കണ്ണും ചെകിളപ്പൂവും നോക്കിയാൽ പോരാ!; നല്ല ഫ്രഷ് മീൻ നോക്കി വാങ്ങേണ്ടത് ഇങ്ങനെ | How To Buy Fresh Fish From Market, Complete Guide And Check These Parts Before Buying Malayalam news - Malayalam Tv9

Fish Buying Tips: കണ്ണും ചെകിളപ്പൂവും നോക്കിയാൽ പോരാ!; നല്ല ഫ്രഷ് മീൻ നോക്കി വാങ്ങേണ്ടത് ഇങ്ങനെ

Published: 

09 Sep 2026 | 11:08 AM

How To Buy Fresh Fish; മീനിന്റെ കണ്ണുകൾ തെളിഞ്ഞതും, തിളക്കമുള്ളതും, പുറത്തേക്ക് അല്പം തള്ളിയ നിൽക്കുന്നതുമായിരിക്കും. മീനിൻ്റെ കണ്ണിന്റെ കണ്മണി മങ്ങിയതോ, വെളുത്ത പടലം മൂടിയതോ, കുഴിഞ്ഞുപോയതോ ആണെങ്കിൽ അത് ദിവസങ്ങൾ പഴക്കമുള്ള മീനാണെന്ന് ഉറപ്പാക്കാം. അത്തരം മീനുകൾ ഒരു കാരണവശാലും വാങ്ങരുത്. ജീവന് തന്നെ ഭീഷണിയാകുന്ന പല വിഷാംശങ്ങളും ഇതിലുണ്ടാകാം.

1 / 5
മീനോ ഇറച്ചിയോ തുടങ്ങി ഭക്ഷണസാധനങ്ങൾ പലതും വിശ്വസിക്കാൻ വാങ്ങാൻ കഴിയാത്ത അവസ്ഥയാണിപ്പോൾ. മാർക്കറ്റിൽ പോയി മീൻ വാങ്ങുമ്പോൾ പലരും കണ്ണും ചെകിളപ്പൂവിന്റെ ചുവപ്പുനിറവും മാത്രം നോക്കിയാണ് അത് ഫ്രഷ് ആണോ പഴകിയതാണോ എന്ന് ഉറപ്പുവരുത്തുന്നത്. എന്നാൽ രാസവസ്തുക്കൾ കലർത്തി മീൻ ദിവസങ്ങളോളം കേടുകൂടാതെ സൂക്ഷിക്കുന്ന ഈ കാലത്ത്, ഈ രണ്ടു കാര്യങ്ങൾ മാത്രം നോക്കി മീൻ വാങ്ങിയാൽ പണി കിട്ടാൻ സാധ്യത കൂടുതലാണ്. (Image Credit Source: Getty Images)

2 / 5
കണ്ണിന്റെ തെളിച്ചം: മീനിന്റെ കണ്ണുകൾ തെളിഞ്ഞതും, തിളക്കമുള്ളതും, പുറത്തേക്ക് അല്പം തള്ളിയ നിൽക്കുന്നതുമായിരിക്കും. മീനിൻ്റെ കണ്ണിന്റെ കണ്മണി മങ്ങിയതോ, വെളുത്ത പടലം മൂടിയതോ, കുഴിഞ്ഞുപോയതോ ആണെങ്കിൽ അത് ദിവസങ്ങൾ പഴക്കമുള്ള മീനാണെന്ന് ഉറപ്പാക്കാം. അത്തരം മീനുകൾ ഒരു കാരണവശാലും വാങ്ങരുത്. ജീവന് തന്നെ ഭീഷണിയാകുന്ന പല വിഷാംശങ്ങളും ഇതിലുണ്ടാകാം.

