുറഞ്ഞ വിലയും - ബജാജ് പ്ലാറ്റിന
ദിവസവും ഓട്സ് കഴിക്കുന്നത് നല്ലതല്ലേ?
A20 പ്രോ കരുത്തിൽ ഒരു ഫോൾഡബിൾ ഐഫോൺ! ഇപ്പോൾ വാങ്ങാം
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?