Gold Rate: സഡന്‍ ബ്രേക്ക് ഉടനില്ല; സ്വര്‍ണം ഇപ്പോള്‍ വാങ്ങുന്നതാണ് നല്ലത്
Gold Price Prediction 2026: യുഎസ് ഡോളറിന്റെ ദുര്‍ബലത, നെഗറ്റീവ് റിയല്‍ നിരക്കുകളുമായി ബന്ധപ്പെട്ട പ്രതീക്ഷകള്‍, ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍, സാമ്പത്തിക അപകട സാധ്യതകളെ കുറിച്ച് വിപണിയില്‍ വര്‍ധിച്ചുവരുന്ന ആശങ്ക എന്നിവയാണ് കുതിച്ചുചാട്ടത്തിന് കാരണം.

സ്വര്‍ണം ചരിത്ര നിരക്കില്‍ തുടരുകയാണ്. 2025ല്‍ സ്വര്‍ണവില ഉയരുന്നതിന് പ്രധാനമായും വഴിവെച്ച് യുഎസ് സര്‍ക്കാരിന്റെ താരിഫ് പ്രഖ്യാപനങ്ങള്‍, ആഗോള അനിശ്ചിതത്വം, യുഎസ് ഡോളര്‍ ദുര്‍ബലമാകല്‍ എന്നിവയാണ്. 2025ല്‍ അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 2,607 ഡോളറില്‍ നിന്ന് 4,315 ഡോളറായി ഉയര്‍ന്നു. 2026 ജനുവരി 26ലെ കണക്കനുസരിച്ച് സ്വര്‍ണമെത്തിയത് ഔണ്‍സിന് 5101.34 ഡോളറിലേക്കാണ്. (Image Credits: Getty Images)

യുഎസ് ഡോളറിന്റെ ദുര്‍ബലത, നെഗറ്റീവ് റിയല്‍ നിരക്കുകളുമായി ബന്ധപ്പെട്ട പ്രതീക്ഷകള്‍, ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍, സാമ്പത്തിക അപകട സാധ്യതകളെ കുറിച്ച് വിപണിയില്‍ വര്‍ധിച്ചുവരുന്ന ആശങ്ക എന്നിവയാണ് കുതിച്ചുചാട്ടത്തിന് കാരണം.

ആഗോള അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും നിരന്തരമായ ആവശ്യം നിലനില്‍ക്കുന്നു. ലോകത്ത് സമാധാനം കൈവരുന്നില്ലെങ്കില്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വില ഇനിയും ഉയരുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

എന്നാല്‍ 2025ല്‍ സ്വര്‍ണത്തിലും വെള്ളിയിലും സംഭവിച്ച ആ മുന്നേറ്റം ഈ വര്‍ഷം കാണാനാകില്ല. എന്നിരുന്നാലും 2026ലും സ്വര്‍ണം സാധാരണക്കാര്‍ക്ക് വാങ്ങാന്‍ സാധിക്കാത്ത നിരക്കില്‍ തുടര്‍ന്നേക്കാം.

അതേസമയം, സ്വര്‍ണാഭരണങ്ങളുടെ ഈടില്‍ നല്‍കുന്ന വായ്പകളില്‍ ഗണ്യമായ വര്‍ധനവുണ്ടായതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 125.3 ശതമാനം വര്‍ധനവാണ് സംഭവിച്ചത്.