വില കുതിക്കുന്നു, പെട്രോൾ ഉപയോഗം കുറയ്ക്കാൻ ചില തന്ത്രങ്ങൾ ഇതാ | How to Increase Mileage, Follow These Tips to Save Fuel and Money Malayalam news - Malayalam Tv9

Petrol Price: വില കുതിക്കുന്നു, പെട്രോൾ ഉപയോഗം കുറയ്ക്കാൻ ചില തന്ത്രങ്ങൾ ഇതാ

Published: 

26 Mar 2026 | 02:32 PM

Tips to Save Fuel: രാജ്യത്ത് ഇന്ധപ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. പെട്രോളിന്റെയും ഡീസലിന്റെയും വില വർദ്ധിക്കുന്നത് സാധാരണക്കാരെ ആശങ്കയിലാഴ്ത്തുന്നുണ്ട്. ഇത്തരത്തിൽ വില കുതിക്കുന്നന സാഹചര്യത്തിൽ വാഹനത്തിന്റെ മൈലേജ് വർദ്ധിപ്പിക്കാനും ഇന്ധനച്ചെലവ് കുറയ്ക്കാനും ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. ഇതിന് നിങ്ങളെ സഹായിക്കുന്ന ചില തന്ത്രങ്ങളുണ്ട്. അവ ഏതെല്ലാമെന്ന് നോക്കിയാലോ...

1 / 5
കൃത്യസമയത്തെ സർവീസിം​ഗ് ആണ് പ്രധാനം. വാഹനത്തിന്റെ എൻജിൻ കൃത്യസമയത്ത് സർവീസ് ചെയ്യുന്നത് മൈലേജ് നിലനിർത്താൻ സഹായിക്കും. അതുപോലെ എയർ ഫിൽട്ടറുകൾ വൃത്തിയാക്കുന്നതും എൻജിൻ ഓയിൽ കൃത്യമായ ഇടവേളകളിൽ മാറ്റുന്നതും ഇന്ധനക്ഷമത വർദ്ധിപ്പിക്കുന്നതാണ്.

2 / 5
ആഴ്ചയിലൊരിക്കലെങ്കിലും ടയർ പ്രഷർ പരിശോധിച്ച് കമ്പനി നിർദ്ദേശിക്കുന്ന അളവിൽ നിലനിർത്തുക. ടയറുകളിൽ വായുമർദ്ദം കുറവാണെങ്കിൽ അത് എൻജിന് കൂടുതൽ കരുത്ത് ഉപയോഗിക്കേണ്ട സാഹചര്യം ഒരുക്കും. ഇത് ഇന്ധന ഉപഭോഗം വർദ്ധിപ്പിക്കും.

3 / 5
അതുപോലെ അനാവശ്യ ഭാരങ്ങൾ ഒഴിവാക്കേണ്ടതാണ്. വാഹനത്തിന്റെ ഡിക്കിയിലോ റൂഫ് റാക്കറിലോ  ഉള്ള അനാവശ്യ ഭാരം ഒഴിവാക്കുന്നത് മൈലേജ് കൂട്ടാൻ സഹായിക്കും. ഭാരം കൂടുന്തോറും എൻജിൻ കൂടുതൽ ഇന്ധനം വലിച്ചെടുക്കുന്നതാണ്.

അതുപോലെ അനാവശ്യ ഭാരങ്ങൾ ഒഴിവാക്കേണ്ടതാണ്. വാഹനത്തിന്റെ ഡിക്കിയിലോ റൂഫ് റാക്കറിലോ ഉള്ള അനാവശ്യ ഭാരം ഒഴിവാക്കുന്നത് മൈലേജ് കൂട്ടാൻ സഹായിക്കും. ഭാരം കൂടുന്തോറും എൻജിൻ കൂടുതൽ ഇന്ധനം വലിച്ചെടുക്കുന്നതാണ്.

