പിഎഫില്‍ നിന്നും 100% പിന്‍വലിക്കല്‍ നടക്കില്ല; എടിഎം-യുപിഐ വഴി ഇത്രയേ കിട്ടൂ | EPFO 3.0 explained paperless claims ATM and UPI access how much PF can be withdrawn Malayalam news - Malayalam Tv9

EPFO 3.0: പിഎഫില്‍ നിന്നും 100% പിന്‍വലിക്കല്‍ നടക്കില്ല; എടിഎം-യുപിഐ വഴി ഇത്രയേ കിട്ടൂ

Published: 

10 Jun 2026 | 05:19 PM

ATM and UPI Access Coming Under EPFO 3.0 but PF Withdrawal Has a Limit: പുതിയ സംവിധാനത്തിലൂടെ ഉപഭോക്താക്കള്‍ക്ക് പേപ്പര്‍ രഹിത പണം പിന്‍വലിക്കാന്‍ സാധ്യമാകുന്നതാണ്. പ്രൊവിഡന്റ് ഫണ്ടിനായുള്ള ജീവനക്കാരുടെ കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനും അംഗങ്ങള്‍ക്ക് വിരമിക്കല്‍ ഫണ്ടുകള്‍ എളുപ്പത്തില്‍ ലഭ്യമാക്കുകയും ലക്ഷ്യമിട്ടാണ് ഇപിഎഫ്ഒ 3.0 കൊണ്ടുവരുന്നത്.

1 / 5
രാജ്യത്തെ ശമ്പളക്കാരായ പൗരന്മാര്‍ക്ക് ആശ്വാസം പകര്‍ന്ന് ഇപിഎഫ്ഒ 3.0 സംവിധാനം അവതരിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന് കീഴിലുള്ള ഏഴ് കോടിയിലധികം ജീവനക്കാര്‍ക്ക് വേഗതയേറിയതും ലളിതവുമായ ഡിജിറ്റല്‍ സേവനങ്ങള്‍ നല്‍കുന്നതിനായാണ് പരിഷ്‌കാരം കൊണ്ടുവന്നിരിക്കുന്നത്. പുതിയ സംവിധാനത്തിലൂടെ ഉപഭോക്താക്കള്‍ക്ക് പേപ്പര്‍ രഹിത പണം പിന്‍വലിക്കാന്‍ സാധ്യമാകുന്നതാണ്. പ്രൊവിഡന്റ് ഫണ്ടിനായുള്ള ജീവനക്കാരുടെ കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനും അംഗങ്ങള്‍ക്ക് വിരമിക്കല്‍ ഫണ്ടുകള്‍ എളുപ്പത്തില്‍ ലഭ്യമാക്കുകയും ലക്ഷ്യമിട്ടാണ് ഇപിഎഫ്ഒ 3.0 കൊണ്ടുവരുന്നത്. (Image Credit Source: Getty Images)

2 / 5
പദ്ധതി പൂര്‍ണമായി നടപ്പാക്കി കഴിഞ്ഞാല്‍ ഇപിഎഫ്ഒയ്ക്ക് കീഴിലുള്ള ജീവനക്കാര്‍ക്ക് യുപിഐ പേയ്‌മെന്റ് ഗേറ്റ്വെ വഴി അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം നേരിട്ട് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സാധിക്കും. അംഗങ്ങള്‍ക്ക് ഉടന്‍ തന്നെ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് വഴി പണം പിന്‍വലിക്കാനുള്ള അവസരം ലഭിക്കും. ജീവനക്കാര്‍ക്ക് വിരമിക്കുന്നതിന് മുമ്പ് നേരത്തെ പതിമൂന്ന് വ്യത്യസ്ത വിഭാഗങ്ങളിലായിട്ട് ആയിരുന്നു പണം പിന്‍വലിക്കാന്‍ സാധിച്ചിരുന്നത്. എന്നാല്‍ ഇനി മുതല്‍ അത്തരം വലിയ ചോദ്യങ്ങളും മറ്റും അംഗങ്ങള്‍ക്ക് മുന്നില്‍ ഉണ്ടായിരിക്കില്ല.

