കറയും സ്മെല്ലും മാറ്റാം.. എയർ ഫ്രയർ കേടാകാതെ വൃത്തിയാക്കാം, വഴിയിതാ | How to Clean Your Air Fryer Without Damaging It, Easy Cleaning Tips Malayalam news - Malayalam Tv9

Cleaning Hacks: കറയും സ്മെല്ലും മാറ്റാം.. എയർ ഫ്രയർ കേടാകാതെ വൃത്തിയാക്കാം, വഴിയിതാ

Updated On: 

18 Oct 2026 | 04:48 PM

Air Fryer Cleaning: എയർ ഫ്രയർ ഉപയോഗശേഷം ഇത് വൃത്തിയാക്കുക എന്നത് പലപ്പോഴും ബുദ്ധിമുട്ടേറിയ ഒരു ജോലിയായി തോന്നാറുണ്ട്. പ്രത്യേകിച്ചും നോൺ-സ്റ്റിക്ക് കോട്ടിംഗിന് പോറലുകൾ ഏൽക്കാതെയും, കരിഞ്ഞ എണ്ണക്കറകൾ നീക്കം ചെയ്തും എയർ ഫ്രയർ എങ്ങനെ സുരക്ഷിതമായി വൃത്തിയാക്കാമെന്ന് നോക്കിയാലോ ...

1 / 5
ഇന്ന് ഒട്ടുമിക്ക പേരുടെയും അടുക്കളയിൽ എയർ ഫ്രയർ ഉപയോഗിക്കുന്നുണ്ട്. എന്നാൽ ഉപയോഗശേഷം ഇത് വൃത്തിയാക്കുക എന്നത് പലപ്പോഴും ബുദ്ധിമുട്ടേറിയ ഒരു ജോലിയായി തോന്നാറുണ്ട്. പ്രത്യേകിച്ചും നോൺ-സ്റ്റിക്ക് കോട്ടിംഗിന് പോറലുകൾ ഏൽക്കാതെയും, കരിഞ്ഞ എണ്ണക്കറകൾ നീക്കം ചെയ്തും എയർ ഫ്രയർ എങ്ങനെ സുരക്ഷിതമായി വൃത്തിയാക്കാമെന്ന് നോക്കിയാലോ... (Image Credit source: Getty Images)

2 / 5
എയർ ഫ്രയർ ഉപയോഗിച്ച ശേഷം അത് പൂർണ്ണമായും തണുക്കാൻ അനുവദിക്കുക. അതിനുശേഷം ബൗളും ട്രേയും ചെറുചൂടുവെള്ളവും കുറച്ച് ഡിഷ് വാഷ് ലായനിയും സോഫ്റ്റ് സ്പോഞ്ചും ഉപയോഗിച്ച് കഴുകുക. സ്റ്റീൽ സ്പഞ്ചുകളോ കട്ടി കൂടിയ സ്ക്രാപ്പറുകളോ ഉപയോഗിക്കരുത്; ഇത് നോൺ-സ്റ്റിക്ക് കോട്ടിംഗിന് പോറലേൽപ്പിക്കും.

3 / 5
കട്ടിപിടിച്ച കറകളോ കൊഴുപ്പോ ആണെങ്കിൽ, പെട്ടെന്ന് ഉരച്ച് കളയാൻ നോക്കാതെ ചെറുചൂടുള്ള സോപ്പ് വെള്ളത്തിൽ 15-20 മിനിറ്റ് ബൗൾ കുതിർത്തു വെക്കുക. ഇത് അഴുക്കുകൾ എളുപ്പത്തിൽ ഇളകിപ്പോരാൻ സഹായിക്കും.

4 / 5
കരിഞ്ഞ എണ്ണക്കറകളും മറ്റും കളയാൻ അൽപ്പം ബേക്കിംഗ് സോഡയും വെള്ളവും ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി കറയുള്ള ഭാഗത്ത് പുരട്ടി വെക്കുക. 10-15 മിനിറ്റിനു ശേഷം സോഫ്റ്റ് സ്പോഞ്ച് ഉപയോഗിച്ച് തുടച്ചുമാറ്റിയാൽ കറകൾ പൂർണ്ണമായും മാറും.

5 / 5
ഗ്ലാസ് ബൗൾ എയർ ഫ്രയറുകളാണ് ഇന്ന് ട്രെന്റാകുന്നത്. സാധാരണ നോൺ-സ്റ്റിക്ക് ബാസ്കറ്റുകളെ അപേക്ഷിച്ച് ഗ്ലാസ് പ്രതലങ്ങളിൽ എണ്ണക്കറകളും മണവും അധികനേരം നിൽക്കില്ല. മിക്ക ഗ്ലാസ് ബൗളുകളും ഡിഷ്‌വാഷറിൽ കഴുകാൻ അനുയോജ്യമായവയാണ്. അതിനാൽ കൈകൊണ്ട് ഉരച്ച് കഴുകേണ്ട ബുദ്ധിമുട്ടും ഒഴിവാക്കാം.

Loading...
Unable to load recommendations.
Follow Us
മുടിക്കൊഴിച്ചിൽ തടയാൻ ഉള്ളി എണ്ണ, തയ്യാറാക്കേണ്ടത്...
രാവിലെ വെറും വയറ്റിൽ നെല്ലിക്ക കഴിക്കാമോ?
മഞ്ഞുമൂടിയ മലനിരകൾ കാണാൻ വണ്ടി കയറാം! 7 കിടിലൻ സ്ഥലങ്ങൾ ഇതാ!
പഠിത്തത്തിൽ മിടുക്കരാകാം! വിദ്യാരംഭത്തിൽ ജപിക്കേണ്ട മന്ത്രങ്ങൾ
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?