മുടി നരച്ചാൽ ഉടൻ ഡൈ വാങ്ങാൻ ഓടല്ലേ... ഇത് വീട്ടിലുണ്ടോ എന്ന് നോക്കൂ | Effective DIY Remedies to Darken Gray Hair at Home, Everything you need to know Malayalam news - Malayalam Tv9

Grey Hair: മുടി നരച്ചാൽ ഉടൻ ഡൈ വാങ്ങാൻ ഓടല്ലേ… ഇത് വീട്ടിലുണ്ടോ എന്ന് നോക്കൂ

Published: 

22 Feb 2026 | 05:24 PM

Homemade Natural Hair Dye: ഡൈകളിൽ അടങ്ങിയിട്ടുള്ള കെമിക്കലുകൾ‌ മുടിക്ക് ദോഷം ചെയ്യും. എന്നാൽ വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒരു നാച്യുറൽ ഹെയർ ഡൈ പരിചയപ്പെട്ടാലോ....

1 / 5
ചെറുപ്പത്തിൽ തന്നെ മുടി നരയ്ക്കുന്നത് വലിയൊരു തലേവേദനയാണ്. മുടി നരച്ചാൽ അടുത്ത ലക്ഷ്യം കടയിൽ പോയി ഡൈ വാങ്ങുക എന്നതാണ്. എന്നാൽ ഇവയിൽ അടങ്ങിയിട്ടുള്ള കെമിക്കലുകൾ‌ മുടിക്ക് ദോഷം ചെയ്യും. എന്നാൽ വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒരു നാച്യുറൽ ഹെയർ ഡൈ പരിചയപ്പെട്ടാലോ....

2 / 5
നെല്ലിക്കാപ്പൊടി - 2 ടേബിൾ സ്പൂൺ, തേയിലപ്പൊടി - 2 ടേബിൾ സ്പൂൺ, കാപ്പിപ്പൊടി - 2 ടേബിൾ സ്പൂൺ, ബീറ്റ്റൂട്ട് - പകുതി, കറ്റാർ വാഴ - ഒരു ചെറിയ കഷ്ണം, പനിക്കൂർക്കയില - 3-4 എണ്ണം, വെള്ളം - 1.75 ഗ്ലാസ് എന്നിവയാണ് ഹെയർ ഡൈ തയ്യാറാക്കാൻ  ആവശ്യം.

3 / 5
പാത്രത്തിൽ ഒന്നേമുക്കാൽ ഗ്ലാസ് വെള്ളമെടുത്ത് അതിൽ തേയിലപ്പൊടിയും കാപ്പിപ്പൊടിയും ചേർത്ത് നന്നായി തിളപ്പിക്കുക. വറ്റിച്ച് ഏകദേശം മുക്കാൽ ഗ്ലാസ് മാറ്റിവെക്കാം. ശേഷം തൊലി കളഞ്ഞ ബീറ്റ്റൂട്ട് കഷ്ണങ്ങൾ, കറ്റാർ വാഴയുടെ ജെൽ, പനിക്കൂർക്കയില എന്നിവ നേരത്തെ തയ്യാറാക്കി വെച്ച കട്ടൻ ചായ ഒഴിച്ച് പേസ്റ്റ് പരുവത്തിൽ അരച്ചെടുക്കുക.

4 / 5
ഒരു ഇരുമ്പ് ചീനച്ചട്ടിയിൽ നെല്ലിക്കാപ്പൊടി ഇട്ട് ചെറു തീയിൽ വറുക്കുക. പൊടിയുടെ നിറം മാറി കടും ബ്രൗൺ അല്ലെങ്കിൽ കാപ്പിപ്പൊടിയുടെ നിറമാകുമ്പോൾ അടുപ്പണയ്ക്കാം. ഇത് കരിഞ്ഞുപോകാതെ ശ്രദ്ധിക്കേണ്ടതാണ്. ശേഷം ചൂടാറിയ നെല്ലിക്കാപ്പൊടിയിലേക്ക് അരച്ചുവെച്ച ബീറ്റ്റൂട്ട് കൂട്ട് ചേർത്ത് നന്നായി ഇളക്കാം.

5 / 5
ഇവ ഒന്നുകൂടി അടുപ്പത്ത് വെച്ച് ചെറു തീയിൽ ചൂടാക്കി പാകത്തിനുള്ള കട്ടിയിലാക്കാം. ഇത് ചൂടാറുന്നതോടെ നല്ല കറുപ്പ് നിറമായി കിട്ടും. രശ്മീസ് കറി വേൾഡ് എന്ന യൂട്യൂബ് ചാനലാണ് ഈ ഹെയർ ഡൈ പരിചയപ്പെടുത്തി തരുന്നത്. (Image Credit: Getty Images)

കരിപിടിച്ച പാത്രങ്ങൾ കഴുകി മടുത്തോ? ഇങ്ങനെ ചെയ്തുനോക്കൂ
ഇങ്ങനെ ചെയ്താല്‍ മീൻ വറുക്കുമ്പോൾ കഷ്ണങ്ങൾ ഉടയില്ല
10 മിനുറ്റ് മതി... കിടുക്കാച്ചി കണവ അച്ചാർ തയ്യാറാക്കാം?
ഇനി ചക്ക ഐസ്ക്രീം വീട്ടിൽ തയ്യാറാക്കാം
നേമത്ത് തിരഞ്ഞെടുപ്പ് പോരാട്ടത്തിന് തുടക്കം കുറിച്ച് രാജീവ് ചന്ദ്രശേഖര്‍; ചുവരെഴുത്ത് കണ്ടോ?
ആറന്മുള മണ്ഡലത്തിലെ ഉദ്ഘാടനം ചെയ്ത റോഡുകളിലൂടെ മന്ത്രി വീണാ ജോര്‍ജ് നടത്തിയ റോഡ് ഷോ
എന്തൂട്ടാ കലൂര്‍ സ്‌റ്റേഡിയത്തിന്റെ സെറ്റപ്പ്! ഷവറല്ല, മഴയില്‍ ചോര്‍ന്നതാ
ഓട്ടോയിലെ പെൺകുട്ടിയെ ശല്യം ചെയ്യുന്നയാൾ, ഇന്ത്യയിലോ?