3 / 5
നേരത്തെയുള്ള പിന്‍വലിക്കലുകള്‍ക്കായി ഇനി മുതല്‍ 12 മാസത്തെ സേവന കാലയളവ് മതി. അര്‍ഹരായ അംഗങ്ങള്‍ക്ക് അവരുടെ പിഎഫ് ബാലന്‍സിന്റെ 75 ശതമാനം വരെ എടിഎം വഴിയോ യുപിഐ വഴിയോ പിന്‍വലിക്കാന്‍ സാധിക്കുന്നതാണ്. ഇതുകൂടാതെ ജീവനക്കാരന്റെയും തൊഴിലുടമയുടെയും ഇപിഎഫ് നിക്ഷേപത്തിന്റെ പലിശയും പേഔട്ടില്‍ ഉള്‍പ്പെടുന്നതാണ്. തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് ഫണ്ടിന്റെ 75 ശതമാനം വരെ ഉടനടി പിന്‍വലിക്കാം, ശേഷിക്കുന്ന 25 ശതമാനം ജോലി നഷ്ടപ്പെട്ട് 12 മാസത്തിന് ശേഷവും പിന്‍വലിക്കാവുന്നതാണ്.

4 / 5
55 വയസില്‍ മുഴുവന്‍ പിഎഫ് ബാലന്‍സും പിന്‍വലിക്കാനുള്ള അവസരവും ലഭിക്കുന്നു. സ്ഥിരമായ വൈകല്യം, പിരിച്ചുവിടല്‍, സ്വമേധയ വിരമിക്കല്‍, വിദേശത്തേക്ക് പോകുക തുടങ്ങിയ സാഹചര്യങ്ങളില്‍ പണം പൂര്‍ണമായി കൈപ്പറ്റാവുന്നതാണ്. പണം പിന്‍വലിക്കുമ്പോള്‍ 25 ശതമാനത്തോളം ബാലന്‍സായി നിലനിര്‍ത്തേണ്ടതുണ്ട്. കൂടാതെ 36 മാസത്തെ സേവനം പൂര്‍ത്തിയാക്കുകയാണെങ്കില്‍ മാത്രമേ അംഗങ്ങള്‍ക്ക് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ലഭിക്കുകയുള്ളൂ. നേരത്തെ രണ്ട് മാസം എന്നായിരുന്നു നിബന്ധന.

5 / 5
പണം പിന്‍വലിക്കുന്നതിനായി ഇനി മുതല്‍ ജീവനക്കാര്‍ക്ക് അപേക്ഷിച്ച് ദിവസങ്ങളോളം കാത്തിരിക്കേണ്ടതായി വരില്ല. ഏകീകൃത പേയ്‌മെന്റ് ഇന്റര്‍ഫേസ് (യുപിഐ), ഓട്ടോമേറ്റഡ് ടെല്ലര്‍ മെഷീനുകള്‍ (എടിഎം) എന്നിവ വഴി പിഎഫ് ബാലന്‍സ് അതിവേഗം പിന്‍വലിക്കാനുള്ള മാര്‍ഗമാണ് ഇപിഎഫ്ഒ തുറക്കാന്‍ പോകുന്നത്. അപേക്ഷിച്ച് ഒരാഴ്ച മുതല്‍ 20 ദിവസത്തിനുള്ളിലാണ് നിലവില്‍ പിഎഫില്‍ നിന്നും പണം ജീവനക്കാരന്റെ അക്കൗണ്ടിലേക്ക് എത്തുന്നത്. എന്നാല്‍ പദ്ധതി പ്രാബല്യത്തില്‍ വരുന്നതോടെ പിന്‍വലിക്കലുകള്‍ വേഗത്തിലാകും.

Loading...
Unable to load recommendations.
Follow Us
പുളി ചേർത്ത ഭക്ഷണങ്ങൾ ദിവസവും കഴിക്കാറുണ്ടോ?
വാങ്ങിക്കാൻ ഒരു ടഫുമില്ല! 1499 രൂപ വില, ഐടെൽ ടഫ് എത്തി
ഇന്നോവ ഹൈക്രോസ് ഫേസ് ലിഫ്റ്റ് വരുന്നു
മെത്ത മാറ്റേണ്ടത് എത്ര വർഷം കഴിയുമ്പോൾ?
കാറിടിച്ച് പരിക്കേറ്റ പുലി വനംവകുപ്പുകാരെ ആക്രമിച്ചു
നീലഗിരി ഗൂഡലൂർ ടൗണിൽ കാട്ടാന ഇറങ്ങിയപ്പോൾ
ഡൽഹിയിൽ കുട്ടികളുടെ ഹോസ്റ്റൽ തകർന്നു വീണപ്പോൾ
Viral Video | ആ 21 വയസ്സുകാരൻ ലോക ശ്രദ്ധ നേടിയത്