ഗോതമ്പുപൊടി പെട്ടെന്ന് കേടാകുന്നുണ്ടോ? സൂക്ഷിക്കുന്ന രീതിയിൽ മാറ്റം വരുത്തി നോക്കൂ | How to Keep Atta Fresh for Months, Know The Storage Mistakes That Ruin Wheat Flour Malayalam news - Malayalam Tv9

Kitchen Tips: ഗോതമ്പുപൊടി പെട്ടെന്ന് കേടാകുന്നുണ്ടോ? സൂക്ഷിക്കുന്ന രീതിയിൽ മാറ്റം വരുത്തി നോക്കൂ

Published: 

18 Feb 2026 | 06:27 PM

How To Keep Atta Fresh: ഗോതമ്പുപൊടി വാങ്ങി അധികദിവസം കഴിയുന്നതിന് മുൻപ് തന്നെ അതിൽ വണ്ടുകൾ വരികയോ, കട്ടപിടിക്കുകയോ അല്ലെങ്കിൽ ദുർ​ഗന്ധം ഉണ്ടാവുകയോ ചെയ്യാറുണ്ട്. ഇത് വീട്ടമ്മമാരെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്.

1 / 5
ഏത് വീട്ടിലാണ് ​ഗോതമ്പുപൊടി ഇല്ലാത്തത്. എന്നാൽ ശരിയായ രീതിയിൽ സൂക്ഷിച്ചില്ലെങ്കിൽ പെട്ടെന്ന് തന്നെ ചീത്തയാകുകയും ചെയ്യും. ഗോതമ്പുപൊടി വാങ്ങി അധികദിവസം കഴിയുന്നതിന് മുൻപ് തന്നെ അതിൽ വണ്ടുകൾ വരികയോ, കട്ടപിടിക്കുകയോ അല്ലെങ്കിൽ ദുർ​ഗന്ധം ഉണ്ടാവുകയോ ചെയ്യാറുണ്ട്. ഇത് വീട്ടമ്മമാരെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്. (Image Credits: Getty Images)

2 / 5
എന്നാൽ സൂക്ഷിക്കുന്ന രീതിയിൽ ചെറിയ ചില മാറ്റങ്ങൾ വരുത്തിയാൽ മാസങ്ങളോളം ഗോതമ്പുപൊടി ഫ്രഷ് ആയി നിലനിർത്താനാകും. വീട്ടമ്മമാർക്ക് അടുക്കളയിൽ പരീക്ഷിക്കാവുന്ന ഏറ്റവും ഫലപ്രദമായ ചില പൊടിക്കൈകൾ എന്തെല്ലാമെന്ന് നമുക്ക് നോക്കാം. ഗോതമ്പുപൊടി വാങ്ങിയ അതേ പ്ലാസ്റ്റിക് കവറുകളിൽ തന്നെ സൂക്ഷിക്കുന്നതാണ് പലപ്പോഴും ഇത് പെട്ടെന്ന് കേടാകാൻ കാരണമാകുന്നത്.

3 / 5
ഗോതമ്പുപൊടി സൂക്ഷിക്കാൻ വായു കടക്കാത്ത സ്റ്റീൽ പാത്രങ്ങളോ ഗ്ലാസ് ജാറുകളോ ഉപയോഗിക്കുന്നതാണ് എപ്പോഴും നല്ലത്. ഈർപ്പം അകത്ത് കടക്കാതിരിക്കുന്നത് പൂപ്പൽ തടയാൻ സഹായിക്കും. നനവില്ലാത്ത പാത്രമാണെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമെ പൊടി അതിലേക്ക് മാറ്റാവൂ. നനഞ്ഞതാണെങ്കിൽ നന്നായി ഉണക്കിയ ശേഷമേ പൊടി അതിലേക്ക് മാറ്റാകൂ.

4 / 5
വണ്ടുകളെയും പുഴുക്കളെയും അകറ്റാൻ രാസവസ്തുക്കൾക്ക് പകരം അടുക്കളയിലുള്ള കറുവപ്പട്ട ഉപയോ​ഗിക്കാവുന്നതാണ്. 2-3 കറുവപ്പട്ട പൊടിക്കുള്ളിൽ ഇട്ടു വെക്കുക. ഇതിന്റെ രൂക്ഷഗന്ധം വണ്ടുകളെയും ചെറിയ പ്രാണികളെയും അകറ്റി നിർത്തും. അതല്ലെങ്കിൽ മൂന്നോ നാലോ ഉണക്കമുളക് പൊടിക്കിടയിൽ ഇട്ടു വെക്കുന്നതും പുഴുക്കൾ വരുന്നത് തടയാൻ സഹായിക്കും. കുറച്ച് ഗ്രാമ്പൂ പൊടിയിൽ ഇട്ടാലും മതിയാകും.

5 / 5
ഗോതമ്പുപൊടി എടുക്കാൻ ഒരിക്കലും നനഞ്ഞ കൈയോ സ്പൂണോ ഉപയോഗിക്കരുത്. ചെറിയൊരു തുള്ളി വെള്ളം പോലും പൊടി കട്ടപിടിക്കാനും കേടാകാനും കാരണമാകും. പൊടി നിറച്ച പാത്രങ്ങൾ നേരിട്ട് തറയിൽ വെക്കാതെ ഷെൽഫിൽ സൂക്ഷിക്കുക. ഗോതമ്പുപൊടി പാത്രത്തിൽ നിറയ്ക്കുമ്പോൾ ഇടയ്ക്കിടെ പാത്രം ഒന്ന് കുടഞ്ഞു കൊടുക്കുന്നത് വായു കയറിയത് ഒഴിവാക്കാനും വണ്ടുകൾ വരുന്നത് തടയാനും സഹായിക്കും.

Loading...
Unable to load recommendations.
Follow Us
10000mAh ബാറ്ററി! ഐക്യൂ Z11S ലോഞ്ച് ചെയ്തു
ദിവസവും വെറും 20 മിനിറ്റ് നടന്നാൽ തലച്ചോറിൽ സംഭവിക്കുന്നത് എന്താണെന്ന് അറിയാമോ?
വൈകുന്നേരം മൂന്ന് മണിക്ക് ശേഷം കാപ്പി കുടിക്കരുത്; കാരണമിതാ
ഓഹരി വിപണിയിലെ നഷ്ടം ഒഴിവാക്കാം, നിക്ഷേപകന് വേണം ഈ ശീലങ്ങൾ
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം
ഫ്ലൈറ്റിലെ പോലെ യാത്ര, KSRTC ആലപ്പുഴ-ബംഗളൂരു പ്രീമിയം സർവീസ് ആരംഭിച്ചു
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്