Vidyarambham Wishes: നാളെ വിദ്യാരംഭം, ആദ്യാക്ഷരം കുറിയ്ക്കുന്ന കുരുന്നുകൾക്ക് ആശംസകളേകാം
Happy Vidyarambham Day Wishes: വിദ്യാരംഭം കുറിക്കാൻ ഒരുങ്ങിയിരിക്കുകയാണ് നമ്മുടെ കുരുന്നുകൾ. സംസ്ഥാനത്തെ വിവിധ ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചും സാംസ്കാരിക കേന്ദ്രങ്ങളിലും മറ്റിടങ്ങളിലും എല്ലാം വിദ്യാരംഭ ചടങ്ങുകൾക്കായി വിപുലമായ ക്രമീകരണങ്ങളാണ് തയ്യാറാക്കിയിരിക്കുന്നത്. കുരുന്നുകളുടെ നാവിൻ തുമ്പിൽ ഹരിശ്രീ കുറിക്കാൻ ഗുരുക്കന്മാരും ഒരുങ്ങിയിരിക്കുന്നു. അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്ന നമ്മുടെ കുട്ടികൾക്ക് വിദ്യാരംഭം ദിനത്തിൽ നേരാൻ കഴിയുന്ന ആശംസകൾ നോക്കാം.

അറിവിന്റെ മുറ്റത്തേക്ക് കുരുന്നു മക്കൾക്ക് സ്വാഗതം, സരസ്വതി ദേവിയുടെ അനുഗ്രഹം ഉണ്ടാകട്ടെ വിദ്യാരംഭദിന ആശംസകൾ, അറിവാണ് ഏറ്റവും വലിയ ധനം, അറിവിന്റെ വെളിച്ചം നിങ്ങളിൽ എന്നും പ്രകാശം പരത്തട്ടെ. (Image Credit Source PTI)

ഹരിശ്രീ കുറിച്ച് അറിവിന്റെ വാതിൽ തുറക്കുന്ന മക്കൾക്ക് എല്ലാവിധ ആശംസകളും നേരുന്നു, വെളിച്ചമാണ് അറിവ് വിദ്യാരംഭ ദിനം ആശംസകൾ.

അക്ഷരത്തിന്റെ വെളിച്ചം ജീവിതത്തെ നയിക്കട്ടെ, അറിവിന്റെ തുടക്കം അക്ഷരത്തിൽ നിന്നാകട്ടെ, വിദ്യയാകുന്ന വെളിച്ചത്തിലേക്ക് പ്രാർത്ഥനയോടെ കടക്കാം, വിദ്യ വെളിച്ചത്തിന്റെ ലോകം തുറക്കട്ടെ - വിദ്യാരംഭദിന ആശംസകൾ നേരുന്നു.

നല്ലൊരു ഭാവിക്കായി പ്രാർത്ഥനയോടെ ആദ്യക്ഷരം എഴുതാം, വിദ്യാധനം സർവ്വധനാൽ പ്രധാനം, ഹരിശ്രീ കുറിക്കാം അറിവിൻ ലോകത്തേക്ക്, വിജയം വിദ്യയിൽ നിന്ന് ആകട്ടെ വിജയദശമി ദിനാശംസകൾ.

അക്ഷരമെഴുതി വിദ്യയുടെ ലോകത്തേക്ക് യാത്ര തുടങ്ങാം, അക്ഷരങ്ങൾ അറിവായി തീരട്ടെ, ഗുരുക്കന്മാരുടെ അനുഗ്രഹത്തോടെ ആദ്യാക്ഷരം കുറിക്കാം, തുടക്കം ഹരിശ്രീയിൽ നിന്ന് നേരുന്നു വിദ്യാരംഭം ആശംസകൾ.