പ്ലാസ്റ്റിക് ചീപ്പ് മുതൽ ലൂഫ വരെ... ഇവ മാറ്റാൻ വൈകിയാൽ പണി കിട്ടും; ഉടൻ ഒഴിവാക്കേണ്ടവ | From Plastic Combs to Loofahs, Stop Using These Common Household Items Immediately Malayalam news - Malayalam Tv9

Daily Health: പ്ലാസ്റ്റിക് ചീപ്പ് മുതൽ ലൂഫ വരെ… ഇവ മാറ്റാൻ വൈകിയാൽ പണി കിട്ടും; ഉടൻ ഒഴിവാക്കേണ്ടവ

Published: 

14 Feb 2026 | 09:02 AM

Common Household Damage Health: നമ്മളിൽ പലരും ഇപ്പോഴും ബാത്ത്റൂമിലും ഡ്രസ്സിംഗ് ടേബിളിലും ഇരിക്കുന്ന ചില നിത്യോപയോഗ സാധനങ്ങൾ ഒഴിവാക്കാറില്ല. പക്ഷേ ചർമ്മരോ​ഗ വിദ​ഗ്ധന്മാർ പോലും പറയുന്നത് ഇവ ഒഴിവാക്കണമെന്നാണ്. പഴയ ശീലങ്ങൾ മാറ്റുന്നില്ലെങ്കിൽ ഗുണത്തേക്കാളേറെ ദോഷമാകും ഫലം. അവ എന്താണെന്ന് നോക്കാം.

1 / 5
ചർമ്മസംരക്ഷണം ആയാലും മുടി സംരക്ഷണം ആയാലും ദിവസേന അതിൽ മാറ്റം വരാറുണ്ട്. എന്നാൽ ചില കാര്യങ്ങളിൽ വിട്ടുവീഴ്ച്ചയോ കുറവുകളോ വരുത്താൻ പാടില്ല. നമ്മളിൽ പലരും ഇപ്പോഴും ബാത്ത്റൂമിലും ഡ്രസ്സിംഗ് ടേബിളിലും ഇരിക്കുന്ന ചില നിത്യോപയോഗ സാധനങ്ങൾ ഒഴിവാക്കാറില്ല. പക്ഷേ ചർമ്മരോ​ഗ വിദ​ഗ്ധന്മാർ പോലും പറയുന്നത് ഇവ ഒഴിവാക്കണമെന്നാണ്. പഴയ ശീലങ്ങൾ മാറ്റുന്നില്ലെങ്കിൽ ഗുണത്തേക്കാളേറെ ദോഷമാകും ഫലം. അവ എന്താണെന്ന് നോക്കാം. (Image Credits: Pexels)

2 / 5
ലൂഫകൾ: കുളിക്കുമ്പോൾ നമ്മൾ ലൂഫകൾ ഉപയോഗിക്കാറുണ്ട്. എന്നാൽ നനവോട് കൂടി ഇവ വീണ്ടും സൂക്ഷിക്കുമ്പോൾ ലൂഫകൾ ബാക്ടീരിയകളുടെയും ഫംഗസുകളുടെയും കൂടാരമായാ മാറുകയാണ്. ചർമ്മത്തിലെ മൃതകോശങ്ങൾ ലൂഫയിൽ പറ്റിപ്പിടിച്ചിരിക്കുകയും അത് നമ്മളിൽ അണുബാധകൾക്കും ചൊറിച്ചിലിനും കാരണമാവുകയും ചെയ്യുന്നു. ലൂഫ ഒഴിവാക്കാനാകുന്നില്ലെങ്കിൽ ഓരോ 3 ആഴ്ചയിലും അവ മാറ്റുക.

