Haircare Tips: മുടിയുടെ ഉള്ളുകൂട്ടാൻ ആഗ്രഹമുണ്ടോ? പ്രഭാതത്തിൽ ശ്രദ്ധിക്കേണ്ട ഹെയർ കെയർ നോക്കാം
How To Boost Hair Density: രാവിലെ നാം ചെയ്യുന്ന ചില ലളിതമായ കാര്യങ്ങൾ തലയോട്ടിയിലെ രക്തയോട്ടം വർദ്ധിപ്പിക്കുകയും മുടിയുടെ വേരുകളെ ബലപ്പെടുത്തുകയും ചെയ്യുന്നു. അത്തരത്തിൽ നിങ്ങൾ പിന്തുടരേണ്ട ശീലങ്ങൾ ഇവയൊക്കെയാണ്. ഉറക്കമുണർന്നാലുടൻ മുടിക്ക് വേണ്ടി നമ്മൾ ചെയ്യുന്ന ചെറിയ കരുതൽ മുടി കൊഴിച്ചിൽ തടയാനും പുതിയ മുടി വളരാനും സഹായിക്കുമെന്നതാണ് സത്യം.

മുടിയുടെ ഉള്ളും ആരോഗ്യവും വർദ്ധിപ്പിക്കാൻ വിലകൂടിയ ഉൽപ്പന്നങ്ങൾ വാങ്ങിയുപയോഗിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ അതിലെല്ലാം ഉപരി മുടിയുടെ ആരോഗ്യത്തെ സംരക്ഷിക്കുന്നത് നമ്മുടെ ചില ചിട്ടയായ പ്രഭാത ശീലങ്ങളാണ്. ഉറക്കമുണർന്നാലുടൻ മുടിക്ക് വേണ്ടി നമ്മൾ ചെയ്യുന്ന ചെറിയ കരുതൽ മുടി കൊഴിച്ചിൽ തടയാനും പുതിയ മുടി വളരാനും സഹായിക്കുമെന്നതാണ് സത്യം. (Image Credits: Getty Images)

രാവിലെ നാം ചെയ്യുന്ന ചില ലളിതമായ കാര്യങ്ങൾ തലയോട്ടിയിലെ രക്തയോട്ടം വർദ്ധിപ്പിക്കുകയും മുടിയുടെ വേരുകളെ ബലപ്പെടുത്തുകയും ചെയ്യുന്നു. അത്തരത്തിൽ നിങ്ങൾ പിന്തുടരേണ്ട ശീലങ്ങൾ ഇവയൊക്കെയാണ്. രാവിലെ എഴുന്നേറ്റ ഉടൻ തന്നെ വിരലുകൾ ഉപയോഗിച്ച് തലയോട്ടിയിൽ 2-3 മിനിറ്റ് മൃദുവായി മസാജ് ചെയ്യുന്നത് തലയോട്ടിയിലെ രക്തയോട്ടം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.

രാത്രിയിൽ ഉറങ്ങുന്നതിനാൽ ആ സമയത്തുള്ള കുറഞ്ഞ രക്തയോട്ടത്തെ ഉത്തേജിപ്പിക്കാനും മുടിയുടെ വേരുകളിലേക്ക് പോഷകങ്ങൾ എത്തിക്കാനും രാവിലെയുള്ള മസാജ് വളരെയധികം സഹായിക്കുന്നു. തല കുനിച്ചിട്ട് മസാജ് ചെയ്യുന്നതാണ് ഏറ്റവും നല്ലത്. അതുപോലെ രാവിലെയുള്ള ഭക്ഷണക്രമത്തിലും വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.

മുട്ട, മുളപ്പിച്ച ധാന്യങ്ങൾ, നട്സ്, പാലുൽപ്പന്നങ്ങൾ എന്നിവ പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് മുടിക്ക് കട്ടി കൂട്ടാൻ സഹായിക്കുന്ന രീതികളാണ്. ശരീരത്തിലെ വിഷാംശങ്ങൾ പുറന്തള്ളുന്നത് മുടിയുടെ ആരോഗ്യത്തിന് മികച്ചതാണ്. അതിനാൽ രാവിലെ വെറും വയറ്റിൽ ഒരു ഗ്ലാസ് ഇളംചൂട് വെള്ളത്തിൽ നാരങ്ങ നീര് ചേർത്ത് കുടിക്കാം. ഇത് ദഹനപ്രക്രിയ മെച്ചപ്പെടുത്തുന്നു.

രാവിലെ 10 മിനിറ്റ് ശ്വസന വ്യായാമമോ യോഗയോ ചെയ്യുന്നത് സ്ട്രെസ് കുറയ്ക്കുകയും മുടിയിലേക്കുള്ള ഓക്സിജൻ ആഗിരണം മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്യുന്നു. അതുപോലെ പരുക്കനായ തോർത്ത് ഉപയോഗിക്കുന്നത് ഒഴിവാക്കുക. പകരം ഒരു മൃദുവായ കോട്ടൺ തുണിയോ മൈക്രോ ഫൈബർ ടവ്വലുകളോ ഉപയോഗിച്ച് മുടിയിലെ വെള്ളം വലിച്ചെടുക്കുക.