Hair Fall: എന്ത് ചെയ്തിട്ടും മുടിക്കൊഴിച്ചിൽ മാറുന്നില്ലേ? ഈ ഭക്ഷണങ്ങൾ കഴിക്കാതിരുന്നാൽ മതി
Hair Fall Remedies: മുടികൊഴിച്ചിൽ ഇന്ന് മിക്കവരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ്. ഷാംപൂവും എണ്ണയും മാറ്റുന്നതിന് മുമ്പ് നമ്മുടെ ഭക്ഷണരീതിയാണ് ആദ്യം മാറ്റേണ്ടത്. നാം കഴിക്കുന്ന ചില ഭക്ഷണങ്ങൾ മുടിയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും മുടികൊഴിച്ചിൽ വർദ്ധിപ്പിക്കുകയും ചെയ്യും.

പഞ്ചസാരയാണ് ഇതിൽ ആദ്യത്തേത്. അമിതമായി മധുരം കഴിക്കുന്നത് രക്തയോട്ടത്തെ ബാധിക്കുകയും തലയോട്ടിയിലെ രോമകൂപങ്ങളിലേക്കുള്ള പോഷകങ്ങൾ തടസ്സപ്പെടുത്തുകയും ചെയ്യും. ഇത് മുടി ദുർബലമാകാനും കൊഴിയാനും കാരണമാകുന്നു.

ജങ്ക് ഫുഡ്, പാക്കറ്റ് ഭക്ഷണങ്ങൾ എന്നിവയിൽ പോഷകങ്ങൾ കുറവും ഉപ്പും കൊഴുപ്പും കൂടുതലുമാണ്. ഇത് ശരീരത്തിൽ ഹോർമോൺ വ്യതിയാനങ്ങൾ ഉണ്ടാക്കുകയും മുടി കൊഴിച്ചിലിലേക്ക് നയിക്കുകയും ചെയ്യുന്നു. അതുകൊണ്ട് ഇവ അമിതമായി കഴിക്കരുത്.

ചില വലിയ മത്സ്യങ്ങളിൽ മെർക്കുറിയുടെ അളവ് കൂടുതലായിരിക്കും. ഇത് അമിതമായി ഉള്ളിലെത്തുന്നത് പെട്ടെന്നുള്ള മുടികൊഴിച്ചിലിന് കാരണമാകാറുണ്ട്. അതുകൊണ്ട് മീനുകൾ കഴിക്കുമ്പോൾ ശ്രദ്ധിക്കുക.

എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ കഴിക്കുന്നത് തലയോട്ടിയിലെ എണ്ണമയം വർദ്ധിപ്പിക്കും. ഇത് സുഷിരങ്ങൾ അടയാനും മുടിയുടെ വളർച്ച തടസ്സപ്പെടാനും കാരണമാകുന്നു.

മദ്യം ശരീരത്തിലെ സിങ്ക്, വിറ്റാമിനുകൾ എന്നിവയുടെ അളവ് കുറയ്ക്കുന്നു. മുടിയുടെ വളർച്ചയ്ക്ക് അത്യാവശ്യമായ സിങ്ക് കുറയുന്നത് മുടി കൊഴിയാൻ കാരണമാകും. (നിരാകരണം: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ്. ടിവി9 മലയാളം സ്ഥിരീകരിക്കുന്നില്ല) Image Credit: Getty Images)