ദഹനം എളുപ്പമാക്കാൻ പൈനാപ്പിൾ; ഈ ഗുണങ്ങൾ അറിഞ്ഞിരിക്കാം | How Pineapple Helps in Digestion After Heavy Meals Malayalam news - Malayalam Tv9

ദഹനം എളുപ്പമാക്കാൻ പൈനാപ്പിൾ; ഈ ഗുണങ്ങൾ അറിഞ്ഞിരിക്കാം

Published: 

03 Sep 2026 | 03:38 PM

Health Benefits of Eating Pineapple After Your Meals: നമ്മൾ മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള പഴമാണ് പൈനാപ്പിൾ അഥവാ കൈതച്ചക്ക. ആഹാരം കഴിച്ച ശേഷം അല്പം പൈനാപ്പിൾ കഴിക്കുന്നത് ദഹനം എളുപ്പമാക്കാൻ വളരെ നല്ലതാണ്. ഇതിലുള്ള ബ്രോമെലൈൻ എന്ന പ്രത്യേക ഘടകം നമ്മൾ കഴിച്ച ഭക്ഷണത്തെ വേഗത്തിൽ ദഹിപ്പിക്കാൻ ശരീരത്തെ സഹായിക്കും

1 / 5
മീൻ, ഇറച്ചി, മുട്ട, എന്നിവയൊക്കെ ദഹിക്കാൻ സാധാരണ കുറച്ചധികം സമയമെടുക്കും. എന്നാൽ പൈനാപ്പിളിലുള്ള ബ്രോമെലൈൻ ഇവയിലെ പ്രോട്ടീൻ പെട്ടെന്ന് വിഘടിപ്പിച്ച് ദഹനം എളുപ്പമാക്കാൻ സഹായിക്കുന്നു. ശരീരത്തിന് ആവശ്യമായ ഊർജ്ജം ഭക്ഷണത്തിൽ നിന്നും പെട്ടെന്ന് വലിച്ചെടുക്കാൻ ഇത് വലിയ രീതിയിൽ സഹായിക്കും. (Image Credit source: Getty Images)

2 / 5
ഭക്ഷണം കഴിച്ച ശേഷം പൈനാപ്പിൾ കഴിക്കുന്നതാണ് ആരോഗ്യത്തിന് ഏറ്റവും നല്ലത്. സദ്യയോ ബിരിയാണിയോ ഒക്കെ വയറുനിറയെ കഴിച്ചാലുള്ള ബുദ്ധിമുട്ടും ഭാരവും കുറയ്ക്കാൻ ഇത് സഹായിക്കും. വയറ്റിലെ ദഹനരസങ്ങൾക്കൊപ്പം ചേർന്ന് പൈനാപ്പിൾ വേഗത്തിൽ പ്രവർത്തിക്കും. ഗ്യാസ് ട്രബിൾ, വയറുവേദന പോലുള്ള അസ്വസ്ഥതകൾ ഒഴിവാക്കാനും ഭക്ഷണത്തിന് ശേഷം പൈനാപ്പിൾ കഴിക്കുന്നത് സഹായിക്കും.

3 / 5
പൈനാപ്പിളിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ മലബന്ധം പോലെയുള്ള ബുദ്ധിമുട്ടുകൾ മാറ്റാൻ ഇത് ഉത്തമമാണ്. വൈറ്റമിൻ സി ധാരാളമുള്ള ഈ പഴം ശരീരത്തിൻ്റെ രോഗപ്രതിരോധശേഷി കൂട്ടാനും നല്ലതാണ്. ക്ഷീണം മാറ്റി ശരീരത്തിന് നല്ല ഉന്മേഷം നൽകാനും പൈനാപ്പിൾ കഴിക്കുന്നത് ഏറെ ഗുണം ചെയ്യും.

4 / 5
ജിമ്മിൽ പോകുന്നവർക്കും ശരീരഭാരം കുറയ്ക്കാൻ ഡയറ്റ് ചെയ്യുന്നവർക്കും പ്രോട്ടീൻ ദഹിക്കാൻ പൈനാപ്പിൾ ധൈര്യമായി കഴിക്കാം. അതുപോലെ, പ്രായമായവർക്ക് ദഹനപ്രശ്നങ്ങൾ വരുന്നത് സ്വാഭാവികമാണ്. അവർക്കും ഭക്ഷണം കഴിച്ച ശേഷം അല്പം പൈനാപ്പിൾ കൊടുക്കുന്നത് വളരെ നല്ലതാണ്. ഹെവിയായി ഭക്ഷണം കഴിക്കുമ്പോൾ വയറിന് വല്ലാത്തൊരു വീർപ്പുമുട്ടൽ തോന്നുന്നവർക്ക് ഇതൊരു മികച്ച പരിഹാരമാണ്

5 / 5
ഭക്ഷണം കഴിച്ച ശേഷം ഒരു ചെറിയ കപ്പ് നിറയെ പൈനാപ്പിൾ കഴിക്കുന്നതാണ് ഉചിതം. എപ്പോഴും പുതിയ പഴം തന്നെ കഴിക്കാൻ ശ്രദ്ധിക്കുക. എന്നാൽ ഒരുപാട് കഴിച്ചാൽ വായിൽ ചെറിയ പുളിപ്പും ചൊറിച്ചിലും വരാൻ സാധ്യതയുണ്ട്. പൈനാപ്പിൾ അലർജിയുള്ളവർ ഇത് കഴിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

Loading...
Unable to load recommendations.
Follow Us
മുടിക്കൊഴിച്ചിൽ തടയാൻ ഉള്ളി എണ്ണ, തയ്യാറാക്കേണ്ടത്...
രാവിലെ വെറും വയറ്റിൽ നെല്ലിക്ക കഴിക്കാമോ?
മഞ്ഞുമൂടിയ മലനിരകൾ കാണാൻ വണ്ടി കയറാം! 7 കിടിലൻ സ്ഥലങ്ങൾ ഇതാ!
പഠിത്തത്തിൽ മിടുക്കരാകാം! വിദ്യാരംഭത്തിൽ ജപിക്കേണ്ട മന്ത്രങ്ങൾ
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?