Home Remedies: കത്തി വച്ച് കുത്തി കേടാക്കല്ലേ! ഫ്രീസറിലെ ഐസ് മിനിറ്റുകൾക്കുള്ളിൽ കളയാം; ഇതൊന്ന് ട്രൈ ചെയ്യൂ
Defrost Freezer Quickly: പലപ്പോഴും പെട്ടെന്ന് ഐസ് കളയാൻ കത്തി, സ്പൂൺ, അല്ലെങ്കിൽ കൂർത്ത വസ്തുക്കൾ ഉപയോഗിച്ച് കുത്തി ഇളക്കാൻ ശ്രമിക്കാറുണ്ട്. എന്നാൽ ഇത് ഫ്രീസറിന്റെ കൂളിംഗ് കോയിലുകൾക്ക് കേടുപാടുകൾ വരുത്തുകയും ഗ്യാസ് ലീക്ക് ആയി ഫ്രിഡ്ജ് പൂർണ്ണമായും തകരാറിലാകുകയും ചെയ്യും. എന്നാൽ ഇനി കത്തി ഉപയോഗിച്ച് ഫ്രിഡ്ജ് കേടാക്കാതെയും മണിക്കൂറുകളോളം കാത്തിരിക്കാതെയും ഫ്രീസറിലെ ഐസ് മിനിറ്റുകൾക്കുള്ളിൽ മാറ്റിയാലോ.

ഫ്രിഡ്ജ് ഉപയോഗിക്കുന്ന എല്ലാവരും നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് ഫ്രീസറിൽ ഐസ് കട്ടപിടിക്കുന്നത്. പലപ്പോഴും പെട്ടെന്ന് ഐസ് കളയാൻ കത്തി, സ്പൂൺ, അല്ലെങ്കിൽ കൂർത്ത വസ്തുക്കൾ ഉപയോഗിച്ച് കുത്തി ഇളക്കാൻ ശ്രമിക്കാറുണ്ട്. എന്നാൽ ഇത് ഫ്രീസറിന്റെ കൂളിംഗ് കോയിലുകൾക്ക് കേടുപാടുകൾ വരുത്തുകയും ഗ്യാസ് ലീക്ക് ആയി ഫ്രിഡ്ജ് പൂർണ്ണമായും തകരാറിലാകുകയും ചെയ്യും. എന്നാൽ ഇനി കത്തി ഉപയോഗിച്ച് ഫ്രിഡ്ജ് കേടാക്കാതെയും മണിക്കൂറുകളോളം കാത്തിരിക്കാതെയും ഫ്രീസറിലെ ഐസ് മിനിറ്റുകൾക്കുള്ളിൽ മാറ്റിയാലോ. (Image Credit Source: Getty Images)

ഹെയർ ഡ്രയർ ട്രിക്ക്: ആദ്യം തന്നെ ഫ്രിഡ്ജ് പ്ലഗ് ഓഫ് ചെയ്ത് പവർ ഓഫാക്കുക. അതിനുശേഷം ഒരു ഹെയർ ഡ്രയർ മീഡിയം ഹീറ്റിൽ ഫ്രീസറിലെ ഐസ് കട്ടകളിലേക്ക് കാണിച്ച് കൊടുക്കുക. ഹെയർ ഡ്രയറിൽ നിന്നുള്ള ചൂടുകാറ്റ് തട്ടുമ്പോൾ ഐസ് കട്ടകൾ വേഗത്തിൽ ഉരുകിത്തുടങ്ങും. ഇതിനുശേഷം ഉണങ്ങിയ ഒരു തുണി ഉപയോഗിച്ച് വെള്ളം തുടച്ചെടുക്കാം. വയറുകളിലേക്കോ പവർ സോക്കറ്റുകളിലേക്കോ വെള്ളം വീഴാതെ നോക്കണം.

ഉപ്പിൻ്റെ ട്രിക്ക്: ഫ്രീസറിലെ ഐസിന് മുകളിലേക്ക് അല്പം കല്ലുപ്പോ സാധാരണ ഉപ്പോ വിതറിക്കൊടുക്കുക. ഉപ്പ് ഐസിന്റെ മെൽറ്റിംഗ് പോയിന്റ് കുറയ്ക്കുന്നതിനാൽ ഐസ് വേഗത്തിൽ അലിയും. ഇതിനൊപ്പം ചൂടുവെള്ളത്തിൽ മുക്കിപ്പിഴിഞ്ഞ ടവൽ ഫ്രീസറിലെ ഐസിന് മുകളിലായി വിരിച്ചുവെച്ചാൽ മിനിറ്റുകൾക്കുള്ളിൽ ഐസ് കട്ടകൾ ഇളകിപ്പോരും.

അലുമിനിയം ഫോയിൽ: ഫ്രിഡ്ജ് ഓഫ് ചെയ്ത ശേഷം ഒരു പെഡസ്റ്റൽ ഫാനോ ടേബിൾ ഫാനോ ഫ്രീസറിലേക്ക് നേരിട്ട് കാറ്റ് അടിക്കത്തക്ക രീതിയിൽ വെക്കുക. മുറിയിലെ സാധാരണ അന്തരീക്ഷ വായു തുടർച്ചയായി ഫ്രീസറിലേക്ക് അടിക്കുമ്പോൾ അതിനുള്ളിലെ തണുത്ത കാറ്റ് പുറത്തുപോവുകയും ഐസ് മിനിറ്റുകൾക്കുള്ളിൽ സ്വാഭാവികമായി അലിയുകയും ചെയ്യും.

ഐസ് കട്ടപിടിക്കാതിരിക്കാൻ: ഫ്രീസറിലെ ഐസ് മുഴുവൻ തുടച്ചുമാറ്റിയ ശേഷം ഉണങ്ങിയ തുണി ഉപയോഗിച്ച് ഈർപ്പം പൂർണ്ണമായി ഒപ്പിയെടുക്കുക. അതിനുശേഷം ഫ്രീസറിന്റെ വശങ്ങളിൽ നേരിയ രീതിയിൽ വെളിച്ചെണ്ണ പുരട്ടി കൊടുക്കുക. ഇത് ഭാവിയിൽ ഐസ് ഭിത്തികളിൽ കട്ടപിടിച്ച് പറ്റിപ്പിടിക്കുന്നത് തടയും. ഫ്രിഡ്ജിന്റെ വാതിലിന്റെ റബ്ബർ ഗാസ്കറ്റ് അയവുള്ളതാണെങ്കിൽ പുറത്തുനിന്നുള്ള വായു അകത്തുകടന്ന് ഐസ് പെട്ടെന്ന് കട്ടപിടിക്കും. ഇത് കൃത്യമായി ക്ലീനായി സൂക്ഷിക്കുക.