Guru Gochar 2026: 60 ദിവസത്തിനുള്ളിൽ വൃശ്ചികം ഉൾപ്പെടെ 3 രാശിക്കാരുടെ ജീവിതം മാറിമറിയും! വ്യാഴം സംക്രമിക്കുന്നു
ജ്യോതിഷത്തിൽ വലിയ പ്രാധാന്യം നൽകുന്ന ഒരു ഗ്രഹമാണ് ഗ്രഹങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന വ്യാഴം അഥവാ ഗുരു. വ്യാഴത്തിന്റെ രാശി മാറ്റം ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. അത്തരത്തിൽ ഈ വർഷം ജൂൺ രണ്ടിന് വ്യാഴം തന്റെ ഉന്നത രാശിയായ കർക്കിടകത്തിലേക്ക് പ്രവേശിക്കും. ഇത് വളരെ ശുഭകരവും ശക്തവുമായ ഹംസ രാജയോഗം സൃഷ്ടിക്കും. ജൂൺ മുതൽ ഒക്ടോബർ വരെയുള്ള ഈ കാലയളവ് ചില രാശിക്കാർക്ക് ഇത് വലിയ അനുഗ്രഹമായിരിക്കും. ഇത് സാമ്പത്തികമായ അഭിവൃദ്ധി മാത്രമല്ല ഈ രാശിക്കാർക്ക്..........

ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ സംക്രമണത്തിനും സംയോജനത്തിനും വലിയ പ്രാധാന്യമാണ് നൽകുന്നത്. കാരണം ഇവ വിവിധ രാശികളുടെ ജീവിതത്തിൽ വലിയ സ്വാധീനം. ഒരു വ്യക്തിയിലെ ഓരോ ദിവസവും അവരുടെ ജാതകത്തിലെ ഗ്രഹങ്ങളുടെ സ്ഥാനമാണ്. ചില ഗ്രഹങ്ങളുടെ സ്ഥാനം അനുസരിച്ചാണ് ഓരോരുത്തർക്കും ഗുണവും ദോഷവുമായ ഫലങ്ങൾ ഉണ്ടാവുക. ചില ഗ്രഹങ്ങളുടെ സ്ഥാനം ജീവിതത്തിൽ സന്തോഷവും സമാധാനവും സമൃദ്ധിയും കൊണ്ടുവരുമെങ്കിൽ ചില ഗ്രഹങ്ങളുടെ സ്ഥാനം ജീവിതത്തിൽ വലിയ ബുദ്ധിമുട്ടുകൾക്കും വിഷമതകൾക്കും കാരണമാകും. (PHOTO CREDIT SOURCE: TV9 NETWORK)

അത്തരത്തിൽ ജ്യോതിഷത്തിൽ വലിയ പ്രാധാന്യം നൽകുന്ന ഒരു ഗ്രഹമാണ് ഗ്രഹങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന വ്യാഴം അഥവാ ഗുരു. വ്യാഴത്തിന്റെ രാശി മാറ്റം ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. അത്തരത്തിൽ ഈ വർഷം ജൂൺ രണ്ടിന് വ്യാഴം തന്റെ ഉന്നത രാശിയായ കർക്കിടകത്തിലേക്ക് പ്രവേശിക്കും. ഇത് വളരെ ശുഭകരവും ശക്തവുമായ ഹംസ രാജയോഗം സൃഷ്ടിക്കും. ജൂൺ മുതൽ ഒക്ടോബർ വരെയുള്ള ഈ കാലയളവ് ചില രാശിക്കാർക്ക് ഇത് വലിയ അനുഗ്രഹമായിരിക്കും. ഇത് സാമ്പത്തികമായ അഭിവൃദ്ധി മാത്രമല്ല ഈ രാശിക്കാർക്ക് കരിയറിലും സാമൂഹിക നിലയിലും വലിയ നേട്ടങ്ങളും വർദ്ധനയും ഉണ്ടാകും. അത്തരത്തിൽ ഭാഗ്യം കടാക്ഷിക്കുന്ന രാശികൾ ആരൊക്കെ എന്ന് നോക്കാം.

കർക്കിടകം: കർക്കിടകം രാശിയിലൂടെയാണ് വ്യാഴത്തിന്റെ സഞ്ചാരം. അതിനാൽ തന്നെ ഈ രാശിക്കാർക്ക് ഹംസരാജ യോഗത്തിന്റെ ഗുണഫലങ്ങൾ വലിയ രീതിയിൽ തന്നെ നേടാൻ സാധിക്കും. ഈ സമയത്ത് നിങ്ങളുടെ ജീവിതത്തിലെ ഒരു സുവർണ്ണ ഘട്ടമാണ്. നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിക്കും. ജീവിതത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും. കരിയറിൽ പുരോഗതി ഉണ്ടാകും. സാമ്പത്തിക സ്ഥിരത കൈവരിക്കാൻ സാധിക്കും. ബിസിനസിൽ അപ്രതീക്ഷിത നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും. സന്തോഷവും സമൃദ്ധിയും ഉണ്ടാകും. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്താൽ എല്ലാം നിങ്ങൾക്ക് അനുകൂലമായി വരും.

വൃശ്ചികം: വ്യാഴത്തിന്റെ സംക്രമണം മൂലം ഉണ്ടാകുന്ന ഹംസ രാജയോഗം നിങ്ങളുടെ ജീവിതത്തിലെ ഒരു വലിയ വഴിത്തിരിവായി മാറും. ഭാഗ്യം നിങ്ങളുടെ പക്ഷത്ത് ഉണ്ടെങ്കിൽ നിങ്ങളുടെ പ്രശ്നങ്ങൾ മാറും.. ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും ഐശ്വര്യവും ഉണ്ടാകും. ഈ സമയം നിങ്ങളുടെ കരിയറിൽ വലിയ പുരോഗതി ഉണ്ടാകും കരിയറിന് പുതിയ ദിശ നൽകും. ജോലി മാറുന്നതിനെ കുറിച്ച് ചിന്തിക്കുന്നതാണെങ്കിൽ നിങ്ങൾക്ക് പുതിയ അവസരങ്ങൾ തുറന്നുവരും. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും.

മീനം: മീനം രാശിയുടെ അധിപൻ വ്യാഴമായതിനാൽ കർക്കിടകത്തിലെ അതിന്റെ ഉയർന്ന സ്ഥാനം നിങ്ങൾക്ക് ജീവിതത്തിൽ സന്തോഷം കൊണ്ടുവരും. സാമ്പത്തിക സ്ഥിരത കൈവരിക്കാൻ സാധിക്കും. പുതിയ വരുമാന സ്രോതസ്സുകൾ തുറന്നുവരും. പുതിയ നിക്ഷേപങ്ങളിൽ ഗണ്യമായ ലാഭം നേടി തരും. കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. ദാമ്പത്യ ജീവിതവും പ്രണയ ജീവിതവും നല്ലതായിരിക്കും.(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളുടെയും ജ്യോതിഷഫലത്തിന്റെയും അടിസ്ഥാനത്തിലാണ്. TV9 മലയാളം ഇവ സ്ഥിരീകരിക്കുന്നില്ല.)