ഗ്യാസ് സിലിണ്ടര്‍ ബുക്ക് ചെയ്യണോ? വാട്സാപ്പ് ഉണ്ടെങ്കിൽ സം​ഗതി റെഡി | How to Book LPG Gas Cylinder via WhatsApp, Step by Step Guide for Indane Gas Malayalam news - Malayalam Tv9

​Gas Cylinder Booking: ഗ്യാസ് സിലിണ്ടര്‍ ബുക്ക് ചെയ്യണോ? വാട്സാപ്പ് ഉണ്ടെങ്കിൽ സം​ഗതി റെഡി

Published: 

28 Mar 2026 | 01:47 PM

How to Book LPG Gas Cylinder: പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് രാജ്യത്ത് പാചകവാതക പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. ഇതിനിടെ എന്തെങ്കിലും തിരക്കിലാണ് ​ഗ്യാസ് തീരുന്നതെങ്കിൽ എന്ത് ചെയ്യും? ഏജൻസിയെ വിളിച്ചറിയിക്കാനോ വെബ്സൈറ്റിൽ കയറി ബുക്ക് ചെയ്യയാനോ സമയമില്ലെന്ന് ഓർത്ത് ഇനി ടെൻഷൻ വേണ്ട. ഒരു വാട്സാപ്പ് മെസേജിലൂടെ ​ഗ്യാസ് ബുക്ക് ചെയ്യാൻ കഴിയും.

1 / 5
ഇന്ത്യയിലെ പ്രമുഖ പാചകവാതക വിതരണക്കാരായ ഇൻഡേൻ ഗ്യാസ് ഉപയോ​ഗിക്കുന്നവർക്ക് ഇനി വാട്സാപ്പിലൂടെ ​ഗ്യാസ് ബുക്ക് ചെയ്യാൻ കഴിയും. എജൻസിയിൽ നേരിട്ട് പോകാനോ കസ്റ്റമർ കെയർ നമ്പറിൽ കാത്തിരിക്കാനോ ഉള്ള സമയം ഇത് വഴി ലാഭിക്കാവുന്നതാണ്.

2 / 5
​ഗ്യാസ് ബുക്ക് ചെയ്യുന്നതിനായി ആദ്യം നിങ്ങൾ ഇൻഡേൻ ​ഗ്യാസിന്റെ ഔദ്യോ​ഗിക ബുക്കിം​ഗ് നമ്പറായ 7588888824 ഫോണിൽ സേവ് ചെയ്യുക. ശേഷം സേവ് ചെയ്ത ഈ നമ്പറിലേക്ക് നിങ്ങളുടെ വാട്സാപ്പിൽ നിന്ന് മെസേജ് അയക്കേണ്ടതാണ്.

3 / 5
ഇൻഡേൻ ഗ്യാസ് കണക്ഷനുമായി രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറിൽ നിന്ന് REFILL എന്ന് ടൈപ്പ് ചെയ്ത് മെസ്സേജ് അയക്കാവുന്നതാണ്. മെസേജ് അയച്ചാലുടൻ സിസ്റ്റം നിങ്ങളുടെ വിവരങ്ങൾ പരിശോധിക്കുകയും ബുക്കിംഗ് സ്ഥിരീകരിച്ചുകൊണ്ടുള്ള മറുപടി നൽകുന്നതുമാണ്.

4 / 5
ബുക്കിംഗ് പൂർത്തിയായ ശേഷം ബുക്കിംഗ് നമ്പറും മറ്റ് വിശദാംശങ്ങളും അടങ്ങിയ മെസേജ് നിങ്ങൾക്ക് ലഭിക്കും. 24 മണിക്കൂറും ഈ സേവനം ലഭ്യമാണ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഗ്യാസ് ഏജൻസിയിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് തന്നെ വാട്സാപ്പ് മെസേജ് അയക്കാൻ ശ്രദ്ധിക്കേണ്ടതാണ്.

5 / 5
മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ, അടുത്തുള്ള ഇൻഡേൻ ഗ്യാസ് വിതരണക്കാരുമായി ബന്ധപ്പെട്ട് നമ്പർ അപ്‌ഡേറ്റ് ചെയ്യാവുന്നതാണ്.

Follow Us
പെരുവന്താനത്ത് ജഡ്ജിയുടെ കാറും പിക്ക്പ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടം
പെട്രോളിന് ബൈക്കിൻ്റെ ടാങ്ക് ഊരി എത്തി, യുവാവ്
അമ്മയിൽ നിന്നും പാഠങ്ങൾ പഠിക്കുന്ന കുട്ടിയാന
കോൺഗ്രസ്സിൻ്റെ ക്രൗഡ്‌ പുള്ളർ ഷാഫിയോ?