3 / 5
ചെകിളപ്പൂവിന്റെ നിറം: ചെകിളപ്പൂക്കൾ തുറന്നു നോക്കുമ്പോൾ നല്ല കടും ചുവപ്പോ അല്ലെങ്കിൽ പിങ്ക് നിറമോ ആയിരിക്കും നല്ല മീനാണെങ്കിൽ. ഒപ്പം പശപശപ്പോ വല്ലാത്ത ദുർഗന്ധമോ ഉണ്ടാകില്ല. ചെകിളപ്പൂക്കൾക്ക് തവിട്ടുനിറമോ കറുപ്പുനിറമോ കലർന്നിട്ടുണ്ടെങ്കിൽ അത് പഴകിയതാണെന്ന് ഉറപ്പാക്കാം. ചിലപ്പോൾ രാസവസ്തുക്കൾ ചേർത്ത് ചെകിളപ്പൂവിന് കൃത്രിമമായി ചുവപ്പുനിറം നൽകാനും സാധ്യതയുണ്ട്.

4 / 5
മീനിന്റെ തൊലി: മീനിന്റെ വയറ്റിലോ പുറത്തോ വിരൽ കൊണ്ട് ചെറുതായി അമർത്തി നോക്കുക. വിരൽ എടുക്കുമ്പോൾ അമർന്ന ഭാഗം പഴയപടിയാവുകയാണെങ്കിൽ മീൻ ഫ്രഷ് ആണ്. അതേസമയം, വിരൽ അമർത്തിയ ഭാഗം കുഴിഞ്ഞുതന്നെ നിൽക്കുകയാണെങ്കിൽ ആ മീൻ പഴകിയതാണ്. ഫ്രഷ് മീനിന് സ്വാഭാവികമായ കടലിന്റെയോ വെള്ളത്തിന്റെയോ മണമേ ഉണ്ടാകൂ. അല്ലാതെ സഹിക്കാൻ പറ്റാത്ത അഴുകിയ ദുർഗന്ധമോ അമോണിയയുടെ കെമിക്കൽ മണമോ ഉണ്ടാകില്ല.

5 / 5
ചെതുമ്പലും വാലും: മീനിന്റെ ചെതുമ്പലുകൾ ശരീരത്തോട് ചേർന്ന് ഉറച്ചുനിൽക്കും. പെട്ടെന്ന് അടർന്നുപോകില്ല. വാൽ ഭാഗവും ചിറകുകളും കേടുപാടുകൾ കൂടാതെ നിവർന്നുനിൽക്കുന്നതാണ് ഫ്രഷ് മീനിന്റെ ലക്ഷണം. ഐസിൽ വെച്ച മീനാണെങ്കിലും ഫ്രഷ് മീനിൽ ഈച്ചയോ പ്രാണികളോ സ്വാഭാവികമായി വന്നിരിക്കും. ഫോർമാലിൻ കലർന്ന മീനാണെങ്കിൽ പ്രാണികളോ ഈച്ചകളോ അതിൽ വന്നിരിക്കില്ല. മീൻ പാകം ചെയ്യുമ്പോൾ അമിതമായ രാസവസ്തുക്കളുടെ മണമോ കഷണങ്ങൾ റബ്ബർ പോലെ കട്ടിയാകുന്നതോ കണ്ടാൽ അത് കഴിക്കാതിരിക്കുക.

Loading...
Unable to load recommendations.
Follow Us
നിങ്ങളുടെ ഭൂമിയില്‍ സ്വര്‍ണമുണ്ടോയെന്ന് എങ്ങനെ കണ്ടെത്താം?
വയറിളക്കത്തിന് ആദ്യം ചെയ്യേണ്ടത് എന്ത്? തെറ്റ് ചെയ്യല്ലേ
ദുബായിയുടെ 5 വർഷത്തെ ടൂറിസ്റ്റ് വിസയ്ക്ക് എങ്ങനെ അപേക്ഷിക്കാം?
പുളി ചേർത്ത ഭക്ഷണങ്ങൾ ദിവസവും കഴിക്കാറുണ്ടോ?
Viral Video | ജോലി പൂർത്തിയാക്കിയ കെഎസ്ആർടിസി ഉദ്യോഗസ്ഥൻ
കാറിടിച്ച് പരിക്കേറ്റ പുലി വനംവകുപ്പുകാരെ ആക്രമിച്ചു
നീലഗിരി ഗൂഡലൂർ ടൗണിൽ കാട്ടാന ഇറങ്ങിയപ്പോൾ
ഡൽഹിയിൽ കുട്ടികളുടെ ഹോസ്റ്റൽ തകർന്നു വീണപ്പോൾ