Kitchen Hacks: ഉരുളക്കിഴങ്ങ് പെട്ടെന്ന് ചീത്തയാകുന്നുണ്ടോ? ഈ ടിപ്സ് പരീക്ഷിച്ച് നോക്കൂ….
Potato Storage Tips: ഉരുളക്കിഴങ്ങ് കൂടുതൽ നാൾ ഫ്രിഡ്ജിൽ വെക്കാതെ പുറത്ത് സൂക്ഷിക്കുമ്പോൾ പെട്ടെന്ന് മുളയ്ക്കുകയോ ചീത്തയാവുകയോ ചെയ്യാറുണ്ട്. ഇതൊഴിവാക്കാനായി ഫ്രിഡ്ജില്ലാതെയും ഉരുളക്കിഴങ്ങ് കൂടുതൽ കാലം കേടാകാതെ സൂക്ഷിക്കാൻ കഴിയും. ഉരുളക്കിഴങ്ങ് സൂക്ഷിക്കുന്ന പാത്രങ്ങൾ പോലും ശ്രദ്ധിക്കേണ്ടതുണ്ട്. ഉരുളക്കിഴങ്ങ് സൂക്ഷിക്കാൻ സഹായിക്കുന്ന ചില വഴികൾ അറിഞ്ഞാലോ...

അടുക്കളയിലെ ഏറ്റവും പ്രധാനപ്പെട്ട പച്ചക്കറികളിൽ ഒന്നാണ് ഉരുളക്കിഴങ്ങ്. എന്നാൽ ഇത് കൂടുതൽ നാൾ ഫ്രിഡ്ജിൽ വെക്കാതെ പുറത്ത് സൂക്ഷിക്കുമ്പോൾ പെട്ടെന്ന് മുളയ്ക്കുകയോ ചീത്തയാവുകയോ ചെയ്യാറുണ്ട്. ഇതൊഴിവാക്കാനായി ഫ്രിഡ്ജില്ലാതെയും ഉരുളക്കിഴങ്ങ് കൂടുതൽ കാലം കേടാകാതെ സൂക്ഷിക്കാൻ സഹായിക്കുന്ന ചില വഴികൾ അറിഞ്ഞാലോ... (Image Credit source: Getty Images)

ഉരുളക്കിഴങ്ങ് വാങ്ങുമ്പോൾ അതിന് പുറമെയുള്ള മണ്ണ് തട്ടിക്കളയാതിരിക്കുക. ഇത് ഉരുളക്കിഴങ്ങിനെ കൂടുതൽ ഫ്രഷായി സൂക്ഷിക്കാൻ സഹായിക്കുമെന്ന് പറയപ്പെടുന്നു. അതുപോലെ, നേരിട്ടുള്ള സൂര്യപ്രകാശം ഏൽക്കുന്നത് ഉരുളക്കിഴങ്ങിന്റെ തൊലി പച്ചനിറമാകാനും വിഷാംശമായ 'സൊളാനിൻ' ഉണ്ടാകാനും കാരണമാകും. അതിനാൽ തണലുള്ള സ്ഥലങ്ങളിൽ സൂക്ഷിക്കുക.

ഉരുളക്കിഴങ്ങ് ഉള്ളിക്കൊപ്പം വെക്കരുത്. ഉള്ളി എഥിലീൻ ഗ്യാസ് പുറത്തുവിടുന്നുണ്ട്. ഈ വാതകം ഉരുളക്കിഴങ്ങ് പെട്ടെന്ന് മുളയ്ക്കാൻ കാരണമാകും. അതിനാൽ ഉള്ളിയും ഉരുളക്കിഴങ്ങും അടുത്തടുത്ത് വെക്കാതെ അകലം പാലിച്ച് സൂക്ഷിക്കുന്നതാണ് നല്ലത്.

അതുപോലെ, ഉരുളക്കിഴങ്ങ് ശരിയായ പാത്രങ്ങൾ ഉപയോഗിക്കാനും ശ്രദ്ധിക്കുക. പ്ലാസ്റ്റിക് സഞ്ചികൾ ഒഴിവാക്കുക. പകരം വായു കടക്കുന്ന തരത്തിലുള്ള സഞ്ചികളിലോ, കൊട്ടകളിലോ, അല്ലെങ്കിൽ പേപ്പർ ബാഗുകളിലോ വേണം ഉരുളക്കിഴങ്ങ് സൂക്ഷിക്കാൻ.

ഇടയ്ക്കിടെ ഉരുളക്കിഴങ്ങ് പരിശോധിച്ച്, മുള വന്നതോ കേടായതോ ഉടൻ മാറ്റുക. ഇല്ലെങ്കിൽ അത് മറ്റ് ഉരുളക്കിഴങ്ങുകളിലേക്കും പകരുകയും മൊത്തത്തിൽ ചീത്തയായിപ്പോകാൻ ഇടയാക്കുകയും ചെയ്യും. ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഫ്രിഡ്ജിൽ വയ്ക്കാതെയും ഉരുളക്കിഴങ്ങ് കേടാകാതെ സൂക്ഷിക്കാവുന്നതാണ്.