തിളക്കമുള്ള മുടിക്കായി വീട്ടുമുറ്റത്തെ ചെമ്പരത്തി ഉപയോഗിക്കേണ്ടത് ഇങ്ങനെ | How Backyard Hibiscus Can Secretly Transform Your Hair Care Routine Malayalam news - Malayalam Tv9

Beauty Tips: തിളക്കമുള്ള മുടിക്കായി വീട്ടുമുറ്റത്തെ ചെമ്പരത്തി ഉപയോഗിക്കേണ്ടത് ഇങ്ങനെ

Published: 

09 Jun 2026 | 06:55 PM

Hibiscus Hair Care Routine: ചെമ്പരത്തി ഉപയോഗിച്ച് വീട്ടിൽ തന്നെ എണ്ണയോ, മാസ്കോ, ഷാംപൂവോ വളരെ എളുപ്പത്തിൽ തയ്യാറാക്കാം. പൂവും ഇലകളും നന്നായി അരച്ചെടുക്കുക. ഇത് വെളിച്ചെണ്ണയിൽ ചേർത്ത് ചെറുതീയിൽ ചൂടാക്കുക. തണുത്ത ശേഷം അരിച്ചെടുത്ത് സൂക്ഷിക്കാം. ആഴ്ചയിൽ 2–3 തവണ ഈ എണ്ണ തലയോട്ടിയിൽ പുരട്ടി മസാജ് ചെയ്യുന്നത് മുടി വളരാൻ സഹായിക്കും.

1 / 5
ആരോഗ്യമുള്ളതും തിളക്കമുള്ളതുമായ മുടി ലഭിക്കുന്നതിനായി വിപണിയിൽ ലഭിക്കുന്ന വിലകൂടിയ പല കെമിക്കൽ ഉൽപ്പന്നങ്ങൾക്കും പിന്നാലെ പോകുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. എന്നാൽ മുടിയുടെ സകല പ്രശ്നങ്ങൾക്കുമുള്ള പ്രതിവിധി നമ്മുടെയൊക്കെ വീട്ടുമുറ്റത്തു തന്നെയുണ്ട്; പരമ്പരാഗതമായി മുടിസംരക്ഷണത്തിന് ഉപയോഗിച്ചുവരുന്ന ചെമ്പരത്തി. (Image Credit source: Getty Images)

2 / 5
ചെമ്പരത്തിയുടെ പൂവിലും ഇലകളിലും അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി, അമിനോ ആസിഡുകൾ, ആന്റിഓക്സിഡന്റുകൾ, ഫ്ലാവനോയ്ഡുകൾ തുടങ്ങിയ ഘടകങ്ങൾ തലയോട്ടിയിലെ ആരോഗ്യം മെച്ചപ്പെടുത്താനും മുടിയുടെ വളർച്ച ഇരട്ടിയാക്കാനും സഹായിക്കും. ചെമ്പരത്തിയിലെ അമിനോ ആസിഡുകൾ മുടിയുടെ വളർച്ചയ്ക്ക് ആവശ്യമായ കെരാറ്റിൻ ഉൽപാദനത്തെ പ്രോത്സാഹിപ്പിക്കുകയും മുടിവേരുകളെ ശക്തമാക്കുകയും ചെയ്യുന്നു.

3 / 5
ഇതിലടങ്ങിയിരിക്കുന്ന ആന്റിമൈക്രോബിയൽ ഗുണങ്ങൾ തലയോട്ടിയിലെ അണുബാധകൾ കുറയ്ക്കാനും താരനെ ഫലപ്രദമായി നിയന്ത്രിക്കാനും സഹായിക്കും. ചെമ്പരത്തി ഇലകളിലെ 'മ്യൂസിലേജ്' എന്ന പശ പോലുള്ള ഘടകം മുടിക്ക് സ്വാഭാവിക തിളക്കവും മൃദുത്വവും നൽകുന്നു. ചെമ്പരത്തിയിലുള്ള ശക്തമായ ആന്റിഓക്‌സിഡന്റുകൾ ഫ്രീ റാഡിക്കലുകളുടെ ദോഷഫലങ്ങളെ ചെറുക്കുന്നതിലൂടെ അകാല നരയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു.

4 / 5
ചെമ്പരത്തി ഉപയോഗിച്ച് വീട്ടിൽ തന്നെ എണ്ണയോ, മാസ്കോ, ഷാംപൂവോ വളരെ എളുപ്പത്തിൽ തയ്യാറാക്കാം. പൂവും ഇലകളും നന്നായി അരച്ചെടുക്കുക. ഇത് വെളിച്ചെണ്ണയിൽ ചേർത്ത് ചെറുതീയിൽ ചൂടാക്കുക. തണുത്ത ശേഷം അരിച്ചെടുത്ത് സൂക്ഷിക്കാം. ആഴ്ചയിൽ 2–3 തവണ ഈ എണ്ണ തലയോട്ടിയിൽ പുരട്ടി മസാജ് ചെയ്യുന്നത് മുടി വളരാൻ സഹായിക്കും.

5 / 5
ചെമ്പരത്തി ഹെയർ മാസ്ക് തയ്യാറാക്കാനും എളുപ്പമാണ്. ഇവ മൂന്നും നന്നായി അരച്ച് പേസ്റ്റ് രൂപത്തിലാക്കി മുടിയിൽ പുരട്ടുക. 30–40 മിനിറ്റിന് ശേഷം കഴുകിക്കളയാം. ഇത് മുടിക്ക് നല്ല തിളക്കം നൽകും. ഷാപു തയ്യാറാക്കാൻ തലേദിവസം കുതിർത്തുവെച്ച ഉലുവയിലേക്ക് ചെമ്പരത്തിപ്പൂവിന്റെ ഇതളുകളും സോപ്പ് നട്സും ചേർത്ത് നന്നായി തിളപ്പിക്കുക. ഈ മിശ്രിതം അരിച്ചെടുത്ത ശേഷം അതിലേക്ക് അല്പം നാരങ്ങാനീരും ഒരു വിറ്റാമിൻ ഇ ക്യാപ്സൂളും ചേർത്ത് ഇളക്കുക. ഈ ഷാംപൂ രണ്ട് ആഴ്ച വരെ ഫ്രിഡ്ജിൽ വെച്ച് ഉപയോഗിക്കാം.

Loading...
Unable to load recommendations.
Follow Us
സാംസങ് വില 'ചെറുതായി'ട്ടൊന്ന് കൂട്ടിയിട്ടുണ്ടേ!
ദഹനം എളുപ്പമാക്കാൻ ഇതാ ഒരു കിടിലൻ ഒറ്റമൂലി
PCOD ലക്ഷണങ്ങൾ എന്തെല്ലാം?
പുതിയ ബലെനൊ വില 6.09 ലക്ഷം മുതൽ, കിടിലൻ ലുക്കും കൂടുതൽ ഫീച്ചേഴ്സും
നീലഗിരി ഗൂഡലൂർ ടൗണിൽ കാട്ടാന ഇറങ്ങിയപ്പോൾ
ഡൽഹിയിൽ കുട്ടികളുടെ ഹോസ്റ്റൽ തകർന്നു വീണപ്പോൾ
Viral Video | ആ 21 വയസ്സുകാരൻ ലോക ശ്രദ്ധ നേടിയത്
Thrissur Accident Video | 8 പേർ മരിച്ച കയ്പമംഗലത്തെ അപകടം