kitchen Tips: എണ്ണ തറയിൽ വീണോ? തുണിയെടുക്കാൻ വരട്ടെ, വൃത്തിയാക്കേണ്ടത് ഇങ്ങനെ…
How to Clean Oil Stains: പലപ്പോഴും എണ്ണ തറയിൽ വീഴാറുണ്ട്.ചിലപ്പോൾ ഇത് പല അപകടങ്ങളിലേക്കും നയിക്കും. ഇത്തരത്തിൽ തറയിൽ എണ്ണ വീണാൽ തുണി കൊണ്ട് മാത്രം തുടച്ചാൽ പോരാ, എണ്ണ കറകൾ എളുപ്പത്തിൽ കളയാൻ വീട്ടിലുള്ള ചില സാധനങ്ങളും നിങ്ങളെ സഹായിക്കും. ആരൊക്കെയാണ് ആ ഉപകാരികളെന്ന് അറിഞ്ഞാലോ...

പാചകം ചെയ്യുമ്പോഴോ അല്ലാതെയോ പലപ്പോഴും എണ്ണ തറയിൽ വീഴാറുണ്ട്.ചിലപ്പോൾ ഇത് പല അപകടങ്ങളിലേക്കും നയിക്കും. ഇനി ഇത്തരത്തിൽ തറയിൽ എണ്ണ വീണാൽ തുണി കൊണ്ട് മാത്രം തുടച്ചാൽ പോരാ, കറകൾ എളുപ്പത്തിൽ കളയാൻ വീട്ടിലുള്ള ചില സാധനങ്ങളും നിങ്ങളെ സഹായിക്കും. ആരൊക്കെയാണ് ആ ഉപകാരികളെന്ന് അറിഞ്ഞാലോ... (Image Credit source: Getty Images)

എണ്ണക്കറയുള്ള ഭാഗത്ത് അൽപ്പം ബേക്കിംഗ് സോഡ വിതറുക. കുറച്ചുനേരം വെച്ചതിനുശേഷം ഒരു നനഞ്ഞ തുണിയോ ബ്രഷോ ഉപയോഗിച്ച് ഉരച്ചു കഴുകിയാൽ കറ മാറും. ബേക്കിംഗ് സോഡ എണ്ണയെ പെട്ടെന്ന് വലിച്ചെടുക്കും. അതിനാൽ ഇനി എണ്ണക്കയറയെ കുറിച്ചുള്ള ടെൻഷൻ വേണ്ട.

എണ്ണക്കറയുള്ള ഭാഗത്ത് കുറച്ച് ഡിഷ് വാഷിംഗ് ലിക്വിഡോ സോപ്പോ പുരട്ടി കുറച്ചു സമയം കഴിഞ്ഞ് ചൂടുവെള്ളം ഒഴിച്ച് കഴുകുക. ഇത് കറയും അഴുക്കും നീക്കം ചെയ്യാൻ വളരെയധികം സഹായിക്കും. അതുപോലെ, വെള്ളവും വിനാഗിരിയും തുല്യ അളവിൽ ചേർത്ത് മിശ്രിതമാക്കുക. ഇത് കറയുള്ള ഭാഗത്ത് സ്പ്രേ ചെയ്ത് അല്പസമയം കഴിഞ്ഞ് തുടച്ചു മാറ്റാം.

പുതിയ എണ്ണക്കറയാണെങ്കിൽ അതിനുമുകളിൽ കോൺസ്റ്റാർച്ചോ പൗഡറോ ഇടുക. ഇത് എണ്ണയെ പൂർണ്ണമായി വലിച്ചെടുത്ത ശേഷം തുടച്ച് കളയാവുന്നതാണ്. കറ വളരെ കടുത്തതും അത് നീക്കം ചെയ്യാന് സാധിക്കാതെയും വന്നാല് കോണ്ക്രീറ്റ് ക്ലീനര് ഉപയോഗിക്കാം.

തറയിൽ വീണ എണ്ണ കോട്ടൺ തുണികൊണ്ട് തുടച്ചശേഷം മൈദയോ ബേക്കിങ് സോഡയോ വിതറുക. എണ്ണമയം ഈ പൊടികൾ ആഗിരണം ചെയ്യാൻ 15 മിനിറ്റ് സമയം അനുവദിക്കണം. ശേഷം ചെറുചൂടുവെള്ളത്തിൽ ഡിഷ് വാഷ് ലിക്വിഡ് കലർത്തി തുടച്ചുനീക്കാവുന്നതാണ്.