Women Health: മുടികൊഴിച്ചിലും വിട്ടുമാറാത്ത ക്ഷീണവും; സ്ത്രീകളിൽ വിറ്റാമിൻ ബി 12 കുറഞ്ഞാൽ
Vitamin B12 Deficiency In Women: മുടികൊഴിച്ചിലും വിട്ടുമാറാത്ത ക്ഷീണവും ബി 12 കുറവിൻ്റെ പ്രധാന ലക്ഷണങ്ങളാണെന്ന് പല സ്ത്രീകൾക്കും അറിയില്ല എന്നതാണ് സത്യം. സ്ത്രീകളിൽ ബി 12 കുറഞ്ഞാൽ പ്രകടമാകുന്ന ലക്ഷണങ്ങളെയും പരിഹാരങ്ങളെയും കുറിച്ച് വിശദമായി നമുക്ക് പരിശോധിക്കാം.

സ്ത്രീകളിൽ കണ്ടുവരുന്ന പല ആരോഗ്യ പ്രശ്നങ്ങളുടെയും പിന്നിലെ കാരണം പലപ്പോഴും ശരീരത്തിലെ വിറ്റാമിനുകളുടെ കുറവുകളും ഹോർമോൺ വ്യതിയാനങ്ങളുമാകാം. അതിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വിറ്റാമിൻ ബി 12ൻ്റെ കുറവ്. ശരീരത്തിന് സ്വയം ഉല്പാദിപ്പിക്കാൻ കഴിയാത്ത ഈ വിറ്റാമിൻ ഭക്ഷണത്തിലൂടെയോ സപ്ലിമെന്റുകളിലൂടെയോ മാത്രമെ നേടിയെടുക്കാൻ സാധിക്കൂ. (Image Credits: Getty Images)

വിറ്റാമിൻ ബി 12ൻ്റെ കുറവ് മൂലം പല ആരോഗ്യപ്രശ്നങ്ങളും ലക്ഷണങ്ങളും നമ്മെ അലട്ടിയേക്കാം. മുടികൊഴിച്ചിലും വിട്ടുമാറാത്ത ക്ഷീണവും ബി 12 കുറവിൻ്റെ പ്രധാന ലക്ഷണങ്ങളാണെന്ന് പല സ്ത്രീകൾക്കും അറിയില്ല എന്നതാണ് സത്യം. സ്ത്രീകളിൽ ബി 12 കുറഞ്ഞാൽ പ്രകടമാകുന്ന ലക്ഷണങ്ങളെയും പരിഹാരങ്ങളെയും കുറിച്ച് വിശദമായി നമുക്ക് പരിശോധിക്കാം.

ചുവന്ന രക്താണുക്കളുടെ നിർമ്മാണം, ഡിഎൻഎ സിന്തസിസ്, നാഡീവ്യൂഹത്തിൻ്റെ പ്രവർത്തനം എന്നിവയ്ക്ക് വൈറ്റമിൻ ബി 12 അത്യന്താപേക്ഷിതമാണ്. ഇതിൻ്റെ അഭാവം നിങ്ങളുടെ ദൈനംദിന ജീവിതത്തെ പോലും കാര്യമായി ബാധിച്ചേക്കാം. രാത്രി നന്നായി ഉറങ്ങിയാലും പകൽ മുഴുവൻ ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് ബി 12ൻ്റെ കുറവ് മൂലമാകാം.

മുടിയുടെ ആരോഗ്യത്തിന് ആവശ്യമായ കോശങ്ങളുടെ നിർമ്മാണത്തിന് വൈറ്റമിൻ ബി 12 അനിവാര്യമാണ്. ഇതിൻ്റെ കുറവ് മൂലം മുടിയുടെ വേരുകൾ ദുർബലമാവുകയും മുടി ശക്തമായ രീതിയിൽ കൊഴിയാൻ തുടങ്ങും. ചർമ്മത്തിലെ മഞ്ഞനിറം കണ്ടുതുങ്ങുന്നതും വിളർച്ചയുടെ ലക്ഷണമാകാം. ഗർഭകാലം, മുലയൂട്ടുന്ന സമയം, ആർത്തവവിരാമം തുടങ്ങിയ ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന സ്ത്രീകളിൽ വിറ്റാമിൻ ബി 12വളരെ അത്യാവശ്യമാണ്.

മുട്ട, പാൽ, തൈര്, പനീർ എന്നിവയിൽ ധാരാളം ബി 12 അടങ്ങിയിട്ടുണ്ട്. കൂടാതെ മത്സ്യം, ചിക്കൻ, ലിവർ എന്നിവ ബി 12ൻ്റെ മികച്ച ഉറവിടങ്ങളുള്ള മാംസാഹാരമാണ്. ബി 12 കുറയുന്നത് മൂലമുള്ള ലക്ഷണങ്ങൾ കഠിനമാണെങ്കിൽ രക്തപരിശോധന നടത്തി ഡോക്ടറുടെ നിർദ്ദേശപ്രകാരം വിറ്റാമിൻ സപ്ലിമെന്റുകൾ സ്വീകരിക്കേണ്ടതാണ്.