4 / 5
അമിതവേ​ഗം ഒഴിവാക്കുക. ശരിയായ വേ​ഗതയിൽ ശരിയായി ​ഗിയർ ഉപയോ​ഗിക്കുന്നത് ഇന്ധനക്ഷമത ഉറപ്പാക്കും. പെട്ടെന്ന് ആക്സിലറേറ്റർ കൊടുക്കുന്നതും ബ്രേക്ക് അമർത്തുന്നതും ഒഴിവാക്കാൻ ശ്രദ്ധിക്കുക.

അമിതവേ​ഗം ഒഴിവാക്കുക. ശരിയായ വേ​ഗതയിൽ ശരിയായി ​ഗിയർ ഉപയോ​ഗിക്കുന്നത് ഇന്ധനക്ഷമത ഉറപ്പാക്കും. പെട്ടെന്ന് ആക്സിലറേറ്റർ കൊടുക്കുന്നതും ബ്രേക്ക് അമർത്തുന്നതും ഒഴിവാക്കാൻ ശ്രദ്ധിക്കുക.

5 / 5
സിഗ്നലുകളിലോ വലിയ ട്രാഫിക് ബ്ലോക്കുകളിലോ 30 സെക്കൻഡിൽ കൂടുതൽ വാഹനം നിർത്തിയിടേണ്ടി വന്നാൽ എൻജിൻ ഓഫ് ചെയ്യുക. ഇത് ഇന്ധനം ലാഭിക്കാൻ സഹായിക്കും. (Image Credit: PTI)

സിഗ്നലുകളിലോ വലിയ ട്രാഫിക് ബ്ലോക്കുകളിലോ 30 സെക്കൻഡിൽ കൂടുതൽ വാഹനം നിർത്തിയിടേണ്ടി വന്നാൽ എൻജിൻ ഓഫ് ചെയ്യുക. ഇത് ഇന്ധനം ലാഭിക്കാൻ സഹായിക്കും. (Image Credit: PTI)

Follow Us
Related Photo Gallery
Sarfaraz Khan: അവഗണനകളില്‍ മനംനൊന്ത് സര്‍ഫറാസ് ഖാന്‍; ഒടുവില്‍ വൈകാരിക പ്രതികരണം
Ashish Antony : ‘ആശിഷ് ആൻണി’ ! സൈലന്റായി വന്ന് വമ്പൻ വയലൻസ് … വില്ലന് കൈയ്യടിച്ച് പ്രേക്ഷകർ… തുടക്കത്തിൽ ആന്റണി പെരുമ്പാവൂരിന്റെ മകന്റെ വിളയാട്ടം…
House Cleaning: പ്രളയത്തിന് ശേഷം വീട് വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്; കിണർ വെള്ളം ക്ലോറിനേറ്റ് ചെയ്യുന്നത് എങ്ങനെ?
നോക്കി വച്ചോ, വാങ്ങാൻ ഉപകാരപ്പെടും! റെഡ്മി 17 5G ലോഞ്ച് ചെയ്തു
ഭൂമിയെ അരമിറ്റർ കനത്തിൽ മൂടാൻമാത്രം സ്വർണം കാൽ ചുവട്ടിൽ ഒളിഞ്ഞിരിക്കുന്നു: ഞെട്ടിക്കുന്ന കണ്ടെത്തൽ!
Chanakya Niti: വാക്കുകൾ കൊണ്ടല്ല, മറുപടി കൊടുക്കേണ്ടത് ഇങ്ങനെ; ശത്രു എത്ര ശക്തനായാലും പരാജയം ഉറപ്പ്!
പുത്തൻ ബ്രസയിലെ ടോപ് 10 ഫീച്ചേഴ്സ്
ഈ ഒരു പൊടി ഉണ്ടാക്കി വെച്ചാൽ ചുക്കുകാപ്പി റെഡി!
ഇനി അബദ്ധം പറ്റരുത്! തിരിച്ചറിയാം യഥാര്‍ത്ഥ കറുവപ്പട്ട
മികച്ച പ്രോട്ടീൻ പൗഡർ എങ്ങനെ കണ്ടെത്താം? ഇതാ ചില വഴികൾ!
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു