മനോഹരമായ കൺപീലികൾ വേണോ? വെറും രണ്ടാഴ്ച ഇങ്ങനെ ചെയ്തുനോക്കൂ... | How to Grow Eyelashes Naturally at Home, Easy Remedies for Thick Lashes Malayalam news - Malayalam Tv9

Eyelashes: മനോഹരമായ കൺപീലികൾ വേണോ? വെറും രണ്ടാഴ്ച ഇങ്ങനെ ചെയ്തുനോക്കൂ…

Updated On: 

04 Jun 2026 | 12:39 PM

How to Grow Eyelashes Naturally: നീളമുള്ള മനോഹരമായ കൺപീലികൾ പലരുടെയും സ്വപ്നമാണ്. കൃത്രിമ കൺപീലികളോ മസ്കാരയോ ഉപയോഗിക്കാതെ തന്നെ കൺപീലികൾ സ്വാഭാവികമായി വളർത്താൻ കഴിയുമെന്ന് അറിയാമോ? രാസവസ്തുക്കളുടെയോ സൗന്ദര്യവ‍‍‍ർദ്ധക ഉൽപന്നങ്ങളുടെയോ സഹായമില്ലാതെ വെറും രണ്ട് ആഴ്ച കൊണ്ട് മനോഹരമായ കൺപീലികൾ വള‍‍ർത്താൻ സാധിക്കും? ചില പൊടിക്കൈകൾ ഇതാ...

1 / 5
കണ്‍പീലികൾ സൗന്ദര്യസംരക്ഷണത്തിന് മാത്രമല്ല; അവ നിങ്ങളുടെ കണ്ണുകളെ പൊടി, വിയർപ്പ്, അവശിഷ്ടങ്ങൾ എന്നിവയിൽ നിന്ന് സംരക്ഷിക്കുന്നു. കണ്‍പീലികളുടെ വളർച്ചയ്ക്ക് സഹായിക്കുന്ന ഒന്നാണ് ആവണക്കെണ്ണ. റിസിനോലെയിക് ആസിഡ് കൊണ്ട് സമ്പുഷ്ടമായ ആവണക്കെണ്ണ കൺപീലികളെ പോഷിപ്പിക്കുകയും, പൊട്ടുന്നത് തടയുകയും, ഈർപ്പം നൽകുകയും ചെയ്യുന്നു. (Image Credit source: Getty Images)

2 / 5
വെളിച്ചെണ്ണയാണ് മറ്റൊരു വഴി. ദിവസവും രാത്രി ഒന്നു രണ്ട് തുള്ളി ശുദ്ധമായ വെളിച്ചെണ്ണ കൺപീലികളിൽ മൃദുവായി മസ്സാജ് ചെയ്യുന്നത് നല്ലതാണ്. കൺപീലികളിലെ പ്രോട്ടീൻ നഷ്ടപ്പെടുന്നത് തടയാനും അവയ്ക്ക് ബലം നൽകാനും വെളിച്ചെണ്ണ സഹായിക്കും.

3 / 5
നേരിയ ചൂടുള്ള ഒലിവ് ഓയിൽ രാത്രിയിൽ കൺപീലികളിൽ പുരട്ടി കിടക്കുന്നതും കൺപീലികളുടെ വളർച്ചയ്ക്ക് ഗുണകരമാണ്. ഒലിവ് ഓയിലിൽ ധാരാളമായി അടങ്ങിയിരിക്കുന്ന വിറ്റാമിൻ ഇയും മറ്റ് പോഷകങ്ങളും കൺപീലികൾക്ക് നല്ല ഈർപ്പവും പോഷണവും നൽകുന്നു.

4 / 5
ഗ്രീൻ ടീയാണ് മറ്റൊരു വഴി. ഗ്രീൻ ടീയിലുള്ള ആന്റിഓക്‌സിഡന്റുകളും ഫ്ലവനോയിഡുകളും  കൺപീലികളുടെ സ്വാഭാവിക വളർച്ചയെ വേഗത്തിലാക്കും. ഗ്രീൻ ടീ തിളപ്പിച്ച് തണുക്കാൻ അനുവദിക്കുക. ശേഷം ഒരു കോട്ടൺ ബോൾ ഇതിൽ മുക്കി കൺപീലികളിൽ പുരട്ടാം.

5 / 5
കറ്റാർ വാഴയിൽ വിറ്റാമിൻ എ, സി, ഇ എന്നിവ അടങ്ങിയിട്ടുണ്ട്.  ഇത് കൺപീലികളുടെ വളർച്ചയ്ക്ക് സഹായിക്കുന്നു. രാത്രിയിൽ കണ്‍പീലികളിൽ കറ്റാർ വാഴ ജെൽ പുരട്ടുന്നത് കണ്‍പീലികളുടെ ശക്തി മെച്ചപ്പെടുത്തുകയും പൊട്ടിപ്പോകുന്നത് തടയുകയും ആരോഗ്യകരമായ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

Follow Us
Related Photo Gallery
FIFA World Cup 2026: പണക്കിലുക്കത്തിൽ ഫിഫ ലോകകപ്പ്! ജയിച്ചാലും തോറ്റാലും കോടികള്‍ വാരാം
Bengaluru Power Cut: ബെംഗളൂരുവില്‍ കറന്റ് ഉണ്ടാകില്ല; 7 മണിക്കൂര്‍ വൈദ്യുതി മുടക്കം നിങ്ങളെയും ബാധിക്കും
Big Boss Malayalam Season 8 : ഇത്തവണത്തെ സെലിബ്രിറ്റികൾ ഇവർ, ബി​ഗ് ബോസ് പ്രഡിക്ഷൻ ലിസ്റ്റുകൾ പുറത്ത് ! അങ്ങനെയെങ്കിൽ പൊളിക്കുമെന്ന് സോഷ്യൽ മീഡിയ
Guru Transit 2026: മകരം ഉൾപ്പെടെ രാശികൾക്ക് അപ്രതീക്ഷിത സാമ്പത്തിക നേട്ടവും ഐശ്വര്യവും! വ്യാഴം രാശി മാറുന്നു
Kitchen Hacks: വെളുത്തുള്ളി തൊലി കളയാൻ ഇനി കഷ്ടപ്പെടേണ്ട; സമയം ലാഭിക്കാൻ എളുപ്പവഴികൾ ഇതാ!
Home Gardening Tips: ഫ്ലാറ്റുകളിൽ വളർത്താൻ പറ്റിയ ഇൻഡോർ ചെടികൾ; തിരിഞ്ഞുനോക്കണ്ട കാടുപോലെ വളരും
വയർ കുറയ്ക്കാൻ ഡയറ്റിംഗ് മാത്രം പോരാ; ഈ തെറ്റുകൾ ഒഴിവാക്കൂ
മുടി നല്ല കട്ടിയായി വളരാന്‍ തലയില്‍ ഏത് എണ്ണ തേക്കണം?
ശരീരഭാരം കൂട്ടേണ്ടവര്‍ പതിവായി കാര്‍ഡിയോ വര്‍ക്ക് ഔട്ടുകള്‍ ചെയ്യണോ?
ബോഡി ഫാറ്റ് കുറയ്ക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഏതെല്ലാം?
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി
Video | മൂർഖനെ കഴുത്തിലിട്ട് സ്ത്രീ
ഞെട്ടിത്തരിച്ച് ജനം, തകർന്നത് കാറല്ല