Guru Gochar 2026:മിഥുനം ഉൾപ്പെടെ രാശിക്കാർക്ക് ഇനി നേട്ടങ്ങളുടെ കാലം! ജൂലൈ 19 മുതൽ വ്യാഴം നക്ഷത്രസ്ഥാനം മാറ്റുന്നു
Guru Gochar 2026 Lucky Zodiac Signs:അത്തരത്തിൽ ജൂലൈ 19ന് വ്യാഴം അതിന്റെ നക്ഷത്രം മാറ്റാൻ ഒരുങ്ങുന്നു. ഇതു പ്രധാനമായും അഞ്ച് രാശികൾക്ക് നേട്ടങ്ങൾ കൊണ്ടുവരും. ആ ഭാഗ്യ രാശികൾ ആരൊക്കെ എന്ന് നോക്കാം. ജീവിതത്തിലെ തടസ്സങ്ങൾ നീങ്ങി പുതിയ വഴികൾ തുറന്നു വരും. ജോലിയിലും ബിസിനസിലും നേട്ടങ്ങൾ ഉണ്ടാകും. ഇത് നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കും. സാമ്പത്തിക ബുദ്ധിമുട്ടുകൾ ദൂലീകരിക്കപ്പെടും. അപ്രതീക്ഷിതമായ വരുമാനസ്രോതസ്സുകൾ ഉയർന്നു വന്നേക്കാം...........

ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ സ്ഥാനമാറ്റത്തിനും നക്ഷത്രമാറ്റത്തിനും വലിയ പ്രാധാന്യമുണ്ട്. അത്തരത്തിൽ ജൂലൈ 19ന് വ്യാഴം അതിന്റെ നക്ഷത്രം മാറ്റാൻ ഒരുങ്ങുന്നു. ഇതു പ്രധാനമായും അഞ്ച് രാശികൾക്ക് നേട്ടങ്ങൾ കൊണ്ടുവരും. ആ ഭാഗ്യ രാശികൾ ആരൊക്കെ എന്ന് നോക്കാം.(IMAGE CREDIT SOURCE: TV9 NETWORK)

Medam (36)മേടം: ജീവിതത്തിലെ തടസ്സങ്ങൾ നീങ്ങി പുതിയ വഴികൾ തുറന്നു വരും. ജോലിയിലും ബിസിനസിലും നേട്ടങ്ങൾ ഉണ്ടാകും. ഇത് നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കും. സാമ്പത്തിക ബുദ്ധിമുട്ടുകൾ ദൂലീകരിക്കപ്പെടും. അപ്രതീക്ഷിതമായ വരുമാനസ്രോതസ്സുകൾ ഉയർന്നു വന്നേക്കാം.

മിഥുനം:പുതിയ പദ്ധതികൾ ആരംഭിക്കുവാൻ ആഗ്രഹിക്കുന്നു എങ്കിൽ ഇതാണ് ഏറ്റവും മികച്ച സമയം. ഓരോ ഘട്ടത്തിലും കുടുംബാംഗങ്ങളിൽ നിന്ന് നിങ്ങൾക്ക് പൂർണ്ണ പിന്തുണ ലഭിക്കും. ഇത് വീട്ടിൽ സന്തോഷകരമായ അന്തരീക്ഷം സൃഷ്ടിക്കും നിങ്ങളുടെ സാമ്പത്തിക സ്ഥിതി മുമ്പത്തേക്കാൾ ഗണ്യമായ പുരോഗതി കാണും.

ചിങ്ങം:നിങ്ങളുടെ പ്രവർത്തികൾ പ്രശംസിക്കപ്പെടും. ജോലിസ്ഥലത്തും ബിസിനസിലും പുരോഗതി ഉണ്ടാകും. ഇത് നിങ്ങൾക്ക് ആത്മവിശ്വാസം വർധിക്കുവാൻ കാരണമാകും. നിങ്ങളുടെ മുൻകാല പരിശ്രമങ്ങളിൽ നിന്നും നിക്ഷേപങ്ങളിൽ നിന്നും ഇരട്ടി പ്രതിഫലം പ്രതീക്ഷിക്കാം.

ധനു: ധനു രാശിയെ ഭരിക്കുന്ന ഗ്രഹമാണ് വ്യാഴം അതിനാൽ ഈ നക്ഷത്രം മാറ്റം സംബന്ധിച്ച് വലിയ നേട്ടങ്ങൾക്ക് കാരണമാകും. ഇത് നിങ്ങളുടെ മനോവീര്യവും ആത്മവിശ്വാസവും വർദ്ധിപ്പിക്കും. തൊഴിലുള്ളവർക്ക് സ്ഥാനക്കയറ്റമോ ആഗ്രഹിച്ച സ്ഥലത്തേക്്ക സ്ഥലംമാറ്റമോ ലഭിച്ചേക്കാം.