മീൻ ഫ്രിഡ്ജിൽ എത്ര ദിവസം വെക്കാം? സൂക്ഷിച്ചില്ലെങ്കിൽ നല്ല പണി കിട്ടുവേ | How many days to keep fresh fish in fridge, step by step guide to avoid health issues Malayalam news - Malayalam Tv9

Fish Storage Hacks: മീൻ ഫ്രിഡ്ജിൽ എത്ര ദിവസം വെക്കാം? സൂക്ഷിച്ചില്ലെങ്കിൽ നല്ല പണി കിട്ടുവേ

Published: 

23 Oct 2026 | 01:34 PM

How to Store Fish Safely: മീൻ ഫ്രിഡ്ജിലോ ഫ്രീസറിലോ എത്ര ദിവസം വരെ സൂക്ഷിക്കാം എന്നത് പലർക്കും അറിയില്ല. ഇക്കാര്യം കൃത്യമായി അറിഞ്ഞിരുന്നില്ലെങ്കിൽ, ഗുരുതരമായ ഫുഡ് പോയിസണിംഗിനും വയറ് സംബന്ധമായ ആരോ​ഗ്യ പ്രശ്നങ്ങൾക്കും കാരണമാകും. ശരീരത്തിൽ ഏറ്റവും കൂടുതൽ ആരോ​ഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നത് മാംസാഹരങ്ങളിൽ നിന്നാണ്. പച്ചമീനിലും വേവിച്ച മീനിലും ബാക്ടീരിയകൾ വളരെ വേഗത്തിൽ വളരാൻ സാധ്യതയുണ്ട്.

1 / 5
നല്ല ഫ്രഷ് മീൻ കണ്ടാൽ അത് വാങ്ങി ഫ്രിഡ്ജിൽ വെച്ച് ദിവസങ്ങളോളം ഉപയോഗിക്കുന്നവരാണ് നമ്മൾ പലരും. എന്നാൽ മീൻ ഫ്രിഡ്ജിലോ ഫ്രീസറിലോ എത്ര ദിവസം വരെ സൂക്ഷിക്കാം എന്നത് പലർക്കും അറിയില്ല. ഇക്കാര്യം കൃത്യമായി അറിഞ്ഞിരുന്നില്ലെങ്കിൽ, ഗുരുതരമായ ഫുഡ് പോയിസണിംഗിനും വയറ് സംബന്ധമായ ആരോ​ഗ്യ പ്രശ്നങ്ങൾക്കും കാരണമാകും. ശരീരത്തിൽ ഏറ്റവും കൂടുതൽ ആരോ​ഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നത് മാംസാഹരങ്ങളിൽ നിന്നാണ്. (Image Credit Source: Getty Images)

2 / 5
പച്ചമീനിലും വേവിച്ച മീനിലും ബാക്ടീരിയകൾ വളരെ വേഗത്തിൽ വളരാൻ സാധ്യതയുണ്ട്. അതിനാൽ ഫ്രിഡ്ജിന്റെ താപനിലയും സംഭരണ സമയവും വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. മീനിന്റെ തരം അനുസരിച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ട ദിവസങ്ങളുടെ എണ്ണത്തിലും മാറ്റം വരുന്നു. അതായത്, നല്ല പച്ചമീനാണെങ്കിൽ, ഫ്രീസറിൽ അല്ലാതെ 48 മണിക്കൂർ വരെ സൂക്ഷിക്കാം. ഇനി ഫ്രീസറിലാണെങ്കിൽ കൂടി വന്നാൽ രണ്ടോ മൂന്നോ ദിവസം മാത്രമെ സൂക്ഷിക്കാവൂ.

