Pappadam Recipe: ചോറിന് വേറെ കറി ഒന്നും വേണ്ടിവരില്ല! പപ്പടം കൊണ്ട് ഇങ്ങനെ ചെയ്തു നോക്കൂ
Pappadam Recipe For Lunch: ഓണത്തിന് വാങ്ങിയ പപ്പടത്തിൻ്റെ ബാക്കി വീട്ടിലുണ്ടെങ്കിൽ ഒരു കഷ്ണം ഉള്ളിയും മാത്രം മതി അഞ്ചേ അഞ്ച് മിനിറ്റിൽ ചോറുണ്ണാൻ മനോഹരമായ ഒരു നാടൻ വിഭവം തയ്യാറാക്കാം. 'പപ്പടം തോരൻ' അല്ലെങ്കിൽ 'പപ്പടം ഉപ്പേരി' എന്ന് വിളിക്കുന്ന ഈ വിഭവം വളരെ എളുപ്പത്തിൽ എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം. പെട്ടെന്ന് അതിഥികൾ വരുമ്പോഴും കറികൾ ഇല്ലാത്തപ്പോഴും ട്രൈ ചെയ്യാൻ പറ്റിയ ഏറ്റവും മികച്ച നാടൻ റെസിപ്പിയാണിത്.

ഊണ് കഴിക്കാൻ കറികളൊന്നുമില്ലെന്ന് ഓർത്ത് ഇനി ആരും സങ്കടപ്പെടേണ്ട. ഓണത്തിന് വാങ്ങിയ പപ്പടത്തിൻ്റെ ബാക്കി വീട്ടിലുണ്ടെങ്കിൽ ഒരു കഷ്ണം ഉള്ളിയും മാത്രം മതി അഞ്ചേ അഞ്ച് മിനിറ്റിൽ ചോറുണ്ണാൻ മനോഹരമായ ഒരു നാടൻ വിഭവം തയ്യാറാക്കാം. 'പപ്പടം തോരൻ' അല്ലെങ്കിൽ 'പപ്പടം ഉപ്പേരി' എന്ന് വിളിക്കുന്ന ഈ വിഭവം വളരെ എളുപ്പത്തിൽ എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം. (Image credit source: Social Media)

ആവശ്യമായ ചേരുവകൾ: പപ്പടം - 5 അല്ലെങ്കിൽ 6 എണ്ണം, ചെറിയ ഉള്ളി (കൊച്ചുള്ളി) - 8-10 എണ്ണം പൊടിയായി അരിഞ്ഞത്, പച്ചമുളക് - 2 എണ്ണം വട്ടത്തിൽ അരിഞ്ഞത്, വെളുത്തുള്ളി - 3 അല്ലി ചതച്ചത്, കടുക് - 1/2 ടീസ്പൂൺ, വറ്റൽ മുളക് - 2 എണ്ണം, തേങ്ങ ചിരകിയത് - 3 ടേബിൾ സ്പൂൺ, മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ, മുളകുപൊടി - 1/2 ടീസ്പൂൺ, വെളിച്ചെണ്ണ, കറിവേപ്പില, ഉപ്പ് - ആവശ്യത്തിന് എന്നിവയാണ് ആവശ്യമായ ചേരുവകൾ.

തയ്യാറാക്കുന്ന വിധം: ആദ്യം പപ്പടം നല്ല വെളിച്ചെണ്ണയിൽ വറുത്തെടുക്കുക. തണുത്ത ശേഷം ഇവ കൈകൊണ്ട് ഒരുപാടങ്ങ് പൊടിയാതെ ചെറുതായി ഉടച്ചുവെക്കുക. ഒരു പാനിൽ അല്പം വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുകും വറ്റൽ മുളകും കറിവേപ്പിലയും ഇട്ട് പൊട്ടിക്കുക. ഇതിലേക്ക് അരിഞ്ഞുവെച്ച ചെറിയ ഉള്ളി, പച്ചമുളക്, ചതച്ച വെളുത്തുള്ളി എന്നിവ ചേർത്ത് ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ നന്നായി വഴറ്റുക.

തീ കുറച്ചുവെച്ച ശേഷം മഞ്ഞൾപ്പൊടിയും മുളകുപൊടിയും ചേർത്ത് പച്ചമണം മാറുന്നത് വരെ ഇളക്കുക. പപ്പടത്തിൽ ഉപ്പുള്ളതിനാൽ മസാലയ്ക്ക് ആവശ്യമായ അല്പം ഉപ്പ് മാത്രം ചേർക്കുക. ഇനി ചിരകിയ തേങ്ങ ചേർത്ത് ഒരു മിനിറ്റ് ഇളക്കി യോജിപ്പിക്കുക. അവസാനമായി ഉടച്ചുവെച്ചിരിക്കുന്ന പപ്പടം ഇതിലേക്ക് ഇട്ട് നന്നായി ഇളക്കി യോജിപ്പിച്ച് തീ ഓഫ് ചെയ്യാം.

ചൂടോടെ കഴിക്കുമ്പോൾ പപ്പടത്തിന്റെ ക്രിസ്പിയായിട്ടുള്ള രീതിയും മസാലയുടെ രുചിയും ചേർന്ന് ചോറിന് വേറെ ഒരു കറിയുടെയും ആവശ്യമുണ്ടാകില്ല. പെട്ടെന്ന് അതിഥികൾ വരുമ്പോഴും കറികൾ ഇല്ലാത്തപ്പോഴും ട്രൈ ചെയ്യാൻ പറ്റിയ ഏറ്റവും മികച്ച നാടൻ റെസിപ്പിയാണിത്. തീർച്ചയായും നിങ്ങൾക്ക് ഇത് പരീക്ഷിച്ച് നോക്കാവുന്നതാണ്.