Haircare Hacks: തൈര് തേച്ചാൽ മുടി തഴച്ചു വളരുമോ? കേട്ടറിവുകളിലെ സത്യമെന്ത്; ഇതൊന്ന് അറിയണേ
Yogurt For Hairgrowth: തൈരിൽ അടങ്ങിയിരിക്കുന്ന പ്രധാന ഘടകമാണ് ലാക്റ്റിക് ആസിഡ്. തലയോട്ടിയിൽ പുരട്ടുമ്പോൾ ഇത് മൃതകോശങ്ങളെ നീക്കം ചെയ്യാനും സുഷിരങ്ങൾ വൃത്തിയാക്കാനും സഹായിക്കുന്നു. വൃത്തിയുള്ളതും ആരോഗ്യകരവുമായ തലയോട്ടിയാണ് മുടി വളർച്ചയക്ക് ഏറ്റവും അത്യാവിശ്യം. തൈര് മുടി വളർച്ചയെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് നമുക്ക് പരിശോധിക്കാം.

തൈര് തലയിൽ തേക്കുന്നത് മുടി തഴച്ചു വളരാൻ സഹായിക്കുമെന്ന് നമ്മുടെ മുത്തശ്ശിമാരുടെ കാലം മുതൽക്കെ പറഞ്ഞുകേൾക്കുന്നതാണ്. എന്നാൽ ഇതിന് പിന്നിലെ സത്യമെന്താണ്. തൈര് ശരിക്കും മുടി വളരാൻ സഹായിക്കുമോ? അതോ എല്ലാവർക്കും ഇത് അനുയോജ്യമല്ലേ... ഇത്തരം സംശയങ്ങൾ എല്ലാവരിലും ഉണ്ടാകും. തൈര് മുടി വളർച്ചയെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് നമുക്ക് പരിശോധിക്കാം. (Image Credits: Getty Images)

തൈരിൽ അടങ്ങിയിരിക്കുന്ന പ്രധാന ഘടകമാണ് ലാക്റ്റിക് ആസിഡ്. തലയോട്ടിയിൽ പുരട്ടുമ്പോൾ ഇത് മൃതകോശങ്ങളെ നീക്കം ചെയ്യാനും സുഷിരങ്ങൾ വൃത്തിയാക്കാനും സഹായിക്കുന്നു. വൃത്തിയുള്ളതും ആരോഗ്യകരവുമായ തലയോട്ടിയാണ് മുടി വളർച്ചയക്ക് ഏറ്റവും അത്യാവിശ്യം. അതിനാൽ തൈര് നേരിട്ട് മുടി വളർച്ചയെ സഹായിക്കും എന്നതിനേക്കാൾ, മുടി വളരാനുള്ള മികച്ച സാഹചര്യം സൃഷ്ടിക്കുന്നു എന്ന് പറയുന്നതാണ് ശരി.

മിക്കവരിലും താരൻ കാരണമാണ് മുടികൊഴിയുന്നത്. തൈരിലെ ആൻ്റി-ഫംഗൽ ഗുണങ്ങൾ തലയോട്ടിയിൽ നിന്ന് താരനെ നീക്കം ചെയ്യുകയും ചൊറിച്ചിലും മറ്റ് അസ്വസ്ഥകൾ കുറയ്ക്കുകയും ചെയ്യുന്നു. താരൻ മാറുന്നതോടെ തന്നെ മുടി കൊഴിച്ചിൽ കുറഞ്ഞ് ആരോഗ്യമുള്ള മുടി വളരാൻ തുടങ്ങുന്നു. കൂടാതെ തൈര് തലയോട്ടിക്കും മുടിയുടെ വേരുകൾക്കും വളരെ നല്ലതാണ്.

മുടി വളരാൻ മാത്രമല്ല, നല്ല തിളക്കവും മൃദുത്വവും നൽകാനും തൈരിലെ കൊഴുപ്പ് സഹായിക്കുന്നു. വരണ്ട മുടിയുള്ളവർക്ക് തൈര് വളരെ മികച്ചൊരു മോയ്സ്ചറൈസർ ആണ്. കൂടാതെ മുടി പൊട്ടിപ്പോകുന്നതും കുറയ്ക്കുന്നു. ശരിയായ രീതിയിൽ തലയിൽ തേച്ചാൽ മാത്രമെ ഗുണം ലഭിക്കുകയുള്ളൂ. തൈര് തലയിൽ തേച്ച് 20-30 മിനിറ്റിൽ കൂടുതൽ വെക്കാതിരിക്കുക.

സൈനസൈറ്റിസ് അല്ലെങ്കിൽ നീരിറക്കം പോലുള്ള അവസ്ഥയുള്ളവർ തൈര് ഉപയോഗിക്കുമ്പോൾ ഒന്ന് ശ്രദ്ധിക്കണം. തൈര് തലയോട്ടിക്ക് തണുപ്പ് നൽകുന്നതിനാൽ ഈ അവസ്ഥകൾ വഷളാക്കിയേക്കാം. തൈരിൻ്റെ കൂടെ അല്പം തേനോ, കറിവേപ്പില അരച്ചതോ ചേർക്കുന്നത് മുടിയുടെ കറുപ്പ് നിറം നിലനിർത്താനും നര കുറയ്ക്കാനും സഹായിക്കുന്നു.