കൊടുംചൂടിൽ ചെറുജീവികളെയും കരുതാം, നിങ്ങളുടെ ഗാർഡനിൽ വരുത്തേണ്ട മാറ്റങ്ങൾ | Essential Changes Your Garden Needs for Birds and Wildlife in Summer Malayalam news - Malayalam Tv9

Gardening: കൊടുംചൂടിൽ ചെറുജീവികളെയും കരുതാം, നിങ്ങളുടെ ഗാർഡനിൽ വരുത്തേണ്ട മാറ്റങ്ങൾ

Published: 

08 Sep 2026 | 11:01 AM

Essential Changes Your Garden in Summer: വേനൽക്കാലത്ത് വർദ്ധിച്ചു വരുന്ന താപനില മനുഷ്യരെപ്പോലെ തന്നെ പറവകളെയും മറ്റു ചെറുജീവികളെയും സാരമായി ബാധിക്കാറുണ്ട്. നമ്മുടെ പൂന്തോട്ടങ്ങളിലോ ടെറസ്സ് ഗാർഡനുകളിലോ വരുത്തുന്ന ചെറിയ ചില മാറ്റങ്ങൾ വഴി ഈ ജീവികൾക്ക് തണലും തണുപ്പും നൽകാം.

1 / 5
വേനൽക്കാലത്ത് വർദ്ധിച്ചു വരുന്ന താപനില മനുഷ്യരെപ്പോലെ തന്നെ പറവകളെയും മറ്റു ചെറുജീവികളെയും സാരമായി ബാധിക്കാറുണ്ട്. കുടിവെള്ളത്തിന്റെ ലഭ്യതക്കുറവും തണലില്ലായ്മയും കാരണം നിരവധി ജീവികളാണ് കടുത്ത ചൂടുകാലത്ത് ചത്തുവീഴുന്നത്. നമ്മുടെ പൂന്തോട്ടങ്ങളിലോ ടെറസ്സ് ഗാർഡനുകളിലോ വരുത്തുന്ന ചെറിയ ചില മാറ്റങ്ങൾ വഴി ഈ ജീവികൾക്ക് തണലും തണുപ്പും പകർന്നുനൽകാൻ സാധിക്കും. എന്തെല്ലാം ചെയ്യണമെന്ന് നോക്കിയാലോ...  (Image Credit source: Getty Images)

2 / 5
മൺപാത്രങ്ങൾ തിരഞ്ഞെടുക്കാമെന്നതാണ് ആദ്യത്തെ മാറ്റം. പ്ലാസ്റ്റിക് അല്ലെങ്കിൽ ലോഹ പാത്രങ്ങൾ വെയിലത്ത് വേഗത്തിൽ ചൂടാകും. അതിനാൽ പരന്ന മൺപാത്രങ്ങളിൽ വെള്ളം നിറച്ചുവെക്കുക. മൺപാത്രങ്ങളിലെ വെള്ളത്തിന് കൂടുതൽ സമയം തണുപ്പ് നിലനിൽക്കും. അതുപോലെ, രാവിലെയോ വൈകുന്നേരമോ ഗാർഡനിലെ ഇലകളിലും പുൽത്തകിടിയിലും വെള്ളം സ്പ്രേ ചെയ്തു കൊടുക്കുന്നത് ചുറ്റുമുള്ള അന്തരീക്ഷം തണുപ്പുള്ളതാക്കി മാറ്റും.

3 / 5
വെള്ള പാത്രത്തിന് നടുവിൽ ചെറിയ കല്ലുകളോ മരക്കഷ്ണങ്ങളോ ഇട്ടുവെക്കുന്നത് കുഞ്ഞുകിളികൾക്കും തേനീച്ചകൾക്കും വെള്ളത്തിൽ വീണുപോകാതെ ഇരുന്നു വെള്ളം കുടിക്കാൻ സഹായിക്കും. അണുബാധകളും കൊതുക് പെരുകുന്നതും തടയാൻ ദിവസേന പാത്രം കഴുകി പുതിയ വെള്ളം നിറയ്ക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്.

4 / 5
കടുത്ത വേനൽക്കാലത്ത് ഗാർഡനിലെ വലിയ മരങ്ങളുടെയോ കുറ്റിച്ചെടികളുടെയോ ഇലകളും ചില്ലകളും വെട്ടിമാറ്റരുത്. ഇവ പക്ഷികൾക്ക് സ്വാഭാവിക തണലും കൂടുവെക്കാനുള്ള സംരക്ഷണവും നൽകും. അതുപോലെ, കടുത്ത വെയിൽ അടിക്കുന്ന പ്രദേശങ്ങളിൽ ഷേഡ് നെറ്റുകൾ സ്ഥാപിക്കുന്നത് ഗാർഡനിലെ താപനില കുറയ്ക്കാനും ജീവികൾക്ക് ആശ്വാസമേകാനും സഹായിക്കും.

5 / 5
തണലുള്ള ചില്ലകളിൽ തട്ടുകളോ പാത്രങ്ങളോ തൂക്കിയിട്ട് തിന, നെല്ല്, പയർ വർഗ്ഗങ്ങൾ എന്നിവ നൽകാവുന്നതാണ്. നന്നായി പഴുത്ത വാഴപ്പഴം, പപ്പായ, തണ്ണിമത്തൻ എന്നിവയുടെ കഷ്ണങ്ങൾ വെച്ചു കൊടുക്കുന്നത് പക്ഷികൾക്ക് ആവശ്യമായ ജലാംശവും പോഷകങ്ങളും നൽകും.

Loading...
Unable to load recommendations.
Follow Us
ഗില്ലിന് ഇന്ന് 27-ാം ജന്മദിനം; ഇന്ത്യന്‍ നായകന്റെ ആസ്തി
വലിയ വില കൊടുക്കല്ലേ...സ്വര്‍ണാഭരണം വാങ്ങാന്‍ മികച്ച മാര്‍ഗമിതാ
സാംസങ് വില 'ചെറുതായി'ട്ടൊന്ന് കൂട്ടിയിട്ടുണ്ടേ!
ദഹനം എളുപ്പമാക്കാൻ ഇതാ ഒരു കിടിലൻ ഒറ്റമൂലി
നീലഗിരി ഗൂഡലൂർ ടൗണിൽ കാട്ടാന ഇറങ്ങിയപ്പോൾ
ഡൽഹിയിൽ കുട്ടികളുടെ ഹോസ്റ്റൽ തകർന്നു വീണപ്പോൾ
Viral Video | ആ 21 വയസ്സുകാരൻ ലോക ശ്രദ്ധ നേടിയത്
Thrissur Accident Video | 8 പേർ മരിച്ച കയ്പമംഗലത്തെ അപകടം