30ന് മുമ്പേ നരയ്ക്കുന്നോ? നരച്ച മുടി വേരോടെ കറുപ്പിക്കാൻ നെല്ലിക്ക ഇങ്ങനെ ഉപയോഗിക്കാം | Grey Hair Before 30, Here Is How to Use Amla for Darker, Stronger and Healthier Hair Malayalam news - Malayalam Tv9

Grey Hair: 30ന് മുമ്പേ നരയ്ക്കുന്നോ? നരച്ച മുടി വേരോടെ കറുപ്പിക്കാൻ നെല്ലിക്ക ഇങ്ങനെ ഉപയോഗിക്കാം

Published: 

12 Feb 2026 | 07:45 AM

Grey Hair Solution: മുപ്പതുകളിലും ഇരുപതുകളിലും പോലും നരച്ച മുടി കാണുന്നത് പലരെയും മാനസികമായി തളർത്തുന്ന വലിയൊരു പ്രശ്നമായി മാറിയിരിക്കുന്നു. എന്നാൽ എന്തുകൊണ്ടാണ് മുടി ഇത്രവേഗം നരയ്ക്കുന്നത്? പ്രകൃതിദത്തമായി എങ്ങനെ അകാലനര ഇല്ലാതാക്കാമെന്ന് നമുക്ക് നോക്കാം.

1 / 5
മുടി നരയ്ക്കുന്നത് പണ്ട് വാർദ്ധക്യത്തിന്റെ ലക്ഷണമായിരുന്നെങ്കിൽ ഇന്ന് അത് അങ്ങനെയല്ല. മുപ്പതുകളിലും ഇരുപതുകളിലും പോലും നരച്ച മുടി കാണുന്നത് പലരെയും മാനസികമായി തളർത്തുന്ന വലിയൊരു പ്രശ്നമായി മാറിയിരിക്കുന്നു. എന്നാൽ എന്തുകൊണ്ടാണ് മുടി ഇത്രവേഗം നരയ്ക്കുന്നത്?  സമ്മർദ്ദം, മലിനീകരണം, മോശം ഭക്ഷണക്രമം, ഉറക്കക്കുറവ്, രാസവസ്തുക്കളുടെ ഉപയോ​ഗം എന്നിവയാണ് ഇതിൻ്റെ പ്രധാന കാരണം. (Image Credits: Pexels)

2 / 5
നമ്മുടെ ജീവിതശൈലിയിലെ മാറ്റങ്ങളാണ് മുടിയുടെ ആരോഗ്യത്തെ ഏറ്റവും കൂടുതൽ ബാധിക്കുന്നത്. മുടി നരയ്ക്കുമ്പോൾ ചിലർ രാസവസ്ത്തുക്കൾ ഉപയോ​ഗിച്ച് കറുപ്പ് നിറം സ്വന്തമാക്കാറുണ്ട്. എന്നാൽ ഈ ശീലം നിങ്ങളുടെ മുടിയെ കൂടുതൽ ദുർബലപ്പെടുത്തുക മാത്രമാണ് ചെയ്യുന്നത്. അങ്ങനെയെങ്കിൽ പ്രകൃതിദത്തമായി എങ്ങനെ അകാലനര ഇല്ലാതാക്കാമെന്ന് നമുക്ക് നോക്കാം.

3 / 5
മുടി നരയ്ക്കുന്നത് തടയാൻ പണ്ടുകാലം മുതൽക്കേ ഉപയോഗിച്ചുവരുന്ന ഒന്നാണ് നെല്ലിക്ക. നെല്ലിക്ക എങ്ങനെയാണ് മുടിക്ക് ഗുണകരമാകുന്നത് എന്ന് നോക്കാം. നെല്ലിക്കയിലെ ആൻ്റിഓക്‌സിഡൻ്റുകൾ മുടിക്ക് കറുപ്പ് നിറം നൽകാൻ സഹായിക്കുന്നു. കൂടാതെ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ മുടിവേരുകൾ ശക്തമാകുകയും മുടികൊഴിച്ചിൽ കുറയുകയും ചെയ്യും.

4 / 5
നെല്ലിക്ക ഉണക്കിപ്പൊടിച്ചത് വെളിച്ചെണ്ണയിൽ ചേർത്ത് നന്നായി കാച്ചി ആഴ്ചയിൽ രണ്ടുതവണ തലയിൽ തേച്ചുപിടിപ്പിക്കുക. ഇത് മുടി കറുപ്പിച്ച് അകാലനല കുറയ്ക്കാൻ ഏറ്റവും ഫലപ്രദമായ മാർഗ്ഗമാണ്. മുടി നരയ്ക്കുന്നത് തടഞ്ഞ് ഉള്ളും കരുത്തുമുള്ള മുടി ലഭിക്കാൻ രാസവസ്തുക്കൾ നിറഞ്ഞ ഷാംപൂവിന് പകരം നെല്ലിക്ക വെള്ളം ഉപയോഗിക്കാവുന്നതാണ്.

5 / 5
ഒരു നെല്ലിക്ക അരിഞ്ഞ് ആവശ്യത്തിന് വെള്ളത്തിലിട്ട് നന്നായി തിളപ്പിക്കുക. വെള്ളം വറ്റി പകുതിയാവുകയും നെല്ലിക്കയുടെ സത്ത് ഇറങ്ങി വെള്ളം ഇരുണ്ട നിറമായി മാറുകയും ചെയ്യുന്നത് വരെ തിളപ്പിക്കണം. ശേഷം നന്നായി തണുപ്പിക്കുക. സാധാരണ രീതിയിൽ മുടി കഴുകി വൃത്തിയാക്കിയ ശേഷം, അവസാനമായി മുടി കഴുകാൻ ഈ നെല്ലിക്ക വെള്ളം ഉപയോഗിക്കുക. തലയോട്ടിയിലും മുടിയിഴകളിലും ഈ വെള്ളം നന്നായി എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. ഇത് തേച്ചതിന് ശേഷം വീണ്ടും സാധാരണ വെള്ളത്തിൽ കഴുകിക്കളയേണ്ടതില്ല.

പപ്പായ കൊണ്ടൊരു അച്ചാർ... ഇതുമതി ഒരു പ്ലേറ്റ് ചോറിന്
ഫ്രിഡ്ജിൽ വെച്ചാലും പാൽ പിരിയാം, പരിഹാരമുണ്ട്
ബീറ്റ്റൂട്ട് ഉണ്ടോ? ജാം ഇനി വീട്ടിൽ തയ്യാറാക്കാം
അച്ചാറുകൾ എത്ര കാലം ഫ്രിഡ്ജില്‍ സൂക്ഷിക്കാം?
ഡോള്‍ഫിനേ കണ്ണു ചിമ്മ്! ഒഡീഷയിലെ പുരി ബീച്ചിലെ ദൃശ്യങ്ങള്‍
മഥുരയിലെ വൃന്ദാവനിൽ ഉദ്ഘാടനത്തിന് പിന്നാലെ ഹോട്ടലിന് തീ പിടിച്ചപ്പോള്‍
യാത്ര ഇനി സംഗീതസാന്ദ്രം! ഇന്ത്യയിലെ ആദ്യ മ്യൂസിക്കല്‍ റോഡ് മുംബൈയില്‍
ആരോഗ്യമേഖലയ്ക്ക് പൊന്‍തൂവല്‍; കൊച്ചിൻ കാൻസർ സെന്റർ നാടിന് സമർപ്പിച്ചു