ശുദ്ധമായ തേൻ എങ്ങനെ കണ്ടെത്താം? അസൽ തേൻ കണ്ടുപിടിക്കാൻ ഇതറിഞ്ഞാൽ മതി | How to Check Purity of Honey at Home Malayalam, Easy Kitchen Tips To Know the Quality Malayalam news - Malayalam Tv9

Honey Purity Test: ശുദ്ധമായ തേൻ എങ്ങനെ കണ്ടെത്താം? അസൽ തേൻ കണ്ടുപിടിക്കാൻ ഇതറിഞ്ഞാൽ മതി

Published: 

19 Oct 2026 | 12:59 PM

Honey Purity Test Tips And Tricks: ഇന്ന് വിപണിയിൽ ലഭിക്കുന്ന ഭൂരിഭാഗം തേനുകളിലും പഞ്ചസാര ലായനിയോ കൃത്രിമ മധുരങ്ങളോ രാസവസ്തുക്കളോ കലർന്നിട്ടുണ്ടെന്നത് ഒരു വലിയ യാഥാർത്ഥ്യമാണ്. ഒരു ഗ്ലാസ് തെളിഞ്ഞ വെള്ളത്തിലേക്ക് ഒരു സ്പൂൺ തേൻ ഒഴിക്കുക. ശുദ്ധമായ തേനാണ് നിങ്ങൾ വാങ്ങിയതെങ്കിൽ, ഒട്ടും അലിയാതെ കട്ടിയായി ഗ്ലാസിന്റെ അടിത്തട്ടിലേക്ക് ഊർന്നിറങ്ങി പോകുന്നത് കാണാനാകും. വാങ്ങിയ തേൻ അസൽ തേനല്ലേ എന്ന് വീടുകളിൽ വെച്ചുതന്നെ വളരെ എളുപ്പത്തിൽ പരിശോധിച്ചറിയാൻ സഹായിക്കുന്ന ചില പൊടികൈകൾ നോക്കാം.

1 / 5
ആരോഗ്യ സംരക്ഷണത്തിലും ഔഷധങ്ങളിലും ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് തേൻ. എന്നാൽ ഇന്ന് വിപണിയിൽ ലഭിക്കുന്ന ഭൂരിഭാഗം തേനുകളിലും പഞ്ചസാര ലായനിയോ കൃത്രിമ മധുരങ്ങളോ രാസവസ്തുക്കളോ കലർന്നിട്ടുണ്ടെന്നത് ഒരു വലിയ യാഥാർത്ഥ്യമാണ്. വാങ്ങിയ തേൻ അസൽ തേനല്ലേ എന്ന് വീടുകളിൽ വെച്ചുതന്നെ വളരെ എളുപ്പത്തിൽ പരിശോധിച്ചറിയാൻ സഹായിക്കുന്ന ചില പൊടികൈകൾ നോക്കാം. (Image Credit Source: Getty Images)

2 / 5
വെള്ളത്തിലെ പരീക്ഷണം: ഒരു ഗ്ലാസ് തെളിഞ്ഞ വെള്ളത്തിലേക്ക് ഒരു സ്പൂൺ തേൻ ഒഴിക്കുക. ശുദ്ധമായ തേനാണ് നിങ്ങൾ വാങ്ങിയതെങ്കിൽ,  ഒട്ടും അലിയാതെ കട്ടിയായി ഗ്ലാസിന്റെ അടിത്തട്ടിലേക്ക് ഊർന്നിറങ്ങി പോകുന്നത് കാണാനാകും. വ്യാജനായ തേനാണ് വാങ്ങിയതെങ്കിൽ, വെള്ളത്തിൽ വീഴുമ്പോൾത്തന്നെ പെട്ടെന്ന് ലയിച്ചു ചേരുകയും അലിയുകയും ചെയ്യും.

3 / 5
തള്ളവിരൽ പരീക്ഷണം: ഒരു തുള്ളി തേൻ നിങ്ങളുടെ തള്ളവിരലിൽ വയ്ക്കുക. ശുദ്ധമായ തേനാണെങ്കിൽ പശപശപ്പോടെ ഒരിടത്തുതന്നെ ഉറച്ചുനിൽക്കും, വിരലിലൂടെ പടർന്നൊഴുകില്ല. വെള്ളം പോലെ വിരലിന്റെ വശങ്ങളിലേക്ക് വേഗത്തിൽ ഒഴുകിപ്പോകുന്നത് ശ്രദ്ധയിൽപ്പെട്ടാൽ അത് ശുദ്ധമായ തേനല്ല എന്ന് നിങ്ങൾക്ക് ഉറപ്പിക്കാം.

4 / 5
ടിഷ്യൂ പേപ്പർ പരീക്ഷണം: ഒരു ബ്ലോട്ടിംഗ് പേപ്പറിലോ ടിഷ്യൂ പേപ്പറിലോ ഒരു തുള്ളി തേൻ വയ്ക്കുക. പേപ്പർ തേനിനെ ഉടനടി വലിച്ചെടുക്കില്ല, മറുവശത്തേക്ക് നനവ് പടരുകയുമില്ല. അങ്ങനെയെങ്കിൽ അവ നല്ല തേനാണ്. അതിൽ അടങ്ങിയിരിക്കുന്ന വെള്ളത്തിന്റെ സാന്നിധ്യം കാരണം പേപ്പറിലേക്ക് വേഗത്തിൽ പടരുകയും പേപ്പർ നനയുകയും ചെയ്താൽ അത് കൃതൃമ തേനാണെന്ന് ഉറപ്പിക്കാം.

5 / 5
വിനിഗർ പരീക്ഷണം: ഒരു സ്പൂൺ തേനിലേക്ക് അല്പം വെള്ളവും 2-3 തുള്ളി വിനിഗറും ചേർത്ത് നന്നായി ഇളക്കുക. ശുദ്ധമായ തേനാണെങ്കിൽ, യാതൊരുവിധ പ്രതികരണവും ഉണ്ടാകില്ല. മിശ്രിതത്തിൽ നുരയും പതയും രൂപപ്പെടുകയാണെങ്കിൽ അതിൽ മായം കലർന്നിട്ടുണ്ടെന്ന് ഉറപ്പിക്കാം. ഒരു പ്ലേറ്റിൽ അല്പം തേൻ ഒഴിച്ച് അതിന് മുകളിൽ അല്പം തണുത്ത വെള്ളം ഒഴിക്കുക. തുടർന്ന് പ്ലേറ്റ് പതുക്കെ വശങ്ങളിലേക്ക് കറക്കുക. ശുദ്ധമായ തേനാണെങ്കിൽ, തേനീച്ചക്കൂടിന്റെ ആകൃതിയിലുള്ള പാറ്റേൺ രൂപപ്പെടുന്നത് കാണാം.

Loading...
Unable to load recommendations.
Follow Us
ഒറ്റ പനിക്കൂർക്ക മതി! ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരം
അറിയാതെ പോലും വെറും വയറ്റിൽ ഈ ഭക്ഷണങ്ങൾ കഴിക്കരുത്
കുക്കർ റബ്ബർ അയഞ്ഞോ? പുതിയത് വാങ്ങും മുൻപ് ഇതൊന്ന് ചെയ്യൂ
ഡിയോ 125 - കിടിലൻ ലുക്കും കൂടുതൽ പെർഫോമൻസും
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?