EV Charging : ഇലക്ട്രിക് വാഹനങ്ങൾ ചാർജ്ജ് ചെയ്യേണ്ടത് ഈ വിധം, സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട!
How to charge ev vehicle properly: വിരലിൽ എണ്ണാവുന്ന കണക്കിൽ നിന്ന് ഓരോ വീടുകളിൽ ഒന്നെന്ന നിലയിലേക്ക് ഇലക്ട്രിക് വാഹനങ്ങളുടെ സാന്നിധ്യം വർദ്ധിച്ചു വരികയാണ്. പെട്രോൾ ഡീസൽ വാഹനങ്ങളെ പോലെ തന്നെ ജനകീയമായിരിക്കുന്നു കലക്ടർ വാഹനങ്ങളും. ഇലക്ട്രിക് വാഹനങ്ങളുടെ പ്രധാന ഘടകം എന്നത് ചാർജിങ് ആണ്.

ചിലർ വീടുകളിൽ തന്നെയാണ് വാഹനം ചാർജ് ചെയ്യുന്നത്. മറ്റു ചിലർ ചാർജിങ് സ്റ്റേഷനുകളെ ആണ് ആശ്രയിക്കാറ്. എവിടെ നിന്ന് ആയാലും ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുമ്പോൾ നിർബന്ധമായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇക്കാര്യങ്ങൾ കൃത്യമായി പിന്തുടർന്നില്ലെങ്കിൽ ഒരുപക്ഷേ നിങ്ങൾ വലിയ വില കൊടുക്കേണ്ടി വരും. സുരക്ഷിതമായും കൃത്യതയോടെയും വാഹനങ്ങൾ ചാർജ് ചെയ്യേണ്ട രീതി പരിശോധിക്കാം. (Image Credit source: Getty Images)

ഏറ്റവും ആദ്യം വാഹനത്തിന് അനുയോജ്യമായ ചാർജിങ് സ്റ്റേഷനുകൾ തിരഞ്ഞെടുക്കുക എന്നതാണ്. വാഹനത്തിന്റെ ബാറ്ററി സ്പെസിഫിക്കേഷനുമായി യോജിക്കുന്ന ചാർജറുകൾ മാത്രം ഉപയോഗിക്കുക. നിരന്തരമായി ഫാസ്റ്റ് ചാർജിങ് ചെയ്യുന്നത് ഒഴിവാക്കാൻ ശ്രദ്ധിക്കണം. തുടർച്ചയായി ഇത്തരത്തിൽ ചാർജ് ചെയ്യുന്നത് ബാറ്ററിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ഏറ്റവും അഭികാമ്യം ഹോം ചാർജിങ് തന്നെയാണ്. വീടുകളിലാണ് വാഹനം ചാർജ് ചെയ്യുന്നത് എങ്കിലും വാഹനത്തിന്റെ ഒറിജിനൽ ചാർജർ തന്നെ ഇതിനായി ഉപയോഗിക്കുക.

സുരക്ഷിതമായി വേണം ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാൻ. കനത്ത മഴ പെയ്യുമ്പോഴോ മഞ്ഞുള്ള കാലാവസ്ഥയിലോ വാഹനം ചാർജ് ചെയ്യുന്നത് ഒഴിവാക്കുക. ചാർജിങ്ങിനായി തിരഞ്ഞെടുക്കുന്ന സ്ഥലം നനവില്ലാത്തതും വായു സഞ്ചാരം ഉള്ളതുമായിക്കാൻ ശ്രദ്ധിക്കുക. വാഹനം ചാർജ് ചെയ്യുന്ന സമയത്ത് അസാധാരണമായ ശബ്ദമോ ഗന്ധമോ തോന്നിയാൽ ഉടൻതന്നെ ചാർജിങ് കേബിൾ വിശ്ചേദിക്കുക.

പലരും പിന്തുടരുന്ന തെറ്റായ രീതിയാണ് ഓവർ നൈറ്റ് ചാർജിങ്. വിപണിയിലുള്ള മെക്കാ ഇലക്ട്രിക് വാഹനങ്ങളിലും ബാറ്ററി മാനേജ്മെന്റ് സിസ്റ്റം ഉണ്ടെങ്കിലും നമ്മുടെ ചാർജിങ് ശീലങ്ങൾ ഏറെ പ്രധാനമാണ്. ബാറ്ററി പൂർണമായും റീചാർജ് ചെയ്യുന്നത് പതിവായി തുടരുന്നത് ശരിയല്ല. ഇത് ബാറ്ററിയുടെ ലൈഫ് കുറയ്ക്കും. ദൈനംദിന ഉപയോഗത്തിന് 80 ശതമാനം വരെ ചാർജ് ചെയ്യുന്നതാണ് ഉത്തമം.

കൃത്യമായ ഇടവേളകളിൽ ചാർജറുകൾ പരിശോധിക്കേണ്ടതാണ്. ചാർജ് ചെയ്യാൻ തുടങ്ങുന്നതിനു മുമ്പ് ചാർജിങ് കേബിളിന് കേട് പാടുകൾ ഇല്ല എന്ന് ഉറപ്പുവരുത്താനും ശ്രദ്ധിക്കണം. ശരിയായ ചാർജിങ് ശീലങ്ങൾ പിന്തുടരുന്നത് വഴി ബാറ്ററിയുടെ ആരോഗ്യവും വാഹനത്തിന്റെ ലൈഫും വർദ്ധിപ്പിക്കാൻ സഹായിക്കും.