3 / 5
വാങ്ങിയ മീൻ പഴകിയതായി തോന്നിയാൽ ഒറ്റദിവസംകൊണ്ട് തന്നെ കറിയാക്കുന്നതാണ് സുരക്ഷിതം. കറിവച്ച മീനാണെങ്കിൽ ഒന്നോ രണ്ടോ ദിവസം മാത്രമെ ഫ്രിഡ്ജിൽ സൂക്ഷിച്ച് കഴിക്കാവൂ. വറുത്ത മീനിൻ്റെ കാര്യത്തിലും ഇക്കാലയളവ് തന്നെയാണ് ഏറ്റവും ഉത്തമം. ചെമ്മീൻ, കണവ തുടങ്ങിയ മീനുകൾ നല്ല പച്ചയായി കിട്ടിയാൽ അധിക ദിവസം വയ്ക്കാതെ പാകം ചെയ്യുക. കൂടുതൽ കാലം ഫ്രിഡ്ജിൽ ഇരിക്കുന്ന മീനുകൾക്ക് രുചി കുറയുകയും ചെയ്യും.

4 / 5
മീൻ വാങ്ങിയ ഉടൻ തന്നെ വയറ്റിലെ ഭാഗങ്ങളും ചെകിളയും നീക്കം ചെയ്ത് നന്നായി കഴുകുക. ഈ ഭാഗങ്ങളിലാണ് ബാക്ടീരിയകൾ ഏറ്റവും കൂടുതൽ വളരുന്നത്. കഴുകിയ മീനിലെ വെള്ളമയം പൂർണ്ണമായി തുടച്ചു മാറ്റിയ ശേഷം മാത്രം പാത്രത്തിലാക്കുക. സാധാരണ കവറുകളിൽ വെക്കാതെ പ്ലാസ്റ്റിക്/ഗ്ലാസ് എയർ-ടൈറ്റ് പാത്രങ്ങളിലോ സിപ്പ്‌ലോക്ക് ബാഗുകളിലോ വെച്ച് ഫ്രിഡ്ജിൽ വയ്ക്കാം. ഇത് മീനിൻ്റെ ​ദുർ​ഗന്ധം  പടരുന്നത് തടയും.

5 / 5
ഫ്രീസറിൽ വെക്കുന്നതിന് മുൻപ് അല്പം മഞ്ഞൾപ്പൊടിയും ഉപ്പും അല്ലെങ്കിൽ അല്പം നാരങ്ങാനീര് പുരട്ടി വെച്ചാൽ മീൻ കൂടുതൽ ദിവസം ഫ്രഷ് ആയി ഇരിക്കും. ഫ്രീസറിൽ നിന്ന് പുറത്തെടുക്കുന്ന മീൻ അതിൻ്റെ ഐസ് എളുപ്പത്തിൽ കളിയാൻ വേണ്ടി നേരിട്ട് ചൂടുവെള്ളത്തിൽ ഇടരുത്. പാചകം ചെയ്യുന്നതിന് 3-4 മണിക്കൂർ മുൻപ് ഫ്രീസറിൽ നിന്ന് മാറ്റി സാധാരണ ഫ്രിഡ്ജ് തട്ടിൽ വെച്ച് തണുപ്പ് കുറയ്ക്കുക. ശേഷം പുറത്തെടുത്ത് വച്ചാൽ ഐസ് പെട്ടെന്ന് ഉരുകും.

Loading...
Unable to load recommendations.
Follow Us
നവംബറിലാണ് കുഞ്ഞിന്റെ ജനനമെങ്കിൽ ഈ പേരുകൾ നൽകൂ...
കാടമുട്ടയോ കോഴിമുട്ടയോ? ഏതിലാണ് പോഷകം കൂടുതൽ
കിടിലൻ ലുക്കിൽ ഹീറോ എക്സ്ട്രീം 160R 4V
സാംസങ്ങിന്റെ ബജറ്റ് 5ജി ഫോൺ ഇന്ത്യയിൽ എത്തി
അങ്ങനെ സുരാജിനും ലഭിച്ചു ആ കല്യാണക്കുറി
വിസ്റ്റാഡോം കോച്ചിൻ്റെ ഉള്ളി കാഴ്ചകൾ
നിയുക്ത ഗവർണർ ഓംപ്രകാശ് മാഥൂറിന് സ്വീകരണം നൽകി മുഖ്യമന്ത്രി
കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്ന് മുഖ്യമന്ത്രി