3 / 5
പ്ലാസ്റ്റിക് ചീപ്പുകൾ: പലരും വർഷങ്ങളോളം ഒരേ പ്ലാസ്റ്റിക് ചീപ്പ് തന്നെ സ്ഥിരമായി ഉപയോഗിക്കാറുണ്ട്. പ്ലാസ്റ്റിക് ചീപ്പിൻ്റെ പല്ലുകൾ കാലക്രമേണ തേയുകയും മൂർച്ചയുള്ളതാവുകയും ചെയ്യുന്നു. ഇത് തലയോട്ടിയിൽ ചെറിയ പോറലുകൾ ഉണ്ടാക്കുകയും മുടി പൊട്ടിപ്പോകാൻ കാരണമാവുകയും ചെയ്യുന്നു. എപ്പോഴും തടി കൊണ്ടുള്ള ചീപ്പുകൾ ഉപയോഗിക്കുന്നതാണ് മുടിയുടെയും തലയോട്ടിയുടെയും ആരോഗ്യത്തിന് ഏറ്റവും നല്ലത്.

4 / 5
മുടി കൊഴിച്ചിൽ തടയുന്ന ഷാംപൂകൾ: നിങ്ങൾ ഒരു കാര്യം മനസ്സിലാക്കണം ഒരു ഷാംപൂവിനും മുടി കൊഴിച്ചിൽ മാറ്റാൻ കഴിയില്ല.  ഹോർമോൺ മാറ്റങ്ങൾ, പോഷകാഹാരക്കുറവ്, സമ്മർദ്ദം അല്ലെങ്കിൽ തലയോട്ടിയിലെ ആരോഗ്യ പ്രശ്നങ്ങൾ എന്നിവയാണ് മുടി കൊഴിച്ചിലിന് കാരണമാകുന്നത്.   ഇവ നേരെയാക്കാതെ മാരകമായ രാസവസ്തുക്കൾ ചേർന്ന് ഷാംപൂ ഉപയോ​ഗിക്കുന്നത് കൊണ്ട് ചിലപ്പോൾ ​ഗുണത്തെക്കാൾ ഏറെ ദോഷമാകും ഉണ്ടാവുക.

5 / 5
ടൂത്ത് ബ്രഷുകൾ: എത്ര പഴകിയാലും നമ്മൾ വിട്ടുകളയാത്ത ഒന്നാണ് ടൂത്ത് ബ്രഷുകൾ. എന്തോ ആത്മബന്ധമുള്ളതുപോലെ അവയെ കൂടെകൊണ്ടു നടക്കും. എന്നാൽ മൂന്ന് മാസത്തിൽ കൂടുതൽ ഒരേ ബ്രഷ് ഉപയോഗിക്കുന്നത് പല്ലിൻ്റെ ഇനാമലിനെ ദോഷകരമായി ബാധിക്കുമെന്നാണ് വിദ​ഗ്ധർ പറയുന്നത്. കൂടാതെ അണുക്കൾ മോണരോഗങ്ങൾ എന്നിവയ്ക്ക് കാരണമാവുകയും ചെയ്യും.

Follow Us
Related Photo Gallery
പാരാസെയിലിംഗിനിടെ കേബിള്‍ പൊട്ടി വിനോദസഞ്ചാരി കടലില്‍ വീണു; പിന്നാലെ രക്ഷപ്പെടുത്തി; സംഭവം ഗോവയില്‍
വൃത്തിയുമില്ല, വെടിപ്പുമില്ല; തെലങ്കാനയിലെ ഒരു ഐസ് കാന്‍ഡി യൂണിറ്റിലെ കാഴ്ച; ഒരാള്‍ അറസ്റ്റില്‍
എങ്ങനെ ഇതൊക്കെ വിശ്വസിച്ച് മേടിക്കും? മായം കലര്‍ന്ന 'ജിഞ്ചര്‍-ഗാര്‍ലിക്' പേസ്റ്റ് ഉണ്ടാക്കുന്നു
Viral Video : അതിവേഗം ചുട്ട ദോശകൾ അന്തരീഷത്തിൽ